14 Aug 2011

പ്രവാസിയും ഓണവും


 ജി.ആർ.കവിയൂർ


 നാട്ടില്‍ നിന്നും അകന്നുള്ള   ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും    ആഘോഷങ്ങളുമാണ്.     
ഓണ സങ്കല്‍പ്പങ്ങളുടെ  ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും
ഓണക്കളികളും  വിഭവ സമൃദ്ധമായ സദ്യയുമെല്ലാം 
ഇന്നും  മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്‌.
കർക്കിടക  മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു .
അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും  ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു.  എന്നാല്‍ പരസ്പരം വീറുംവാശിയുമായി  ഒന്നാം  ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും.  നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു .
ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്.
 മാവേലി വേഷങ്ങള്‍ക്കായി.
ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്‌. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴിയുന്നതാകും.
ഓണത്തിനായാലും ക്രുസ്തുമസ്സിനായാലും പുലകുടി അടിയന്തിരത്തിനായാലും പാരമ്പര്യത്തെ
മറന്നു മലനാട് ഇന്നു മദ്യത്തില്‍ കുളിച്ച് ഒരുങ്ങി നില്‍ക്കുകയാണ് .
ഓണത്തിനു എല്ലാം കിറ്റുകളും പാക്കേജുകളുമായി    മാറിയിട്ടു വിഡ്ഢിപ്പെട്ടിക്കു  മുന്നില്‍
ചടഞ്ഞിരുന്നു അതിനുള്ളില്‍ ഒരുക്കുന്നു   ആഘോഷങ്ങളെല്ലാം .
എന്നാല്‍ മറുനാടന്‍   മലയാളി പാരമ്പര്യത്തിൽ  വിശ്വസിച്ചു മലയാളത്തിനെ നെഞ്ചിലേറ്റി മലയാള കലാ,സാഹിത്യ, ചലച്ചിത്രത്തിലെ
എല്ലാവരെയുംരണ്ടു കൈയ്യും നീട്ടി പ്രവാസ ലോകത്തിലേക്ക് സ്വീകരിച്ചു ആനയിച്ചു
 അവരുടെ നല്ല വാക്കുകളും കലകളെയും ഉള്‍ക്കൊള്ളാറുണ്ട് .
തനിമയാര്‍ന്നതും പുതുമയാര്‍ന്നതുമായ കലകളെ പ്രോത്സാഹിപ്പിച്ചും അതോടൊപ്പം മൺ മറഞ്ഞു പോയ കവികളെയും കഥാകാരന്‍മാരെയും നിരുപകരെയും  അനുസ്മരിച്ചും  ശീലിക്കുന്നു. മദ്യത്തിനെ ആഘോഷ വേളകളില്‍ നിന്നും 
അകറ്റി നിര്‍ത്തി  പ്രവാസ ദുഖങ്ങളെ സന്തോഷ മാക്കി മാറ്റി ഓണം ആഘോഷിക്കുന്നു  .
പ്രവാസി മലയാളിയുടെ  മനസ്സുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ ഇന്നും മറക്കാതെ തത്തി കളിക്കുമാ വരികള്‍ ഒന്ന് ഓര്‍മ്മിച്ചീടാം  "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ...........".

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...