അശ്രഫ് ബഷീർ ഉളിയിൽ
അന്നൊക്കെ ഭ്രാന്തന്മാരെ
ചങ്ങലയ്ക്കിടുമായിരുന്നു
ഇന്നിപ്പോൾ
ചങ്ങല്യ്ക്ക്
ഭ്രാന്ത് പിടിച്ചിരിക്കുന്നു
അല്ലെങ്കിൽ
മുത്തച്ഛന്റെ സാന്നിദ്ധ്യം
ഒരമ്മയ്ക്ക്
പേരക്കുട്ടിയുടെ
സുരക്ഷിതത്വം
വിഹ്വലതയാവുന്നതെങ്ങനെ?
കാലഹരണപ്പെട്ട
മനുഷ്യത്വത്തിന്റെ
ചങ്ങലകൾ -ചൂടാക്കി
മുട്ടിയെടുക്കണം
അരുതായ്മയുടെ
വലിയിരു താഴ് തീർത്ത്
ഒരു കാട്ടാളനെ
കാവൽ നിർത്തണം
മനുഷ്യത്വം നശിച്ചിട്ടില്ലാത്ത
'മൃഗം' സ്വന്തത്തെ
തിരിച്ചറിയും വരെ.