സാമൂഹരംഗത്ത് കേരളം കൈവരിച്ച വളര്‍ച്ചയ്ക്കിടയാക്കിയത് ഇവിടെ പ്രവര്‍ത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങളാണെന്നും, അതിനു പ്രചോദനമായിരുന്നത് 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാമുദായികസംഘടനകളാണെന്നും സ്ഥാപിക്കാന്‍ അടുത്തിടെയായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ അരങ്ങേറുന്നുണ്ട്. ഈ ആശയം വളര്‍ന്നുവന്ന് ആധുനിക കേരളത്തിന് അടിത്തറയിടുന്നതില്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നു വാദിക്കുന്നതുവരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി. ടി. സ്മാരകസമിതിയുടെ ൨൦൧൧-ലെ വാര്ഷികസമ്മേളനത്തോടനുബന്ധിച് ച് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക വേദിയില്‍, പ്രശസ്തവാഗ്മിയും ചരിത്രകാരനുമായ ശ്രീ. എം. ജി. എസ്. നാരായണനാണ് ഈ വാദം മുന്നോട്ടുവച്ചത്. ഈ അഭിപ്രായത്തില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പരിശോധിക്കാനുള്ള എളിയൊരു ശ്രമമാണിവിടെ നടത്തുന്നത്.
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിനപ്പുറം ചരിത്രം അവകാശപ്പെടാനുണ്ട്. ൧൮൫൩ ആഗസ്റ്റ് ൨൫-നു ജനിച്ച ചട്ടമ്പിസ്വാമികളുടെ ഉല്‍പ്പതിഷ്ണുത്വമാണ് ആദ്യത്തെ നവോത്ഥാനശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇടയാക്കിയതെന്നു പറയാം. അദ്ദേഹത്തെ പിന്‍തുടര്‍ന്നാണല്ലൊ, ശ്രീനാരായണഗുരു തന്റെ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞുവച്ചത്? ജാതിക്കകത്തെ ഉച്ചനീചത്വങ്ങള്‍ക്കു മാത്രം എതിരല്ല, പൊതുസമൂഹത്തിലെ ആകമാനം അനീതികള്‍ക്കെതിരെയാണദ്ദേഹം പ്രവര്‍ത്തിച്ചത്. നവോത്ഥാനപ്രസ്ഥാനം അടിസ്ഥാനപരമായി ഒരു സാംസ്കാരികപ്രസ്ഥാനമാണ്. ഉച്ചനീചത്വങ്ങളുടെ അടിത്തറ സംസ്കാരമല്ല, സാമ്പത്തികമാണെന്ന താത്വികസമീപനം ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല നവോത്ഥാനപ്രസ്ഥാനങ്ങള്‍. രോഗത്തിനല്ല, രോഗലക്ഷണം മാത്രമായ ഉപരിതലത്തിലെ സാംസ്കാരികപ്രശ്നങ്ങള്ക്കെതിരെ യാണ് അവ പ്രവര്‍ത്തിച്ചത്; പ്രവര്‍ത്തിക്കുന്നത്. ഈ യഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ആധുനിക കാലത്തുപോലും എം. ജി. എസിനെപോലെ പല ചരിത്രകാരന്‍മാരും തയ്യാറല്ല. ഈ പ്രത്യയശാസ്ത്രപരമായ അവബോധം ഉള്‍ക്കൊള്ളുന്നവരും അല്ലാത്തവരുമായി കേരളത്തിലെ നവോത്ഥാന നായകന്‍മാരെ തരം തിരിക്കാവുന്നതാണ്. ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും, കുമാരനാശാനും, വള്ളത്തോളും ഈ തിരിച്ചറിവ് ആര്‍ജ്ജിച്ചവരാണ്. എന്നാല്‍ വി.ടി. ഭട്ടത്തിരിപ്പാട്, പ്രേംജി, എം.ആര്‍.ബി. തുടങ്ങിയവര്‍ ഇതു തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ടുകൂടിയാണ് വി.ടി.യ്ക്ക് തണ്റ്റെ അവസാന നാളുകളില്‍ പരാജയബോധം തോന്നിയത്.
ഇനി, നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ളവരും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിജയം നേടുന്നതിനു പിന്നില്‍ രാഷ്ട്രീയ ബോധമാര്‍ജ്ജിച്ച പ്രസ്ഥാനങ്ങള്‍ അണിനിരത്തിട്ടുണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍, ൧൯൫൦ കള്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുട പൊതുവായ ലക്ഷ്യം വിദേശഭരണത്തില്‍നിന്നും മോചനം നേടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്യ്രത്തിനായുള്ള മുദ്രാവാക്യം പൊതുവില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നില്ല എന്നതാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളില്നിന് നും അവയെ അകറ്റി നിര്‍ത്തിയിരുന്നത്. സ്വാതന്ത്യ്രത്തിനായുള്ള പ്രഖ്യാപിതലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തിണ്റ്റെ ഇന്നത്തെ വളര്‍ച്ചയിലേയ്ക്കു നയിച്ചതില്‍ മുഖ്യമായ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ശ്രീ. എം.ജി.എസ്. അംഗീകരിക്കുമോ?
അതോ, അത്തരം പ്രസ്ഥാനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണോ അദ്ദേഹം കരുതുന്നത്? എങ്കില്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തിക്കൂടി വായിക്കാന്‍ അദ്ദേഹം തയ്യാറാവണം. ലോകചരിത്രത്തില്‍ എവിടെയും രാഷ്ട്രീയ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പു രൂപം കൊണ്ട സംഘടനകള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായ അടിത്തറിന്‍മേലാണു വളര്‍ന്നുവന്നത്.
അന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യമാറ്റത്തിനായുള്ള ശ്രമങ്ങള്‍ക്ക് മതിയായ തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചിന്താപരമായ ഏകീകരണം വരുത്തുന്നതിന് മതപ്രചാരകര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. 'തത്വ'മെന്ന നിലയില്‍ അവയ്ക്കൊന്നും പൂര്‍ണ്ണത അവകാശപ്പെടാനുണ്ടായിരുന്നില്ലെ ങ്കിലും, ഫ്യൂഡല്പ്രഭുക്കന്മാരില്നിന് ന് മോചനം നേടുന്നതിന് ജനങ്ങള്‍ക്കു കഴിഞ്ഞത് മത-ഭക്തിപ്രസ്ഥാനങ്ങളുടെ ശ്രമഫലമായിത്തന്നെയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഭക്തിപ്രസ്ഥാനങ്ങള്‍ക്കു നിലനില്‍ത്താന്‍ കഴിഞ്ഞ പുരോഗമനോന്‍മുഖതയെ പിന്നീടു രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഏതു സാമൂഹ്യശാസ്ത്രവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് അതതു കാലങ്ങളിലെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ അടിത്തറയിന്‍മേലായിരിക്കുമെന്ന് മിക്കവാറും സാമൂഹ്യശാസ്ത്രചിന്തകര്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇ.എം.എസ്. കൈക്കൊണ്ടിട്ടുള്ള ശാസ്ത്രീയ നിലപാടുകള്‍ ഏറ്റവും മാതൃകാപരമാണെന്നാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം.
൧൮൫൭-ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിലേയ്ക്കു നയിച്ച ബംഗാളിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായിരുന്നുവെന്ന് ചരിത്രത്തിന്റെ രേഖകള്‍ വച്ചു സമര്‍ത്ഥിക്കാന്‍ കഴിയും. എന്നാല്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍, ഈ പ്രസ്ഥാനങ്ങളേയും അവയുടെ ആശയങ്ങളേയും അസാധുവാക്കിക്കൊണ്ട് സമൂഹത്തില്‍ പുത്തന്‍പ്രവണതകള്‍ ഉരുത്തിരിയും. ഈ പ്രവണതകള്‍ എന്തെന്നു വിശദീകരിക്കുന്നതില്‍ മത-സാമുദായികപ്രസ്ഥാനങ്ങള്‍ക്ക് പാകപ്പിഴകള്‍ സംഭവിക്കാറുണ്ട്. ഇതിനു കാരണം, എത്ര പുരോഗമനപരമായാലും അവയൊന്നും വിപ്ളവാത്മാകമല്ലെന്ന യാഥാര്‍ത്ഥ്യമാണ്.
നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ അസാധുവാക്കിക്കൊണ്ടാണ്, രാഷ്ട്രീയമായി ജനാധിപത്യത്തെ അംഗീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രാപഞ്ചികപ്രതിഭാസങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ ഒരു ശാസ്ത്രീയതാത്വിക സമീപനം രൂപപ്പെടുത്തുന്നതിന് നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അനുഭവങ്ങള്‍ വെളിച്ചം വീശുന്നു. ൧൯൪൭-ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ മഹാത്മാഗാന്ധിക്കു നേരിടേണ്ടി വന്ന അവഗണന ഒരു തരത്തില്‍, അദ്ദേഹം രൂപംകൊടുത്ത ദര്‍ശനത്തിന്റെ തന്നെ അശാസ്ത്രീയതയിലേയ്ക്കു വെളിച്ചം വീശുന്നു. അക്കാലത്ത് ലോകത്തെ വികസിതരാജ്യങ്ങള്‍ ശാസ്ത്രത്തെ ആസ്പദമാക്കി പുതിയ സംസ്കാരത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍ഗ്ഗം തേടിയപ്പോള്‍, ഗ്രാമീണതയുടെ ദരര്‍ശനവുമായി നിലകൊണ്ട ഗാന്ധിജിക്ക്, ഗാന്ധിയന്‍ തത്വചിന്തയ്ക്ക്, കോടിക്കണക്കിനു ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനാവാതെ ഇതികര്‍ത്തവ്യതാമൂഢതയ്ക്കു വിധേയമാവേണ്ടി വന്നു. ഇതു വിരല്‍ചൂണ്ടുന്നത് ഗാന്ധിയന്‍ ദര്‍ശനത്തിണ്റ്റെ തന്നെ അപര്യാപ്തതയിലേയ്ക്കാണ്.
എന്നാല്‍, സ്വാതന്ത്യ്രലബ്ധിക്കുശേശം കോണ്‍ഗ്രസ്സിനു പ്രസക്തി നഷ്ടപ്പെട്ടുവെന്നും, ആ പ്രസ്ഥാനം പിരിച്ചുവിടണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വിലപ്പെട്ടതായിരുന്നു. ഈ സമീപനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് എന്ന പോലെ സാമുദായികപ്രസ്ഥാനങ്ങളും തയ്യാറാവേണ്ടതുണ്ടായിരുന്നു. 'നവോത്ഥാനം' എന്ന ആശയം സമൂഹത്തിണ്റ്റെ പരിവര്‍ത്തനോന്‍മുഖതയെ ദ്യോതിപ്പിക്കുന്നുവെന്നേയുള്ളൂ . പ്രത്യയശാസ്ത്രപരമായ നിരീക്ഷണത്തില്‍ ലോകത്തിണ്റ്റേയും സാമൂഹ്യമായ മനുഷ്യന്റെ നിലനില്‍പിണ്റ്റേയും അടിസ്ഥാനഘടകങ്ങളെ പരിശോധനാ വിധേയമാക്കി, സമ്പൂര്‍ണ്ണമായ ഒരു തത്വചിന്തയിലേയ്ക്കു വളരാന്‍ നവോത്ഥാനം ഒട്ടുമേ സജ്ജമല്ല. അതിനര്‍ത്ഥം, നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് നിശ്ചിതമായ ഒരു രാഷ്ട്രീയ അജണ്ടയില്ല എന്നതാണ്.
സമൂഹത്തിന്റെയും ചരിത്രപരമായ വളര്‍ച്ചയ്ക്കും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയവയുടെ ലഭ്യതയ്ക്കും എന്തു ചെയ്യണമെന്നതു സംബന്ധിച്ച അഭിപ്രായം രൂപവല്‍ക്കരിക്കാനും നവോത്ഥാനാശയത്തിനു കെല്‍പില്ല. ഈ ന്യൂനത തിരിച്ചറിയാന്‍ ഗാന്ധിജിക്കെന്നപോലെ വി. ടി. ഭട്ടതിരിപ്പാടിനും കഴിഞ്ഞില്ല എന്നതാണ് വി.ടി.യുടെ ജീവിതത്തിണ്റ്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിനു തോന്നിയ പരാജയബോധത്തിന് ഇടയാക്കിയത്. ഈ വസ്തുത തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്, ഇവിടെ പരാമര്‍ശിച്ച എം.ജി.എസ്. നാരായണന്റെയും ചിന്താപരമായ ന്യൂനത. സാമുദായിക സംഘടനകള്‍ എത്രയൊക്കെ പുരോഗമനപരമായാലും, അവയ്ക്ക് വിപ്ളവാധിഷ്ഠിതമായ ഒരാത്മാവില്ല എന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ എം.ജി.എസ്. തയ്യാറാവണം. ഇനി നമുക്ക് കേരളത്തിണ്റ്റെ സാമൂഹ്യാനുഭവങ്ങളിലേയ്ക്കു കടക്കാം.
ശ്രീനാരായണഗുരുവും, സഹോദരന്‍ അയ്യപ്പനും, അയ്യങ്കാളിയും, വി.ടി. ഭട്ടതിരിപ്പാടുമൊക്കെ സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ കാലത്ത്, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടിരുന്നില്ല. എന്നാലും, അവരുടെ അനുഭവങ്ങളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, തൊട്ടുമുന്നില്‍ നടക്കുന്ന തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ ജനങ്ങളെ ഉണര്‍ത്തേണ്ടതുണ്ടെന്ന ചിന്തയിലേയ്ക്കാണ്. ആ നിഗമനത്തെ ആസ്പദമാക്കി അതതു സമുദായങ്ങളില്‍പെട്ടവരെ സംഘടിപ്പിക്കുകയാണവര്‍ ചെയ്തത്. അതിനപ്പുറം, ഭൌതികലോകം നേരിടുന്ന നിലനില്‍പിണ്റ്റെ പ്രശ്നങ്ങളിലേയ്ക്കും, കോടിക്കണക്കിന് അധഃസ്ഥിതരായ ജനങ്ങളുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ആശയങ്ങളുടെ ലോകത്തേയ്ക്കോ കടക്കാനും, അവ നേടുന്നതിന് ജനങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിച്ച് രാഷ്ട്രീയസമരം നടത്തേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കാനും അവര്‍ തയ്യാറായില്ല എന്ന വലിയൊരു ന്യൂനതയെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതു കൊണ്ടായില്ല. ഇതു തിരിച്ചറിയാന്‍ എം.ജി.എസിനും കഴിയുന്നില്ല എന്നതുകൊണ്ടാണദ്ദേഹത്തിന്, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയാതെ പോയത്.
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിനപ്പുറം ചരിത്രം അവകാശപ്പെടാനുണ്ട്. ൧൮൫൩ ആഗസ്റ്റ് ൨൫-നു ജനിച്ച ചട്ടമ്പിസ്വാമികളുടെ ഉല്‍പ്പതിഷ്ണുത്വമാണ് ആദ്യത്തെ നവോത്ഥാനശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇടയാക്കിയതെന്നു പറയാം. അദ്ദേഹത്തെ പിന്‍തുടര്‍ന്നാണല്ലൊ, ശ്രീനാരായണഗുരു തന്റെ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞുവച്ചത്? ജാതിക്കകത്തെ ഉച്ചനീചത്വങ്ങള്‍ക്കു മാത്രം എതിരല്ല, പൊതുസമൂഹത്തിലെ ആകമാനം അനീതികള്‍ക്കെതിരെയാണദ്ദേഹം പ്രവര്‍ത്തിച്ചത്. നവോത്ഥാനപ്രസ്ഥാനം അടിസ്ഥാനപരമായി ഒരു സാംസ്കാരികപ്രസ്ഥാനമാണ്. ഉച്ചനീചത്വങ്ങളുടെ അടിത്തറ സംസ്കാരമല്ല, സാമ്പത്തികമാണെന്ന താത്വികസമീപനം ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല നവോത്ഥാനപ്രസ്ഥാനങ്ങള്‍. രോഗത്തിനല്ല, രോഗലക്ഷണം മാത്രമായ ഉപരിതലത്തിലെ സാംസ്കാരികപ്രശ്നങ്ങള്ക്കെതിരെ
ഇനി, നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ളവരും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിജയം നേടുന്നതിനു പിന്നില്‍ രാഷ്ട്രീയ ബോധമാര്‍ജ്ജിച്ച പ്രസ്ഥാനങ്ങള്‍ അണിനിരത്തിട്ടുണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍, ൧൯൫൦ കള്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുട പൊതുവായ ലക്ഷ്യം വിദേശഭരണത്തില്‍നിന്നും മോചനം നേടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്യ്രത്തിനായുള്ള മുദ്രാവാക്യം പൊതുവില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നില്ല എന്നതാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളില്നിന്
അതോ, അത്തരം പ്രസ്ഥാനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണോ അദ്ദേഹം കരുതുന്നത്? എങ്കില്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തിക്കൂടി വായിക്കാന്‍ അദ്ദേഹം തയ്യാറാവണം. ലോകചരിത്രത്തില്‍ എവിടെയും രാഷ്ട്രീയ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പു രൂപം കൊണ്ട സംഘടനകള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായ അടിത്തറിന്‍മേലാണു വളര്‍ന്നുവന്നത്.
അന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യമാറ്റത്തിനായുള്ള ശ്രമങ്ങള്‍ക്ക് മതിയായ തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചിന്താപരമായ ഏകീകരണം വരുത്തുന്നതിന് മതപ്രചാരകര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. 'തത്വ'മെന്ന നിലയില്‍ അവയ്ക്കൊന്നും പൂര്‍ണ്ണത അവകാശപ്പെടാനുണ്ടായിരുന്നില്ലെ
൧൮൫൭-ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിലേയ്ക്കു നയിച്ച ബംഗാളിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായിരുന്നുവെന്ന് ചരിത്രത്തിന്റെ രേഖകള്‍ വച്ചു സമര്‍ത്ഥിക്കാന്‍ കഴിയും. എന്നാല്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍, ഈ പ്രസ്ഥാനങ്ങളേയും അവയുടെ ആശയങ്ങളേയും അസാധുവാക്കിക്കൊണ്ട് സമൂഹത്തില്‍ പുത്തന്‍പ്രവണതകള്‍ ഉരുത്തിരിയും. ഈ പ്രവണതകള്‍ എന്തെന്നു വിശദീകരിക്കുന്നതില്‍ മത-സാമുദായികപ്രസ്ഥാനങ്ങള്‍ക്ക്
നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ അസാധുവാക്കിക്കൊണ്ടാണ്, രാഷ്ട്രീയമായി ജനാധിപത്യത്തെ അംഗീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രാപഞ്ചികപ്രതിഭാസങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ ഒരു ശാസ്ത്രീയതാത്വിക സമീപനം രൂപപ്പെടുത്തുന്നതിന് നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അനുഭവങ്ങള്‍ വെളിച്ചം വീശുന്നു. ൧൯൪൭-ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ മഹാത്മാഗാന്ധിക്കു നേരിടേണ്ടി വന്ന അവഗണന ഒരു തരത്തില്‍, അദ്ദേഹം രൂപംകൊടുത്ത ദര്‍ശനത്തിന്റെ തന്നെ അശാസ്ത്രീയതയിലേയ്ക്കു വെളിച്ചം വീശുന്നു. അക്കാലത്ത് ലോകത്തെ വികസിതരാജ്യങ്ങള്‍ ശാസ്ത്രത്തെ ആസ്പദമാക്കി പുതിയ സംസ്കാരത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍ഗ്ഗം തേടിയപ്പോള്‍, ഗ്രാമീണതയുടെ ദരര്‍ശനവുമായി നിലകൊണ്ട ഗാന്ധിജിക്ക്, ഗാന്ധിയന്‍ തത്വചിന്തയ്ക്ക്, കോടിക്കണക്കിനു ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനാവാതെ ഇതികര്‍ത്തവ്യതാമൂഢതയ്ക്കു വിധേയമാവേണ്ടി വന്നു. ഇതു വിരല്‍ചൂണ്ടുന്നത് ഗാന്ധിയന്‍ ദര്‍ശനത്തിണ്റ്റെ തന്നെ അപര്യാപ്തതയിലേയ്ക്കാണ്.
എന്നാല്‍, സ്വാതന്ത്യ്രലബ്ധിക്കുശേശം കോണ്‍ഗ്രസ്സിനു പ്രസക്തി നഷ്ടപ്പെട്ടുവെന്നും, ആ പ്രസ്ഥാനം പിരിച്ചുവിടണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വിലപ്പെട്ടതായിരുന്നു. ഈ സമീപനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് എന്ന പോലെ സാമുദായികപ്രസ്ഥാനങ്ങളും തയ്യാറാവേണ്ടതുണ്ടായിരുന്നു. 'നവോത്ഥാനം' എന്ന ആശയം സമൂഹത്തിണ്റ്റെ പരിവര്‍ത്തനോന്‍മുഖതയെ ദ്യോതിപ്പിക്കുന്നുവെന്നേയുള്ളൂ