13 Oct 2011

വേശ്യകൾ ഉണ്ടാകുന്നത്‌


അനുജ അകത്തൂട്ട്‌

എന്റെ സങ്കടങ്ങളുറയുന്നത്‌
തൊണ്ടയിലാണ്‌
കഴുത്തിലൂടെ മുകിലേക്കു വളർന്ന്‌
കണ്ണുകൾക്കിടയിലൂടെ
ഒരു ശിശുവായി കണ്ണുനീരുണ്ടാകുന്നു.
താഴോട്ട്‌ പടർന്ന്‌, കവിളിൽ
മുറിപ്പാടുകളിൽ
ഉപ്പുകൂട്ടി, നീറ്റലറിയിച്ച്‌
ചുണ്ടിൽ വന്ന്‌
വളരെ പതുക്കെ അമ്മേയെന്നു വിളിച്ച്‌
അവർ എന്നിലേക്കു തന്നെ തിരിച്ചെത്തുന്നു
എന്റെ പ്രണയമുറയുന്നത്‌
അടിവയറ്റിലാണ്‌
ചുഴിഞ്ഞമരുന്ന വേദനകൾക്കുമപ്പുറം
തുളകൾവീണ തൊലിപ്പുറത്തൂടെ
താഴോട്ടുവന്ന്‌
ഒരു കണ്ണുനീരായി ശിശുവുണ്ടാകുന്നു
ഉയർന്നുയർന്ന്‌, വായിൽ
വിശപ്പിന്റെ കത്തിയുംവച്ച്‌
അവർ അമ്മേയെന്ന്‌ അലറിക്കരഞ്ഞ്‌
പരതിനോക്കുന്നു.
പേരറിയാത്ത സങ്കടങ്ങളുടെ
അമ്മയായതു കൊണ്ടാകാം
നിങ്ങളെന്നെ
വേശ്യയെന്നു വിളിച്ചതു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...