ചിഹ്നങ്ങളുടെ വീട്ടിലെ അന്തേവാസിയായി ഞാന്‍
ചെന്നുകയറിയപ്പോഴേ എതിരേടത്
വലിയൊരു തലയും കുഞ്ഞൊരു ഉടലുമുള്ള
ഒരു ചോദ്യചിഹ്നം
മുറികള്‍ നിറയെ വിരാമങ്ങളും അര്‍ദ്ധവിരാമങ്ങളും
ഒടുവില്‍ നീയും എത്തിയോ എന്ന മട്ടില്‍ എല്ലാവരും
ആശ്ചര്യ ഹ്നങ്ങള്‍ അണിഞ്ഞു നിന്നു.
മൌനങ്ങള്‍ക്ക് കൂട്ട് വന്ന അര്‍ദ്ധവിരാമങ്ങളെ
മൃദുവായി മാറ്റി നിര്‍ത്തി, മുഷിപ്പിക്കാതേ തന്നെ
ആശ്ചര്യ ഹ്നങ്ങലെ കൂട്ട് പിടിച്ച് നടന്നു.
സംസാരിച്ചു തുടങ്ങുമ്പോഴേക്കും
വിരാമങ്ങള്‍ വഴിമുടക്കികള്‍ ആയി.
ചിഹ്നങ്ങളോട് പറഞ്ഞു
എഴുതു നിങ്ങളുടെ കഥ
എഴുതാപ്പുരങ്ങളും കാണപ്പുരങ്ങളും
ഞാനും കാണട്ടെ.
വേണ്ടെന്നു ദേഷ്യത്തോടെ പറഞ്ഞിട്ട്
എവിടെയോ പോയൊളിച്ചു .
ഇപ്പോള്‍
ചിഹ്നങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്
ഇരുട്ടത്ത്....