13 Sept 2011

അവൾക്ക്‌




നന്ദനൻ മുള്ളമ്പത്ത്‌


പണ്ട്‌
പൊട്ടുതൊട്ടതെന്തിനായിരുന്നെന്ന്‌
ഇന്നോർമ്മയില്ല
ഒരിക്കൽ
മുടികെട്ടിയ
നീലറിബണും
അവസാനത്തെ
അരപ്പാവാടയും
മറന്നു
കത്തിയവെയിലത്ത്‌
വെന്തുവീണ
മുടിപ്പൂവും
കറുത്തജാലകത്തിനപ്പുറം
ഇതൾവിരിയാറുണ്ടായിരുന്ന
നിഗോ‍ൂഢനിറങ്ങളെയും
നാദങ്ങളെയും
പാടെമറന്നു.
എന്നാലും
അന്ന്‌
അരഞ്ഞാണം നോവിച്ച
ചെറിയ
ചുവന്ന വരകൾ
മറക്കാനാകുമോ ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...