14 Aug 2011

വിശ്രമത്തിന്റെ മനഃശാസ്ത്രം



മങ്ങാട്‌ ബാലചന്ദ്രൻ


'വിശ്രമം' എന്നത്‌ ഏതു ഭാഷയിലായാലും വളരെ ലളിതമായൊരു വാക്കാണ്‌. അതുപോലെ തന്നെ വിശ്രമിക്കുക എന്നതും വളരെ ലളിതമായ ഒരു കാര്യമാണെന്നാ ണു എല്ലാവരും ധരിച്ചു വച്ചിരിക്കുന്നതും. 'ഞാൻ ഇപ്പോൾ വിശ്രമിക്കുകയാണ്‌' എന്ന്‌ ഒരാൾ പറയുകയാണെങ്കിൽ വാസ്തവത്തിൽ അയാൾ അപ്പോൾ വിശ്രമിക്കുന്നില്ല എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്തെന്നാൽ ശരിയായ വിശ്രമം അനുഭവിക്കുന്നയാൾ വിശ്രമ നേരത്ത്‌ യാതൊരു പ്രസ്താവനയും നടത്തുകയില്ല. സാധാരണഗതിയിൽ ശാരീരികമായ പ്രവൃത്തിയിൽ നിന്നുള്ള ഒരു താൽക്കാലിക വിടുതലാണ്‌ പലർക്കും വിശ്രമം എന്നത്‌. എന്നാൽ അതാകട്ടെ അന്തിമമായി വിശ്രമം ആയിരിക്കുന്നില്ലതാനും. വിശ്രമം എന്ന വാക്കിന്‌ ശ്രമത്തിൽ അതായത്‌ പ്രവൃത്തിയിൽ നിന്നുള്ള വിടുതൽ എന്നാണർത്ഥം. എതു ശ്രമത്തിൽ നിന്നുള്ള വിടുതലാണ്‌ അതെന്നു വിശ്രമിക്കു ന്നയാൾ തന്നെ നിശ്ചയിക്കുകയാണ്‌ പതിവ്‌.

ശരിയായ വിശ്രമം നമ്മൾ നന്നായി ഉറങ്ങുന്ന നിലയാണ്‌. അപ്പോൾ മനസ്സും ബുദ്ധി യും ചിത്തവും ഞാൻ എന്ന ഭാവവും എല്ലാം അതാതിന്റെ പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കുന്ന അവസ്ഥയാണുള്ളത്‌. അതുപോലെ ശരീരഘടകങ്ങളും അതാതിന്റെ നിലനിൽപ്പിനാവശ്യമായ ധർമ്മങ്ങളിലല്ലാതെ മറ്റൊരു പ്രവൃത്തിയിലും വ്യാപരിക്കു ന്നില്ല. പുറംലോകത്തെ തൊട്ടുകൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങളും ബാഹ്യവിഷയങ്ങ ളിൽ ഒന്നിലും ബന്ധപ്പെടാത്ത നിലയിൽ അപ്പോൾ നിശ്ചലമാണ്‌. ഈ നിലയിലേക്ക്‌ ഉണർന്നിരിക്കുന്ന അവസ്ഥയിൽ ഒരാൾ എത്തുന്നതാണ്‌ യഥാർത്ഥ വിശ്രമം. ഈ വിശ്രമനില പ്രാപിക്കുവാനും പരിപാലിക്കുവാനുമായാൽ ജീവിതത്തിൽ ഒരു സമ്മർദ്ദ ത്തിനും നമ്മെ കീഴ്പ്പെടുത്തുവാനാവുകയില്ല. അതുകൊണ്ട്‌ ആദ്യം പഠിക്കേണ്ടത്‌ വിശ്രമിക്കുവാനാണ്‌. നന്നായി വിശ്രമിക്കുവാൻ അറിയുന്നയാളിനു മാത്രമേ നന്നായി പ്രവർത്തിക്കുവാനും കഴിയുകയുള്ളൂ. അതാണ്‌ വിശ്രമത്തിന്റെ മനഃശാസ്ത്രം




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...