പായിപ്ര രാധാകൃഷ്ണൻ
സ്നേഹത്തിനായുള്ള
മത്സരത്തിൽ
ഒരു മാമ്പഴത്തിനായി
മൂവുലകം ചുറ്റിവരുന്നു
മണ്ണുംചാരി നിന്നവൻ
പെണ്ണിനെയും കൊണ്ടുകടന്നു.
കൗശലക്കാരുടെ റിയാലിറ്റിഷോ
മൂർച്ചയേറിയ കത്തിയിൽ
മാമ്പഴം പാളുന്നു.
വൈലോപ്പിള്ളിയുടെ മാവിൻചുവട്ടിൽ
എംഎൻവിജയന്റെ മാമ്പഴത്തിര കാളുന്നു
ഒടിഞ്ഞ പൂങ്കുലയുടെ
മുറിവേറ്റബോധ സ്ഥലങ്ങളിൽ
തണുപ്പ് പടരുന്നു
ഹൃദയതാപത്താൽ മാമ്പൂവ് കരിയുന്നു