രതിസാഗരം


 എം.കെ. ജനാര്‍ദ്ദനന്‍ 
സ്ത്രീപുരുഷ കൌതുങ്ങളേക്കുറിച്ചും. അവരിലെ മനോരഹസ്യങ്ങളെക്കുറിച്ചും മനഃശാസ്ത്രനായ ഡോ.സരിത്‌ ഓര്‍ത്തുകൊണ്ടിരുന്നു. രതികൌതുകം, അഥവാ സ്ത്രീയുടെ പുരുഷ കൌതുകം ജന്‍മംമുഴുവന്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നതാണോ? രണ്ട്‌ ഇണകള്‍ ആജീവനാന്തം സ്വസ്ഥരും സംതൃപ്തരുമാണോ? അതിണ്റ്റെ കാമനകള്‍ക്കു അതിര്‍ നിശ്ചയിക്കപെട്ടിട്ടുണ്ടോ? ഈ കൌതുകങ്ങളിന്‍മേല്‍ ജാതിമതങ്ങളുടെ ചങ്ങലക്കെട്ടുകളും വിലക്കുകളും സത്യസന്ധമായും പൊരുത്തപ്പെടുന്നുണ്ടോ? ഇല്ലെന്ന്‌ ഡോ.സരിതിനു തോന്നി. ഈ കുതുകത്തെ പരസ്പരം ചേരാത്ത ഇണകളുടെ ചട്ടക്കൂട്ടിലൊതുക്കി ഹോമിക്കുന്നതിലാണോ പൊരുള്‍ കുടിയിരിക്കുന്നത്‌? 
അല്ലെന്നു തോന്നി. സ്വതന്ത്രമായിരിക്കേണ്ട. ഒരു സ്ത്രീയുടെ, അഥവാ പുരുഷണ്റ്റെ മനസ്സിനെ ചങ്ങലയില്‍ പൂട്ടുന്നതാണൊ സദാചാരം? അല്ലെന്നു തോന്നി. മറ്റുള്ളവര്‍ക്കുവേണ്ടി അസംതൃപ്തികളുടെയും, അസ്വസ്ഥതകളുടേയും ഇരകളായി പോയ മനുഷ്യര്‍ ഡോ.സരിതിണ്റ്റെ ക്ളിനിക്കില്‍ മനോരോഗചികിത്സ തേടി നിത്യവും എത്തിക്കൊണ്ടിരുന്നു. പ്രണയനൈരാശ്യക്കാരും സദാചാരവാദികളുടെ റേപിംഗിനു ഇരയായി നിലതെറ്റിയ പെണ്‍കുട്ടികളും ഭാര്യാവിരക്തരും ഭര്‍ത്തൃവിരസകളായ ഭാര്യമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ ട്രീറ്റു ചെയ്യുമ്പോള്‍ ഡോ.സരിത്‌ പറയുമായിരുന്നു. വേണ്ടാത്ത, വിലക്കുകളും ജാതിമതങ്ങളുടെ വേണ്ടാത്ത കാര്‍ക്കശ്യങ്ങളും, അരുതാത്ത സദാചാരസങ്കല്‍പങ്ങളുമൊക്കെയാണ്‌ മനോരോഗികളുടെ സംഖ്യയെ പെരുക്കി വഷളാക്കുന്നത്‌? ഒരിക്കല്‍ ഒരു സുഹൃത്ത്‌ സംഭാഷണമദ്ധ്യേ ചോദിച്ചു.
സമൂഹനിലനില്‍പ്പിന്‌ ഇതൊക്കെ അനിവാര്യമല്ല? വേണം അപകടാവസ്ഥ സൃഷ്ടിക്കാത്ത ഒരുപരിധിവരെ- ഇന്നുള്ള നാനാതരം വിലക്കുകള്‍ ഇറ്റ്‌ ഈസ്‌ ടൂമച്ച്‌ നിരന്തരം അപകടങ്ങളെ ക്ഷണിച്ചുവരുത്തി മനുഷ്യരെ ഭ്രാന്താശുപത്രിയിലെത്തിക്കുന്നു" ഡോക്ടര്‍ പറയുന്നത്‌ എങ്ങിനെ ശരിയാകും? അരാജകത്വം സൃഷ്ടിക്കലാവില്ലേ അത്‌? എന്തിലാണ്‌ ശ്വാശ്വതീകതയുള്ളത്‌? ആത്മീയതയിലില്ലേ?വില്‍പന കേന്ദ്രങ്ങളിലെ ഏറ്റവും വലിയ വിപണനവസ്തുവും തനി ആത്മീയതയുമായി യോചിച്ചിരിക്കുകയുമാണത്‌. തനി ഭൌതികതയെക്കാള്‍ അധഃപതിച്ച ചരക്കായിരിക്കുന്നു അത്‌"അല്ലെങ്കില്‍ എന്താണുള്ളത്‌. നതിംഗ്‌. മനുഷ്യജീവിതം തന്നെ ക്ഷണികം. വെറുമൊരു നീര്‍പ്പോളപോലെയല്ലേ നാം" ആ ഒരു ജലക്കുമിളയില്‍ എത്ര ജാതികള്‍. എത്ര മതങ്ങള്‍ അവരുണര്‍ത്തിവിടും ജീവിതം വഷളാക്കുന്ന എത്രയെത്ര ഭീകരമായ സത്യത്തിനുനിരക്കാത്ത വസ്തുകള്‍? ജാതി രണ്ടു മാത്രം മതി. ആണും പെണ്ണും. എങ്കില്‍തന്നെ പകുതിയിലേറെ വിപത്തുകള്‍ക്കു പരിഹാരമാകും. സ്വാര്‍ത്ഥതകള്‍ക്കു നിയന്ത്രണമാകും- അഥവാ അവസ്വതന്ത്രമാകും. മനോരോഗികളുടെ എണ്ണം കുറയും. എല്ലാവരുംകൂടി പ്രശ്നത്തിണ്റ്റെ ആഴം കൂട്ടുകയാണ്‌. വിവാഹത്തെക്കുറിച്ച്‌ ? ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന്‌ ആജീവനാന്ത ശരീര രതി. എവിടെയും തളക്കപ്പെടാനാശിക്കാത്ത മനസ്സും ശരിക്കു പറഞ്ഞാല്‍ അശാസ്ത്രീയമാണ്‌"ഡോ.സരിത്‌ ക്ളിനിക്കു തുടുങ്ങുമ്പോള്‍ കിടത്തി ചികിത്സയില്ലായിരുന്നു. പിന്നെ 20 കിടക്കകളായി. രണ്ടു വര്‍ഷത്തിനുള്ളില്‍ കിടക്കകള്‍ 100 ആയി. ക്ലിനിക്കിന്റെ  അടുത്ത പ്ളോട്ടുകള്‍ വാങ്ങി മുറികള്‍ ആഡ്‌ ചെയ്ത്‌ വലുതാക്കി. ഇപ്പോള്‍ ആ ഏറിയ കൂക്കിവിളിയും പൊട്ടിച്ചിരിയും കരച്ചിലുമൊക്കെയായി ഒരു ബഹളമയ കേന്ദ്രമാണ്‌. ഡോ.സരിത്‌ പെരുകിവരുന്ന തന്റെ രോഗികളില്‍ അസ്വസ്ഥനായിരുന്നു. അവരുടെ എണ്ണം ചുരുക്കി, രോഗം നിയന്ത്രിക്കപ്പെട്ട്‌ ഒടുവില്‍ ക്ളിനിക്‌ തന്നെ നിര്‍ത്തിവയ്ക്കുന്ന ഒരവസ്ഥ, അണ്ണഹസാരെയുടെ കള്ളവും ചതിയുമില്ലാത്ത പൊലീസുകാരില്ലാത്ത രാളെഗണ്‍സിദ്ധി ഗ്രാമത്തെപ്പോലെ മനോരോഗികള്‍ കടന്നുവരാത്ത തന്റെ ക്ളിനിക്കിനെയാണ്‌ സ്വപ്നം കണ്ടത്‌.
എന്നിട്ടുവേണം ക്ളിനിക്‌ പൂട്ടി തനിക്ക്‌ തൊഴില്‍ മുക്തനാകാന്‍! പക്ഷെയെവിടെ? പേഷ്യണ്റ്റ്സ്‌ പെരുകി വന്നുകൊണ്ടിരുന്നു" കിടക്കകളുടെ എണ്ണം 150  ആയി. ഒടുവില്‍ ട്രീറ്റ്‌ ചെയ്ത്‌ ലോകത്തിന്റെ  അവസ്ഥകളോര്‍ത്ത്‌ അതിശോച്യസ്ഥിതികള്‍ തിരിച്ചറിഞ്ഞ്‌ മനോവിഷങ്ങളില്‍ സ്വയംപെട്ടു കൊണ്ടിരുന്നു. ആ നിലയില്‍ ഒരുനാള്‍ രോഗികളെയെല്ലാം മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ ബന്ധുക്കളെ ഏല്‍പിച്ച്‌ ആശുപത്രിപൂട്ടി 'ക്ളോസ്ഡ്‌' എന്ന ബോര്‍ഡും സ്ഥാപിച്ചു. ഡോ.സരിതിനു എന്തോപന്തികേടുണ്ടെന്ന്‌ കൂട്ടുകാരായ ഡോക്ടര്‍മാര്‍ക്കു തോന്നി. അവര്‍ ചോദിച്ച്‌ താന്‍ ആശുപത്രി നിര്‍ത്തിക്കളഞ്ഞതെന്തിന്‌ ൧൦ ല്‍ തുടങ്ങിയ പേഷ്യന്‍സ്‌ ൧൫൦ ആയതല്ലേ - നല്ലവരുമാനവുമായപ്പോള്‍ ആശുപത്രിപൂട്ടിക്കളഞ്ഞു-ഹാവ്‌ യൂ സംതിംഗ്‌ എനിട്രബിള്‍!". സരിത്‌ അറിയിച്ചു. 
നൊ ട്രബിള്‍ ബട്‌  ദിസ്‌ ഇമ്പ്രൂവ്മെന്റ് ഈസ്  മീനിംഗലസ്‌".
ഇറ്റ്‌ ഈസ്‌ ഒണ്‍ലി ഇംപയര്‍മെന്റ് , അതായത്‌ കെടുതി. അഥവാ നാശം.
സര്‍വ്വനാശം.
"സുഹൃത്‌  ഡോക്ട്ടേഴ്സിന്റെ   നാവടഞ്ഞു. അതോടെ അവര്‍ നിശബ്ദരായി. 
സ്ഥലംവിട്ടു. ഒരു നീര്‍ക്കുമിളയുടെ അസ്ഥിത്വമാണ്‌. ഈ അനന്തകാലത്തില്‍ തനിക്കും മറ്റെല്ലാവര്‍ക്കുമുള്ളതെന്ന്‌ ഒരുദിവസത്തില്‍ പലവട്ടം അയാള്‍ ഓര്‍ക്കുമായിരുന്നു. പിന്നെയെന്താണ്‌ ഓരോ മനുഷ്യനും ഉള്ളത്‌? ശൂന്യത. 
നിതാന്ത മൃത്യു സമ്മാനിക്കുന്ന കൊടും തമസ്സ്‌. എന്നാല്‍ അതിനിടയിലെ ഞൊടി, നേരത്തിനുള്ളില്‍ വ്യക്തിപരമായി തനിക്ക്‌ എന്താണോ രസകരമായിട്ടുള്ളത്‌ എന്നോര്‍ക്കവേ. സരിതിണ്റ്റെ ബോധത്തിലേക്ക്‌ അനേകം രസസൂചനകള്‍ ഓടിയെത്തി. അതെന്തൊക്കെയാണ്‌? മദ്യം - നൊ. ചീട്ടുകളി ഛെ. സിനിമ-ഫു- ക്രിക്കറ്റ്‌ ഗോയെവെ ഫുളിഷ്നെസ്സ്‌. യുവാവായ സരിതിണ്റ്റെ ബോധത്തിലേക്ക്‌ അനേകം പെണ്‍മുഖങ്ങള്‍ കുളിച്ചൊരുങ്ങിയെത്തി. യസ്‌ അയാള്‍ തണ്റ്റെ മാത്രം ഇംഗിതങ്ങള്‍ക്കായി തേടി യാത്ര പുറപ്പെട്ടു. രാവും പകലും വണ്ടിയിലേറിയോടി പ്രൈമറിയില്‍ ഒപ്പം പഠിച്ച കൂട്ടുകാരണ്റ്റെയടുത്തെത്തി. അവന്‍ തിരക്കി. "എന്തടേ സരിത്‌ നീ എന്നെ മറന്നില്ലേ?" നീ നിന്നെയെങ്ങിനെ മറക്കാന്‍ -എട്ടില്‍ പഠിക്കുമ്പോള്‍ മധുരകാമേശ്വരി ലേഹ്യം തീറ്റിച്ച്‌ കഞ്ചാവിണ്റ്റെ ലഹരിയില്‍ ആറാടിച്ചവനല്ലേ. ?
" "നീ ഭ്രാന്തന്‍മാരെ ചികിത്സിക്കുന്ന വലിയ ഡോക്ടറായെന്നു കേട്ടു. ഞാനോര്‍ത്തു എന്നെയൊക്കെ മറന്നിരിക്കുമെന്ന്‌. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍-ലോകത്തിനുമുഴുവനും ഭ്രാന്താണ്‌. ഭ്രാന്തരാല്‍ പൊറുതിമുട്ടി എനിക്കുതന്നെ ഭ്രാന്തുപിടിപെടും മുമ്പ്‌ ഞാന്‍ ക്ളിനിക്ക്‌ അടച്ചുപൂട്ടിപോന്നു.
"എന്നിട്ട്‌ ഇനി?" 
"ഒരു തനി സ്വാര്‍ത്ഥന്റെ  സുഖംതേടിയുള്ള യാത്രകള്‍"
കുഗ്രാമത്തിണ്റ്റെ അന്നത്തെ അന്തിയില്‍ സുഹൃത്ത്‌ ശരത്തിനെ ഒരു ചെറുമി പെണ്‍കുട്ടിയുടെ കുടിലില്‍ കൂട്ടികൊണ്ടുപോയി. 
കറുത്തവളെങ്കിലും ഏഴഴകുള്ള സുന്ദരി. കുടിലിന്റെ  ഈറ്റ കതകു തുറന്ന്‌ ഉന്തി ശരത്തിനെ അകത്തേക്കു തള്ളി. അവിടെ അവണ്റ്റെ നാണങ്ങള്‍ അഴിഞ്ഞു വീണു. എന്തെന്നില്ലാത്ത രതിസാരം അവള്‍ അറിയിച്ചുകൊടുത്തു. പിരിയും മുമ്പ്‌ അയാള്‍ തിരക്കി. നിന്നെ ഞാന്‍ താലികെട്ടണോ!വേണ്ട ഇപ്പോള്‍ അനുഭവിച്ച സ്നേഹംമതി. തോന്നുമ്പോള്‍ ഇനിയുമാകാം. ഒരാളെ തന്നെ സ്നേഹിച്ചിരിക്കാന്‍ എനിക്കാവൂല. എല്ലാവരേയും സ്നേഹമാണ്‌. ഒട്ടും പഠിപ്പില്ലാത്ത നിരക്ഷരമനസ്സില്‍ അവള്‍ സ്വരൂപിച്ചെടുത്ത ദര്‍ശനം അയാള്‍ക്കിഷ്ടമല്ല. ശരി കനകേ നിന്നിലേയ്ക്കെന്നെങ്കിലും ഇനിയും വരാം. സന്തോയം. നിനക്കു പണംവേണമോ രൂപ ൧൦൦൦/-, ൧൦൦൦൦/- വേണ്ട എനിക്കെണ്റ്റെ വേലകൂലി കിട്ടുന്നുണ്ട്‌. ജീവിക്കാന്‍ ഏറെപണിയെന്തിന്‌ തുച്ഛംമതി. അതുണ്ട്‌. അതുമതി. ഏറെ കിട്ടിയാല്‍ അത്‌ ജീവിതം കെടുത്തിക്കളയും." ദോഷം ചെയ്തില്ലല്ലോ സുഖംതന്നില്ലേ. പൊയ്ക്കോളു. സ്നേഹം വേണ്ടപ്പോള്‍ ഇനിം ബന്നോളൂ".
അവള്‍ ചിരിച്ചപ്പോള്‍ ഭംഗിയുള്ള കറുത്ത വട്ടമുഖത്ത്‌ വെളുത്തപല്ലുകള്‍ തിളങ്ങി. ഹായ്‌ എത്ര സുന്ദരീ! ഭ്രാന്താശുപത്രി നടത്തി ഭ്രാന്തു പിടിപെടാതെ സ്വയം സുഖചികിത്സ തേടി സരിത്‌ അനന്തമായി ഒഴുകിനീങ്ങി. നഗരത്തില്‍ 'ഉപകാരം' തൊഴിലാക്കി പണം സ്വീകരിക്കാറുള്ള സുന്ദരി. ഹൂറിയെപ്പോലെ അവളുടെ ചുണ്ടില്‍നിന്നും ചുണ്ടഴിക്കുമ്പോള്‍ അര്‍ദ്ധനാരീശ്വരിയില്‍ നിന്നും ഉടല്‍ അഴിച്ചുമാറുമ്പോള്‍ തിരക്കി "ചെയ്തപാപമായെന്നും നരകത്തീയില്‍ ജീവന്‍ നിപതിക്കുമെന്നും തീ ഭയക്കുമെന്നെ പടച്ചവന്‍ തരുന്ന പാപശിക്ഷയെ ഭയക്കുന്നുണ്ടൊ മുതൊസെതീ"ലക്നൌവിലെ അടിച്ചിട്ടമുറി വാതിലിനുള്ളിലിരുന്ന്‌ അവള്‍ ഉരിയാടി. ഉര്‍ദുവില്‍. ദേഖ്‌ മേരാ ദോസ്ത്ത്‌, എണ്റ്റെ കുട്ടി അവണ്റ്റെ മുഖം ആചാരപ്രകാരം, വിശ്വാസി എന്നെ കെട്ടി. ഹരാമി. ഇവനെ തന്നിട്ട്‌ എന്നെ ഉപേക്ഷിച്ചു വേറെ കെട്ടി. കള്ളു കുടിയും ചീട്ടികളിക്കാരന്‍ കൂട്ടിക്കൊടുപ്പുകാരന്‍. ശരീരം നല്‍കാന്‍ അങ്ങനെ ജീവിക്കാന്‍ അവണ്റ്റെ കൂട്ടെന്തിന്‌. ആട്ടിപ്പുറത്താക്കി. അവള്‍ചിരിച്ചു. എനിക്കെന്താ ആകരുതൊ - അവള്‍ ചിരിച്ചു കൂസലില്ലാതെ. അവള്‍ ആവശ്യപ്പെട്ട തുകയിലും അധികം നല്‍കി യാത്രയായി. 
അവന്‍ തിരക്കി. "എന്നെ മറക്കാതിരിക്കുമോ?" തീര്‍ച്ചയായും ഓര്‍മ്മിക്കും"പിന്നെ തെലുങ്കുനാട്ടില്‍ പരിമളയോടൊപ്പം ഉറങ്ങി. കര്‍ണ്ണാടകയില്‍ വരദയോടൊപ്പം, തമിഴ്നാട്ടില്‍ രുഗ്മിണിയോടൊപ്പം മുംബൈയില്‍ മറുനാടന്‍ മലയാളി ലക്ഷ്മിയ്ക്കും, ശ്രീജയ്ക്കുമൊപ്പം. വീണ്ടും യാത്രകള്‍. നേപ്പാളിലെ കമ്പിളി വസ്ത്രക്കച്ചവടക്കാരി മനീഷയ്ക്കൊപ്പം കാശ്മീരി സുന്ദരി സെറീനയ്ക്കൊപ്പം ജീവിതമെന്ന നീര്‍പോള ഉടഞ്ഞുപോകുന്നതിനുമുമ്പ്‌ അയാള്‍ ജീവണ്റ്റെ സൌഖ്യങ്ങള്‍ 'ചിരജ്ഞീവിത്വം' അനുഭവിച്ചു. അതില്‍ മാത്രമാണ്‌ മനഃസുഖം പകര്‍ന്നുകിട്ടിയ ആസ്വാദന കലയുള്ളതെന്നയാള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ജീവിതം തീരാറാകുമ്പോള്‍ ഓരോ നാളുകളില്‍ പ്രണയിച്ചവരുടെ പേരുകള്‍പോലും ഓര്‍മ്മിക്കാനാവാതെ അവ അത്രയ്ക്കധികമാണ്‌. എല്ലാവരും നറുപരിമളം ചിക്കിവിരിഞ്ഞു നിന്ന പലതരം പൂക്കള്‍. ഒടുവില്‍ ഒരുനാള്‍ മരണം പ്രതീക്ഷിച്ചുകൊണ്ട്‌ ഡോ.സരിത്‌ തണ്റ്റെ ഡയറിക്കുറിപ്പില്‍ എഴുതി. ....സരിത്‌ ഒരു ഉറവകണ്ണില്‍ നിന്നും ഉയിര്‍ത്തു. ഒരു നീരുറവയായ്‌ നീന്തി. ഒരു തോടായ്‌ പുഴയായ്‌ നദിയായ്‌ കടലില്‍ ചെന്നു ചേര്‍ന്നു. ലോകം അശാന്തമാണെന്നു തോന്നുകയാല്‍ പിറവി വേണ്ടെന്ന കരുതലുണ്ടായിരുന്നു. കുത്സിതമായ ഭരണത്തിനും ജാതിക്കും മതത്തിനും തത്ത്വസംഹിതകള്‍ക്കും വഴങ്ങാതെ തനിക്കുവേണ്ടി മാത്രം ജീവിച്ചു. മറ്റുള്ളവനാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ക്രൂരതകളില്‍ തണ്റ്റെ ഇഷ്ടപ്രകാരം മതിവരുവോളം ജീവിച്ചു. ഒരുനാള്‍ സരിത്‌ മരിച്ചു. ഉടലില്‍ നിന്നും അസ്ഥികള്‍ അഴിഞ്ഞു വേര്‍പെട്ടു. മാംസം ഉണങ്ങി പൊടിഞ്ഞു വളമായി മണ്ണില്‍ ചേര്‍ന്നു. ആത്മാവാകട്ടെ രതിയുടെ കടലലകളില്‍ ഒരു തിരയായി ഗോപ്യതകളിലേക്ക്‌ തിരയടിച്ചു തിരയടിച്ച്‌ രതിസാഗരമായി. ജന്‍മജന്‍മാന്തരങ്ങളിലേക്ക്‌ തിരകളുടെ പ്രയാണമായി മരിച്ചിട്ടും... തുടര്‍ന്നു.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ