ജമാൽ മൂക്കുതല
അപരിചിതത്വത്തിന്റെ പാളങ്ങളില്‍
വൈകിവന്ന ഈവണ്ടി കമ്പാര്ടുമെന്റില്‍,
പരസ്പരം പരിചയപ്പെടാനുള്ള മടിയൊന്നു-
മില്ലയിരുന്നു നമുക്കിടയില്‍, പിന്നീടുള്ള യാത്ര.
സഹയാത്രികേ,നിന്റെ തെറിച്ച വാക്കുകള്‍,
ട്രെയിനിന്റെ ഇരമ്പലിനേക്കള്‍ എന്നെ-
കോരിത്തരിപ്പിച്ചു. നിന്റെ ശരീരവടിവുകള്‍,
എന്റെ ദൂരകാഴ്ച്ചകളെ നഷ്ട്ടപ്പെടുത്തി.
പുറത്തെ മഴയും നമുക്കിടയില്‍ തണുപ്പ് നിറച്ചു.
എന്നിട്ടും മനസ്സെനോട് പറഞ്ഞു,
"അനുവാദമില്ലാതെ നിന്റെ കരസ്പര്‍ശം-
അവള്‍ക്കുമീതെ പതിയരുത് "
പക്ഷേ,നീയെന്നെ പ്രലോഭിപ്പിച്ചേയിരുന്നു.
ട്രെയിനിന്റെ താളത്തിനൊപ്പം,അതിന്റെ,
ശീല്‍ക്കാരത്തിനൊപ്പം നീ എന്നിലേയ്ക്ക്-
ചാഞ്ഞുകൊണ്ടേയിരുന്നു.
ടിക്കറ്റെടുക്കാത്ത യാത്രക്ക് ഭംഗം വരുത്തി
"ടിടിയാര്‍" വന്നപ്പോള്‍ നൂറു പേര്‍ക്കൊപ്പം,
നീ എന്റെ പേരും പറഞ്ഞു .
ലൈംഗീകതൃഷ്ണകളുടെ പാളത്തിലേയ്ക്ക്-
സമയംതെറ്റി വന്ന വണ്ടി പാഞ്ഞുകയറിയ-
ജീവിതം, അപമാനത്താല്‍ കിടന്നു പിടഞ്ഞു.