മനുവിനോട്

ലളിത മയ്യിൽ

പിതൃ ഭര്‍തൃ പുത്ര സംരക്ഷിത -
വലയം ചമച്ചു നീ സ്മൃതികളില്‍
അര്‍ഹരല്ലൊന്നിനുമെന്നെന്നോ വിലക്കിയ
നിന്‍റെ വാക്കിന്നറം പറ്റിയോ
ഇന്നീ കാടത്തത്തിന്‍ മരപ്പോത്തുകളിലും
സംസ്കാരത്തിന്‍ തീവണ്ടിമുറികളിലും
പരിഷ്ക്കാരത്തിന്‍ ചില്ലുമേടകളിലും
സംരക്ഷണത്തിന്നകത്തളങ്ങളിലും
കശക്കി ചീന്തിയൊളിപ്പിക്കും -
ശൈശവ നിഷ്കളങ്കതന്‍
നെഞ്ചു നീറും കരച്ചിലില്‍
ആര്‍ത്തട്ടഹസിക്കുന്നോര്‍
നിന്‍റെ പിതൃ ഭര്‍തൃ പുത്ര
സമവാക്യങ്ങള്‍ക്കും പുറത്തോ ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ