ബെന്നി ദാമോദരൻ
സുഖമാണെനിക്കിപ്പോള്‍
സ്വച്ഛമാം നീലാകാശം
കുഞ്ഞിളം കാറ്റും പൂവും
വന്നുപോം വിരുന്നുകാര്‍
വിരലിന്‍ തുമ്പത്തോളം
വാണിതന്‍ നൃത്തം ഉണ്ട്
വരവായി വസന്തത്തിന്‍
തുമ്പികള്‍ പറവകള്‍
ഉയിരിന്‍ ആധാരമാം
ഹൃദയ സ്പന്ദനത്തിനു
പ്രേമസഗീതത്തിന്റെ
മധുരവും താളവും
ശ്വാസ നിശ്വാസങ്ങളെ
തോട്ടുപോം പ്രകൃതിക്ക്
നവ്യയാം നവോഡതന്‍
ചൂടും സുഗന്ധവും
തനുവില്‍ ശരത്ക്കാല
ചില്ലകള്‍ പുഷ്പ്പിക്കുന്നു
ഉമ്മ വെച്ചെണയുന്നു
വെന്മേഘശലഭങ്ങള്‍
കൊച്ചരി പല്ലുകള്‍
കാട്ടി ചിരിക്കുന്ന
പാല്‍മുഖം പോലിന്നു
നെഞ്ചില്‍ കവിതകള്‍
ഉമ്മവെച്ചോമാനിച്ചു
ഓമന പ്പുക്കളെ
മധുരമാം താരാട്ട്
പാടി ഞാന്‍ ഉറക്കുന്നു.
വിരലുണ്ടുറങ്ങുന്ന
സൂര്യമുഖങ്ങളെ
തൊട്ടുണര്‍ത്തീടുന്നു
വാണിയെന്‍ വിരല്‍ തുമ്പാല്‍
പൊട്ടിക്കരഞ്ഞും
ചിരിച്ചും വിസ്മയ
പൂമിഴി ചിമ്മിയും
പാല്‍മുത്തമേകിയും
നെഞ്ചില്‍ കരേറി
നൃത്തം ചവിട്ടുന്ന
ഉണ്മ്മയെന്‍ ഉണ്ണികള്‍
സ്വര്‍ണപ്പറവകള്‍
കാലം ചിരാതുകള്‍
കത്തിച്ചു വെച്ചിടും
എന്‍ ഉണ്ണികള്‍ക്കാനന്ദമോടെ
ലസിക്കുവാന്‍
വാഴ്വോ വസന്തത്തിന്‍
പൂക്കണി മാത്രമായ്
നിത്യം വിരിഞ്ഞിടും
പൊന്‍ ഊയലായി ആടിടും
ഹൃത്തില്‍ കതിര്‍ കാലം
പൊന്‍ മുത്തു ചൂടുന്നു
പൊന്‍ പൊലിയില്‍ നിറഞ്ഞിടും
നാളെയെന്‍ പൂമുഖം