Skip to main content

അലറുന്ന അലകള്‍.


ബെഞ്ചാലി

ഒരിക്കല്‍ സൌദിയിലെ കോര്‍ണിച്ചില്‍ നിന്നും മക്കളോട് വിളമ്പി, ഇതൊന്നും കടലല്ല.. കടല് കാണണമെങ്കില്‍ നാട്ടിലെ കടല് കാണണം.. എന്താ തിരകള്.. ഇത് പാടത്തെ ഓളം, പാടത്ത് ഇതിനേക്കാള്‍ വലിയ ഓളം കാണും.
അതിനു ശേഷം ഒരിക്കല്‍ വെക്കേഷനില്‍ കടല് കാണിക്കാന്‍ കുട്ടികളെയും കൊണ്ടു പോയി, അടുത്തുള്ള പരപ്പനങ്ങാടി കടപ്പുറം.. സാധാരണ റെയില്‍വേ ഗേറ്റ് കഴിഞ്ഞു പ്രധാന റോഡ്  ക്രോസ് ചെയ്താല്‍ കേള്‍ക്കാം തിരയടി ശബ്ദം.. ഇത് അടുത്തെത്താനായിട്ട് പോലും ഒന്നു കേള്‍ക്കുന്നില്ല.., അവസാനം വെള്ളവും കണ്ടു! തിരയില്ല. ചെറിയ ഓളങ്ങള്‍ പോലുമില്ല…!! കേരളത്തിന്റെ പല ഭാഗത്തും കടല്‍ തീരങ്ങള്‍ കാണുകയും തിരകള്‍ക്കിടയില്‍ മറിഞ്ഞു കുളിക്കുകയും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായിട്ടാണ് ഓളങ്ങള്‍ പോലുമില്ലാത്ത കടല്! കെട്ട്യോളും കുട്ട്യേളും എന്നെ കളിയാക്കി വിട്ടു. ഈ പറഞ്ഞ രണ്ട് കൂട്ടരും ടീവിയില്‍ അല്ലാതെ ഇത് വരെ അറബി കടല് കണ്ടിട്ടില്ല. തിരയുടെ വലുപ്പം പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു... ആ വഴിവന്നവരോടൊക്കെ ഞാന്‍ തിരയെവിടെ എന്ന് തിരക്കിയപ്പോ ഇപ്പോഴതിന്റെ സമയമല്ലാന്ന് തെങ്ങിന്റെ മണ്ടക്ക് നോക്കി പറഞ്ഞീട്ടും എന്റെ മണ്ടയിലേക്കത് കയറിയില്ല തിരയില്ലാത്ത അറബികടല്‍! ഞാന്‍ ഇത് വരെ സമ്മതിച്ച് കൊടുക്കാത്ത സംഗതി… കാത്തിരുന്നിട്ട് കാര്യമില്ല. മക്കളോട് പറഞ്ഞ്, ബാപ്പ ഗള്‍ഫിലേക്ക് വണ്ടി കയറിയപ്പോ തിരമാലകളും വണ്ടിവിട്ടതാവുമെന്ന്. പറഞ്ഞ് തണുപ്പിക്കാന്‍ ഐസ്ക്രീമും വാങ്ങി കൊടുത്തു മടങ്ങി
അങ്ങിനെ
കഴിഞ്ഞ തവണ മഴക്കോളുമുള്ള സമയം നാസയുടെ ഒബ്‌സര്‍വേറ്ററി സൈറ്റില്‍ കയറി
തിരകളുടെ തീക്ഷ്‌ണത ഉറപ്പുവരുത്തി കടല് കാണിച്ചുകൊടുക്കാന്‍ പിന്നേയും പോയി
.., വള്ളിക്കുന്നിലൂടെ കടലുണ്ടിയിലേക്ക്. അവിടെ അഴിമുഖത്ത് പുതിയപാലവും കൂടാതെ പാറകളും നല്ല കാഴ്ച്ചയാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ട് അങ്ങോട്ട് വിട്ടത് അന്ന്
മനസ്സ് നിറയെ തിരമാലകളെ കണ്ടു തിരയുടെ അട്ടഹാസങ്ങളും കേട്ടു. കടലിന്റെ
കലിയെ കളികളാക്കികൊണ്ട് കുട്ടികള്‍ തീരങ്ങളിലൂടെ ഓടിയും ചാടിയും ചിത്രം
വരച്ചും കളിച്ചുകൊണ്ടിരുന്നു, കുശുമ്പ് കാട്ടി അവയെ എല്ലാം മായ്ച്ചുകൊണ്ട്
തിരകളും ഒപ്പം ചേര്‍ന്നപ്പോള്‍ രംഗം അതിമനോഹരമായി…
കാറ്റിന്റെ
ശക്തി കൂടുന്നതിനനുസരിച്ച് തിരയുടെ ശക്തിയും വലിപ്പവും കൂടും.
സ്കേറ്റിങിനെ പോലെ വേവ് സര്‍ഫിങു നടത്തുന്നത് കാണുമ്പോ നെഞ്ചിടിപ്പോടെ
അതിന്റെ ത്രില്ല് ആസ്വദിച്ച് കണ്ടുനില്‍ക്കും. സ്കേറ്റിങ് എനിക്കറിയാം.
എന്നാല്‍ സര്‍ഫിങ് ഇതുവരെ ചെയ്തിട്ടില്ല. സാഹചര്യം ലഭിച്ചിട്ടില്ല എന്നതാണ്
ശരി. അമേരിക്കയുടെ ഹാമില്‍ട്ടന്‍ അത് പോലെ ഹവായി തുടങ്ങിയ ഷോറുകളില്‍
കാറ്റുകള്‍ കാരണം രൂപപെടുന്ന വലിയ വേവുകള്‍ക്കിടയിലൂടെ റൈഡ് ചെയ്യുന്ന റിനോ
ചേസേര്‍സ് ഭയാനകമാണെങ്കിലും അതിന്റെ ത്രില്ല് കണ്ടാനന്ദിക്കാത്തവര്‍
കുറവായിരിക്കും.
തിരമാലകളെ
ആസ്വദിക്കാത്തവര്‍ വളരെ കുറവാണ്. ഈ തിരമാലകള്‍ കടലിന്റെ ഉപരിതലത്ത്
മാത്രമെ ചലനം സൃഷ്ടിക്കുന്നുള്ളു. എന്നാല്‍ ചില തിരമാലകളുണ്ട്, അവയുടെ
അലകള്‍ മൊത്തം കടലിനെ ഉള്‍കൊള്ളുന്നു. അവയാണ് സുനാമികള്‍ എന്നറിയപെടുന്നത്.
ഇന്ന് ഈ സുനാമി തിരമാലകളെ ലോകം പേടിയോടെ കാണുന്നു. ഈ പ്രകൃതിശക്തിയെ
തടുത്ത് നിര്‍ത്താന്‍ മനുഷ്യന് മാര്‍ഗങ്ങളൊന്നുമില്ല. ഭൂകമ്പങ്ങള്‍
വഴിയുണ്ടാകാവുന്ന സുനാമികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും,
എന്നാല്‍ ലാന്‍ഡ്‌സ്ലൈഡുകള്‍ തുടങ്ങിയവ കാരണമായുണ്ടാകുന്ന സുനാമികളെ
പെട്ടൊന്ന് കണ്ടെത്തുക പ്രയാസകരമാണ്. കടലിനടിയില്‍ വരുന്ന ഏതൊരൂ വലിയ
ചലനങ്ങളും സുനാമികളുടെ സ്രോതസ്സാണ്.  അത് ഭൂചലനങ്ങളാകാം, കടലിനടിയിലെ ലാന്‍ഡ് സ്ലൈഡുകളാകാം, വോള്‍കാനിക് എക്സ്പ്ളോഷനുകളാവാം.
പതിനേഴാം
നൂറ്റാണ്ടില്‍ ജപ്പാനില്‍ ഭൂകമ്പം വഴി ലാന്‍ഡ്‌സ്ലൈഡുകളുണ്ടാവുകയും അതു
കാരണമായുണ്ടായ സുനാമി നൂറ് മീറ്റര്‍ ഉയരത്തില്‍ അടിച്ച് വീശിയപ്പോ
പതിനഞ്ചായിരം ജീവനാണ് അന്ന് പോലിഞ്ഞത്.
1958കളില്‍
ഭൂകമ്പം കാരണം കടലിനടിയില്‍ ഭീമമായ ലാന്‍ഡ്‌സ്ലൈഡ് ഉണ്ടാവുകയും
അതുകാരണമുണ്ടായ ഇമിനാമി എന്നറിയപെടുന്ന മെഗാസുനാമികളുടെ വേവ് അഞ്ഞൂറില്പരം
മീ‍റ്റര്‍ ഉയരത്തിലായിരുന്നു അടിച്ചുതകര്‍ത്തത്. അതായിരുന്നു ചരിത്രത്തില്‍
രേഖപെടുത്തിയതില്‍ ഏറ്റവും വലിയ സുനാമി.
സുനാമികളുടെ വേവ് ലെങ്ത്ത് വളരെ കൂടിയതായതിനാല്‍ സധാരണ ഗതിയില്‍ സുനാമി തിരമാലകളുടെ ഭീകര ദൃശ്യം കണ്ടറിയുക പ്രയാസമാണ്. സുനാമികള്‍
കരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരയിലെ വെള്ളം ഉള്ളോട്ട് വലിയും.
തിരകള്‍ അതിന്റെ ശക്തി സംഭരിച്ച് കുതിപ്പ് നടത്തുമ്പോള്‍ ആ ഫോര്‍സിനെ
സപോര്‍ട്ട് ചെയ്യതക്കവിതം വെള്ളം ഉള്‍വലിയുന്നു.  സുനാമി
തിരകളുടെ വേവ് ലെങ്ത്ത് കൂടുതലും ആംപ്ളിറ്റ്യൂഡ് കുറവുമാണെങ്കിലും അതിന്റെ
ശക്തികാരണം വളരെ വേഗത്തിലാണവ യാത്രചെയ്യുക. ഉള്‍കടലില്‍ സുനാമിയുടെ വേഗത
മണിക്കൂറില്‍ ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് കിലോമീറ്റര്‍ വരെ
വേഗതയിലാകുമ്പോള്‍ തീരങ്ങളിലേക്ക് എത്തുന്നതോടെ കടലിന്റെ ആഴം കുറയുകയും
തിരകളുടെ വേഗത  കുറയുകയും ചെയ്യും. കടലിന്റെ ആഴം
കുറയുന്നതിനനുസരിച്ച് തിരകള്‍ക്കുണ്ടാകുന്ന പ്രതിരോധം കാരണം തിരകളുടെ
(വേവ്) ലെങ്ത്ത് കുറയുകയും (ആമ്പ്ളിറ്റ്യൂഡ്) ഉയര്‍ച്ച കൂടുകയും വേഗത
കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ജപ്പാനെ അടിച്ചുതകര്‍ത്ത സുനാമിയുടെ
വേഗത
600 കിലോമീറ്ററാണ് കരഭാഗത്ത് രേഖപെടുത്തിയിട്ടുള്ളത്.
അപ്രതീക്ഷിതമായി വരുന്ന തിരമാലകളെ നോക്കിനില്‍ക്കുന്നു.
തിരിച്ചറിയാന്‍ വൈകി!! 

ഭീകരന്മാരായ സുനാമികളെ ആയുധങ്ങളാക്കി ഉപയോഗിക്കാന്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ന്യൂസിലാന്റ് മിലിട്ടറി തയ്യാറാക്കിയ സുനാമി പ്രോജക്ട് പാളിപ്പോവുകയായിരുന്നു. കടല്‍
വെള്ളത്തില്‍ ശക്തമായ പ്രകമ്പനങ്ങളുടെ പ്രതിഫലനമായി സുനാമികളുണ്ടാവാം
എന്നാല്‍ ഇന്ന് ഭൂകമ്പം കാരണമായി ഉണ്ടാകുന്ന തരത്തിലുള്ള സുനാമികള്‍
സൃഷ്ടിക്കാന്‍ ചില്ലറ അണുബോംബുകള്‍കൊണ്ട് സാധ്യമല്ല
.
ജലശക്തി തിരിച്ചറിഞ്ഞ മനുഷ്യന്‍ ഹൈഡ്രോളിക് ഉപകരണങ്ങള്‍ കൊണ്ട് ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കുമ്പോഴും ഈ  ജലശക്തിയെ
തടുത്ത് നിര്‍ത്താന്‍ മനുഷ്യ ലോകത്തിന് കെല്പില്ലെന്ന് തെളിയിച്ചുകൊണ്ട്
സുനാമികള്‍ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ഈ പ്രകൃതി ശക്തിക്ക് മുന്നില്‍
മനുഷ്യന്‍ നിസഹായനാകുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.  
സ്പഷ്ടമായ
പല തെളിവുകള്‍ പ്രകൃതി സൃഷ്ടിപ്പില്‍ ഒളിഞ്ഞിരിപ്പുണ്ട്.
എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…