14 Dec 2011

മെട്രോ


ബ്രിജി.
ആരോ ടായാലും കയറി പരിചയപ്പെട്ട്‌ ചിരിച്ച്‌ വർത്തമാനം പറയാറുള്ള മുകുന്നു
കുറുപ്പു ഇയ്യിടെ ആയി എപ്പോഴും മൗനമാണു.ഏതാ​‍്‌ ഒരു മാറാവ്യാധി പിടി പെട്ടത്‌ പോലെ കുറുപ്പു
ക്ഷീണിച്ചു.വ്യാധി ശരീരത്തിനു അല്ല.മനസ്സിനാണു.കുറുപ്പിന്റെ കടയിൽ വരുന്നവർ ഏതു ഭാഷക്കാരായാലും അവരുടെ കാര്യങ്ങൾ മുഴുവൻ അന്വേഷിച്ചു കുശലം പറഞ്ഞെ വിടൂ.കൂടുതലും സ്വന്തം വിശേഷങ്ങൾ അവരെ അടിച്ചേൽപ്പിക്കലായിരിക്കും
അത്‌.!
കേൾക്കാൻ തൽപര്യമുള്ളവർ കേൾക്കും. ആവരും സ്വന്തം കാര്യങ്ങൽ നിരത്തും.ചിലർ
കുറുപ്പിന്റെ സംസാരത്തിൽ ഉൽസാഹമില്ലാത്തവരാണെങ്കിലും സാധനങ്ങൾ വാങ്ങി കഴിയുന്നത്‌ വരെ ചിരിച്ചു കൊണ്ട് നിൽക്കും. ഇറങ്ങുമ്പോൾ  കൂടെ ഉള്ളവരോടു പറയും 'എന്തു പൊങ്ങച്ച ക്കരനാണാവോ.'
പക്ഷെ കുറുപ്പിനെ സംബധിച്ചിടത്തോളം പതിനാലു വയസ്സിൽ വീട്ടിലെ പട്ടിണി
കാരണം കള്ള വി കയറി യഅയാൾക്കു ബാംഗളൂരിൽ രു മൂന്നു നില കെട്ടിടവും, വാടകക്കു
കൊടുത്തിരിക്കുന്ന പീടിക മുറികളും എല്ലാം സ്വന്തമായുണ്ടായത്  ചില്ലറ നേട്ടമൊന്നുമല്ല.
എല്ലാം ഒരു രാത്രി കൊണ്ട് ഉണ്ടായതുമല്ല .
ഒരു കള്ളു കുടിയന്റെ നാലു മക്കളിൽ മൂന്നമത്തേതായിരുന്നു മുകുന്നുൻ.മുഴുപട്ടിണിയിലും ചേട്ട?​‍ാർ
സ്കൂളിൽ പോയി.അമ്മയുടെ കഷ്ടപ്പാടു കു നാലാം ക്ലാസ്സു കഴിഞ്ഞപ്പോൾ മുകുന്നുൻ പടിപ്പു നിർത്തി. ഇളയ പെങ്ങളെ നോക്കാനും മറ്റു ചില്ലറ പണികൾക്കുമായി മുകുന്നുൻ സ്കൂളിൽ
പോയില്ല.സ്കൂളിൽ പോകാത്തതിനു അച്ചന്റെ അടി.പോയാൽ പടിക്കാത്തതിനു ടീച്ചറുടെ വക .വീട്ടിൽ പട്ടിണി.കുടിച്ചു വരുന്ന അച്ചന്റെ ചവിട്ടു നാടകങ്ങൾ.അമ്മയുടെ കണ്ണീരും ശാപങ്ങളും.
ഒരു ദിവസം മുകുന്നുൻ നാടു വിടാൻ തീരുമാനിച്ചു. അന്നു ആരും അറിയാതെ ഇടവഴിയിലൂടെ റയിലു ലക്ഷ്യമാക്കി ഓടി.. കാര്യ്മറിയാതെ ഇളയവൾ ചിന്നു പിന്നാലെ ഓടിക്കൊ​‍ണ്ടിരുന്നത്‌ അറിഞ്ഞില്ല.തീവിയപ്പീസ്സിന്റെ കുത്തനെയുള്ള ഈടു തപ്പിപ്പിടിച്ചു കയറാൻ
നോക്ക്ക്കിയപ്പോഴാണു ,അത്‌ കയറാൻ പറ്റാതെ ചെട്ടനെ വിളിച്ചു കരയുന്ന
കുഞ്ഞനിയത്തിയെ കത്‌.! മുകുന്നുൻ ഞെട്ടിപ്പോയി. പെട്ടന്നു വെപ്രാളമായി.ഛെ ....ഇവൾ കൂടെ വന്നത്‌ കില്ലല്ലോ.തിരിച്ചു ചെന്നാൽ പിടിക്കപ്പെടും. അച്ച്ചന്റെ അടി ഉറപ്പു. പിന്നെ ഒരിക്കലും പോകാനും പറ്റില്ല.


മുകുന്നുൻ പെട്ടന്നു പിടിച്ചു കയറി മുകളിൽ നിന്നു കൊ​‍ു അവളെ
വിരട്ടി.അത്ര ഉയരത്തിൽ നിന്നു
നോക്കുംബോൾ മേലോട്ടു നോക്കുന്ന രു വലിയ കണ്ണുകളുള്ള ഒരു തല മാത്രമായിരുന്നു ചിന്നു.
'ഏട്ടനെവടക്യാ? ഞാനും വരും..."
ഞാനെവടക്കെങ്കിലും...പൊക്കോ വീട്ടിൽ.പോകാനല്ലേ പറഞ്ഞത്‌...മുകുന്നുൻ ഒരു
കല്ലെടുത്ത്‌ ഏറിയുന്നത്‌ പേ
‍ാലെ കാണിച്ചു വിരട്ടി.
ചിന്നു ഇടക്കിടെ തിരിഞ്ഞുനോക്കി ഉറക്കെ കരഞ്ഞു കൊ​‍ു തിരിച്ചോടി. ഏതൊ ഒരു ട്രെയിനിൽ
കയറിയിരുന്നപ്പോൾ കരഞ്ഞു കൊ​‍ോടുന്ന ചിന്നുവിന്റെ മുഖം മനസ്സു
കീറിമുറിച്ചു.മുകുന്നുൻ പൊട്ടിക്കരഞ്ഞു.സാവധാനം രക്തം വാർന്ന ഓർമ്മകൾ
നിർവികാരങ്ങളായി.ചിന്നുവിനെ ഓർക്കാതിരിക്കാൻ
ശ്രമിച്ചപ്പോൾ പെട്ടന്നൊരു ഭയം മുകുന്നുനെ കുലുക്കി ഉണർത്തി.
ചിന്നുവിനു വീട്ടിലേക്കുള്ള്‌ വഴി തെറ്റിയാലോ....?അവൾ എത്തിയാൽ തന്നെ
ഏട്ടൻ പാളത്തിൽ കയറി
നിന്നത്‌ പറയില്ലേ. അമ്മ മാറത്തലച്ചു കരയും. അച്ചനെ ശപിക്കും.
ട്രെയിൻ ഓരോ തവണ നിറുത്തുംബോഴും ഇറങ്ങനാഗ്രഹിച്ചു.പക്ഷെ ഇറങ്ങിയില്ല.
പിന്നീട്‌ ടി.ടി. ഉറക്കത്തിൽ
നിന്നും ചെവിക്കു കുത്തിപിടിച്ചു ഇറക്കി വിട്ടപ്പോൾ ഉറക്കം
മതിയായിരുന്നില്ല.കണ്ണു തുറക്കാതെ തന്നെ
അവിടെ ക ഒരു ബെഞ്ചിൽ കിടന്നുറങ്ങി. പിന്നീടു വെയിലു കത്തി നിന്ന ഉച്ചക്കു
വിശപ്പു ഉണർത്തിയപ്പോൾ
ക ബോർഡ്‌ ക്‌ ഞെട്ടിപ്പോയി.
'മംഗലാപുരം...!
അപ്പോൾ,.. കരയുന്ന ചിന്നു മുൻപിലെത്തി..,അമ്മ ചേട്ട?​‍ാർ..!മുകുന്നുൻ
ഏങ്ങിയേങ്ങി കരഞ്ഞു. കുറെ
കഴിഞ്ഞപ്പോൾ റയിൽ വെ സ്റ്റഷന്റെ അടുത്തുള്ള ഒരു ചായക്കടയുടെ മുൻപിൽ ചെന്നുനിന്നു.
തലേന്നു മുതൽ ഒന്നും കഴിച്ചിട്ടില്ല. വെറുതെ ഷർട്ടിന്റെ പോക്കറ്റിൽ കാശു
തിരയുന്നത്‌ പോലെ കാണിച്ചു
മുൻ വശത്ത്‌ ഇരിക്കുന്ന കാഷ്യറെ ഒളികണ്ണിട്ടു നോക്കി.
ഇവനെ പോലെ കള്ളവി കയറി എത്തുന്ന എത്രയോ പിള്ളേരെ കൈ കാര്യം ചൈയ്ത ഒരു മുഖഭാവം
ആയിരുന്നു അയാൾക്കു.
വിശക്കൂന്നു....'മുകുന്നുൻ പിന്നെ ഒളിച്ചില്ല.
കന്നഡക്കാരനായ അയാൾക്കു അറിയാവുന്ന മലയാളം വാക്ക്‌
.'ഇവിടെ നിന്നോ. ..പിന്നെ... തിന്നു പച്ച വെക്കുമ്പോൾ വല്ലതും അടിച്ചു
മാറ്റിക്കൊ​‍ു കടന്നു കളയുകയും
ചൈയും...'
കുറച്ചു നാൾ എച്ചിലെടുത്തു.പിന്നീടു ഒരു തടിമില്ലിൽ പണി.ഒരു തടിലോറിയിൽ
കയറി മധുര വരെ.പ്ന്നെ
എങ്ങിനെയോ ഒരു തുണികടക്കാരന്റെ കൂടെ മൈസൂരിൽ. അവിടുന്നു മുന്തിരി
ബിസിനസ്സുകാരന്റെ കൂട്ട
ചുമന്നു ബാംഗളൂരിൽ.
ഈ യാത്രകളുടെ ഇടയിൽ മുകുന്നുൻ പിൻ തള്ളിയ വർഷങ്ങൾ, സ്ഥലങ്ങൾ.ജോലികൾ,..ഓർമകൾ..!
അതിനിടെ ഒരു ഒത്ത പുരുഷനായി മാറിയ മുകുന്നുനു ബാംഗളൂർ ഇഷ്ടമായി. 'മജെസ്റ്റിക്കിൽ
എയർബാഗും,ബെൽട്ടും മറ്റും ശരീരമാകെ തൂക്കിയിട്ടു വിൽപ്പന നടത്തുന്ന
രുപെരുടെ കൂടെ കൂടി.രാത്രിയാവുമ്പൊൾ ബസ്സു കയറി മല്ലേശ്വരത്തു ഒരു ഒറ്റ്‌ മുറിയിൽ താമസം.
ക്ഷീണിച്ചു കിടന്നു ഉറങ്ങുമ്പൊഴായിരിക്കും മുൻ വശത്തെ റോഡരുകിലെ പൈപ്പിൻ
ചുവട്ടിൽ പെണ്ണുങ്ങളുടെ കശപിശ. ഈ പാതിരക്കു വെള്ളം വിടുന്നവർ ഏതായാലും അസൂയക്കാർ തന്നെ.
മുകുന്നുൻ പക്ഷെ എഴുന്നേൽക്കില്ല.മുകുന്നുനറിയാം.

താമസിക്കുന്നവീടിന്റെ  ഉടമസ്തന്റെ മകൾ അയാൾക്കു
കുളിക്കാനുള്ള ചൂടുവെള്ളം അവളുടെ വീട്ടിലെ "അ​‍ാ" യിൽ നിന്നും  അപ്പനറിയാതെ തന്റെ കുളിമുറിയിൽ കൊ​‍ണ്ടുവന്നു തരും എന്നു.പിന്നെ കുടിക്കാനുള്ള വെള്ളവും മറ്റും ചോദിച്ചു
ചെല്ലുമ്പോഴൊക്കെ അവളോടു ഒന്നു മി​‍ണ്ടാനും കഴിയും.
നിറം കുറവാണെങ്കിലും കൊലുന്നനെ കാണാൻ നല്ല ഭംഗിയുള്ള ആ പെൺകുട്ടി ആദ്യമായി പേരു പ
റഞ്ഞപ്പോൾ മനസ്സിടിഞ്ഞു...'സണ്ണമ്മ്‌'!
ചിരിയടക്കിയപ്പോൾ അവൾ പരിഭവിച്ചു.
ചിരിക്ക. ഇത്‌ ഞങ്ങളുടെ ഊരമ്മ -നാടിന്റെ ദേവി-യുടെ പേരാണു. അച്ചനെ
വെറുപ്പാണെങ്കിലും ആ പേരു ചേർത്ത്‌ ഒരു ആത്മ വിശ്വാസമുള്ള പേരാക്കിയ 'മുകുന്നുകുറുപ്പി'നെ
കളിയാക്കി അവളും ചിരിച്ചു.
ആ ചിരി നിശ്ശ്ബ്ദ മായി എന്തോ പിറുപിറുത്തു.വളരെ പെട്ടന്നു എല്ലാത്തിനും
ഒരു മാറ്റം വരുന്നതറിഞ്ഞു.ചുറ്റും കാണുന്ന കാഴ്ചകൾ പോലും...! കാണുന്നവരെല്ലാം അവളെ പോലെ, കേൾക്കുന്നതെല്ലാം    അവളുടെ ശബ്ധം
വൈകുന്നത്‌ വരെ കച്ചവടം ചൈയ്താലും ക്ഷീണമില്ലാതായി.രാത്രി കിടന്നാൽ
ഉറക്കമില്ലാതായി.  സ്വപ്നങ്ങൾ തള്ളിക്കയറുന്ന സണ്ണമ്മയുടെ കണ്ണുകളും
ഉറങ്ങുന്നു​‍ാവില്ല. പക്ഷെ ഒളിച്ചും ,പതുങ്ങിയും വളർന്ന പ്രണയം ഗൗഡർ ക്‌ പിടിച്ചു.അവളെ ഭിഷണിപെടുത്തി.വാടകക്കാരോടു വീടു ഒഴിയാൻ പറഞ്ഞു.
പക്ഷെ മുകുന്നുകുറുപ്പിനു കുറുപ്പ?​‍ാരുടെ രക്തമായിരുന്നു. പേടിയില്ല.
ഒരു കൊച്ചു വീടു എടുത്ത്‌ കുറു​‍ൂപ്പ്‌ അങ്ങോട്ടു മാറിയപ്പോൾ കൂടെ
സണ്ണമ്മയും ഉ​‍ായിരുന്നു.അമ്പലത്തിൽ മാലയിട്ടു കൂടെ കൂട്ടിയ സണ്ണമ്മക്കും ഒറ്റ്‌ ദിവസം കൊ​‍ു
ആരുമില്ലാതായി.പക്ഷെ അവൾ ആരുടെ മുന്നിലും തോറ്റില്ല.സാരികച്ചവടവും മറ്റും നടത്തിയും തുണി തൈച്ചു കൊടുത്തും നാലു കാശു​‍ാക്കാൻ നിരന്തരം പ്രയത്നിക്കുന്ന സണ്ണമ്മ്‌ മുകുന്നുന്റെ ജീവിതത്തിലെ ചവിട്ടുപടികളായി.കൂട്ടി വെച്ച കാശു കൊ​‍ു സ്ഥലം
വാങ്ങിയപ്പോൾ സണ്ണമ്മ്‌ പറഞ്ഞു. ഒരു കൊച്ചു കട കെട്ടിയാൽ ഇവിടെതന്നെ ബാഗു കച്ചവടവും
സാരികച്ചവടവും നടത്താം. കടയും,ഒരു മുറിയും കെട്ടി താമസമായ കുടുംബം വളർന്നു.ഒരു അല്ലലുമില്ലാത്ത ജീവിതം. ബിസിനസ്സു വളർന്നപ്പോൾ വീടു വശത്തേക്കും മുകളിലേക്കും വളർന്നു.ഒരു മായകൊട്ടാരം
പോലെ...!ഒരൊറ്റ്‌ വിഷമമേ സണ്ണമ്മ പറഞ്ഞുള്ളു.
'മുകുന്നുന്റെ നാടും ബന്ധുക്കളെയും ഒന്നും കില്ല...'
പക്ഷെ അച്ചൻ..?
ഹേയ്‌..ഇത്ര നല്ല നിലയിൽ തിരിച്ചു ചെല്ലുന്ന മകനെ സ്വീകരിക്കാതിരിക്കില്ല.
പെട്ടെന്നു മുകുന്നുനു നാട്ടിലേക്കു ഓടിയെത്തിയാൽ മതി എന്നായി. വർഷമെത്ര
ആയി.പതിനഞ്ചോ ഇരുപതോ  ഉയരമുള്ള പാളത്തിൽ നിൽക്കുന്ന ഏട്ടനെ ചിന്നു വിളിച്ചു... "ഏട്ടാ..."
സണ്ണമ്മ സമാധാനിപ്പിച്ചു. നട്ടിൽ പോയാൽ അവളേയും കൊ​‍്‌ വരാമല്ലോ.
നാട്ടിലേക്കു പോകുന്ന ഒരുക്കം തുടങ്ങിയപ്പോൾ കടയിൽ വരുന്നവരോടും മറ്റു
പരിചയക്കാരോടുമൊക്കെ കള്ളവണ്ടി  കയറിയ ഒരു ബാലൻ വളർന്നു വലിയവനായി നാട്ടിൽ പോകുന്ന കധ പറഞ്ഞു സ്വയം മറന്നു. ട്രയിൻ പാലക്കാട്ടു കഴിഞ്ഞപ്പോഴെക്കും വിയർത്തു കുളിച്ച സണ്ണമ്മ തളർന്നു.
ഇനിയെത്ര ദൂരം?
പാന്റും ഷർട്ടും ധരിച്ചു കാറിൽ വന്നിറങ്ങുന്ന ആളെ കു കുറുപ്പമ്മാവൻ
അമ്പരക്കുന്നത്‌ കു മുകുന്നുൻ ആസ്വദിച്ചു.കൂടെ, കഴുത്തു നിറയെ ആഭരണങ്ങളിട്ട സണ്ണമ്മയുടെ വലിയ കുങ്കുമപൊട്ടിലേക്കു നോക്കി
അമ്മായിയും വാ പൊളിച്ചു.
ആരാ..............?
കവലയിൽ വെച്ചു അരെങ്കിലും കേൾക്കെ അമ്മാവ എന്നു വിളിച്ചാൽ
അടിച്ചോടിച്ചിരുന്ന..,പരമ്പിൽ വീണു
കിടക്കുന്ന മാങ്ങയും കശുവിയും പെറുക്കി വിറ്റിരുന്ന കാലണക്കു
വകയില്ലാതിരുന്ന 'മുകുന്നുൻ ചെക്കൻ'..!!.പെ
ങ്ങളാണെന്നു മറന്നു ബന്ധുവാണെന്നു പറയാൻ മടിക്കറുള്ള അമ്മാവൻ പിന്നെയും ചോദിച്ചു.
മനസ്സിലായില്ലല്ലോ.
മുകുന്നുനണമ്മാവാ.
'ആരു ?...ഭാരതീടെ...? ന്റീശ്വരാ....'
അമ്മായി ഓടിയിറങ്ങി വന്നു സണ്ണമ്മയുടെ കൈ പിടിച്ചു .അമ്മാവൻ
വിശ്വസിക്കണാവാതെ നോക്കി.
ഉള്ളതും ഇല്ലാത്തതും കൂട്ടി മുകുന്ന്നൻ ബംഗളൂരിലെ സൗഭാഗ്യങ്ങളുടെ എണ്ണം നിരത്തി.
ഇടക്കിടെ മുകുന്നുൻ ഓർമപ്പെടുത്തികൊ​‍ിരുന്നു.
കാറു വിട്ടിട്ടില്ല. വീട്ടിലെത്തണം..അമ്മാവൻ നെടുവീർപ്പിട്ടു.
'അവിടെ നല്ല വിശേഷങ്ങളൊന്നൂല്യ മോനെ...മാത്രല്ല അവരൊന്നും അവിടെ ഇല്യേനും.'
അമ്മവന്റെ വാക്കുകൾ മുകുന്നന്റെ സകല പത്രാസ്സിന്റെയും വലിയ ചിതൽപുറ്റിൽ
വെള്ളമൊഴിച്ചു.
"ആ എരണം കെട്ടവൻ കുടിച്ചു കുടിച്ചു കിടപ്പാടവും വിറ്റു.എല്ലാറ്റിനേയും കൊ
ണ്ടു വയനട്ടിലെവിടെയോ പോയി..അവൾടെ ഒരു കഷ്ട കാലം .പിന്നെ...അപ്പു ഒരിക്കൽ
വന്നപ്പോഴാണറിഞ്ഞത്‌...ചിന്നു ..,മഞ്ഞപിത്തം
മഞ്ഞപ്പിത്തം പിടിച്ചു മരിച്ചുന്ന്‌!
എന്റെ പൊന്നുമോളേ...!'മുകുന്നുൻ വാവിട്ട്‌ കരഞ്ഞു. എങ്ങോ പോയി
തിരിച്ചുവരാതിരുന്ന കുഞ്ഞേട്ടനെ
നോക്കിയിരുന്ന ചിന്നു. സണ്ണമ്മക്കും അടക്കനായില്ല.
ബംഗളൂരിൽ തിരിച്ചെത്തിയ മുകുന്നുനു സ്വയം മാപ്പു കൊടുക്കനായില്ല.
പിന്നിടു ഒരു കുഞ്ഞു പിറന്നപ്പോൾ മുകുന്നൻ സവധാനം എല്ലം മറക്കാൻ ശ്രമിച്ചു. പിറന്നത്‌ രും ആൺ കുട്ടുകളായി. ചിന്നുവിന്റെ ഓർമക്കായി
ഒരു പെൺകുഞ്ഞു വേണമെന്നു​‍ായിരുന്നു.
അയാൽ വീ​ണ്ടും  തന്റെ നേട്ടങ്ങളെ കുറിച്ചു സ്വയം അഭിമാനിച്ചും,...
പൊങ്ങച്ചമടിച്ചും ജീവിച്ചു. മക്കൾ വളർന്നത്‌ പോലെ തന്നെ നഗരവും വളർന്നു.കടയുടെ മുൻ വശത്തെ വഴി ബസ്സു റൂട്ടായപ്പൊൾകുറുപ്പു
സന്തോഷിച്ചു. കൂടുതൽ കച്ചവടം, കൂടുതൽ ലാഭം. മക്കളെ ഏറ്റവും നല്ല സ്കൂളിൽ ചേർത്തു. പേരു കേട്ട കോളേജിലും.വീടിനു ഒരു നില കൂടി പണിത്‌ വാടകക്കു കൊടുത്തു.
എന്നും കുറുപ്പു അഭിമാനത്തോടെ പറയും.
'അറിയോ.. ഇതിപ്പോൾ കോടികണക്കിനുള്ള ആസ്തിയാണു.കുറുപ്പു ആരോടു
സംസാരിക്കുമ്പൊഴും വെറുതെ
ചോദിക്കും.
നിങ്ങളുടെ സ്വന്തം വീടാണോ അതോ..
സ്വന്തം..വമ്പു പറയാനുള്ള ഒരു മുഖവുരയാണത്‌
മക്കൾ രുപേർക്കും നല്ല ജോലി കൂടി ആയപ്പോൾ,.. സ്വന്തം ജീവിതം ഒരു ഉദാഹരണമായെടുക്കേതാണെന്നു പോലും പറഞ്ഞ കുറുപ്പാണു..ഇപ്പോൾ അങ്ങേയറ്റം ദു:ഖിതനും ,മൗനിയുമായിരിക്കുന്നത്‌. കടയുടെ മുൻപിലൂടെയുള്ള വഴി ആദ്യം ഇരട്ട വഴിയായി.വല്ലപ്പോഴും ഒരു ബസ്സോ മറ്റോ പോയിരുന്ന ആ വഴിയിലൂടെ കണക്കില്ലാത്ത വാഹനങ്ങൾ ചീറിപ്പാഞ്ഞു.ലതർ ബാഗുകളു മറ്റും
നിമിഷം കൊ​‍ു പൊടിയിൽ മുങ്ങും.
വഴിയിലൂടെ പായുന്ന മുഖമില്ലാത്ത്‌ മനുഷ്യർ ആരും പരസ്പരം തിരിച്ചറിയാത്തത്‌ കൊ​‍ു സംസാരവും കുറഞ്ഞു. കുറുപ്പിന്റെ വീരവാദം കേൾക്കാൻ സണ്ണമ്മക്കും വയ്യാതായി.എപ്പോഴും
എന്തെങ്കിലും അസുഖം. ഐടി കമ്പനികളിൽ ജോലിയുള്ള മക്കളാണെങ്കിൽ മുൻ വശത്തെ ഇരട്ട വഴിയിലൂടെ നേരം വെളുക്കുമ്പൊഴോ ,പാതിരക്കോ എപ്പോഴൊക്കെയോ വന്നും പോയ്ക്കൊ​.കൂടുതലും അവർ വഴിയിൽ തന്നെ. കാണാനേ കിട്ടാറില്ല. അതു കൊ​‍ു തന്നെ അച്ചന്റെ തലയിൽ ഇടിത്തീ പോലെ വന്നു വീണ വാർത്ത്‌
മക്കളിൽ വലിയ വിഷമം ഒന്നും ഉ​‍ാക്കിയില്ല. മക്കളെ നമ്മുടെ വീട്‌....മെട്രോ റെയിലിനുവ്‌.....
അമേരിക്കയിലേക്കു പോകാനിരിക്കുന്ന മക്കൾക്കു അച്ചൻ വിങ്ങിപ്പൊട്ടിയത്‌ കു
ചിരിയാണു വന്നത്‌.അല്ലെങ്കിൽ തന്നെ അത്‌ ഒരു' ഓൾഡ്‌ ഫാഷൻഡ്‌' വീടാണെന്നു പറയാറുമു​‍ായിരുന്നു അവർ. എല്ലാ വഴികളും ചേർന്നു പെരുവഴിയൂ​‍ാക്കാൻ കുറുപ്പിനെ വഴിയാധാരമാക്കിയ
ഗവൺമന്റിനോടു പറഞ്ഞപ്പോഴുമതെ ,കണ്ണീരൊഴുക്കിയ കുറുപ്പിനെ കു അവർ ചിരിച്ചു. തഹസീൽദാർ പറഞ്ഞു.
നമ്മുടെ പുരോഗതി..!
ഈ ഒരു ചെറിയ ത്യാഗത്തിലൂടെ നമൂക്കു കിട്ടാൻ പോകുന്നതോ, മെട്രോ റയിൽ, മോണോ റയിൽ,ഫ്ലൈ
ഓവറുകൾ,...അതു ക​‍ോ. ആ ചുവരിൽ,...എല്ലാ ഇൻഫ്രാ സ്റ്റ്ര്ക്ക്ചറുകളും
തീർന്ന ബംഗളൂർ നഗരത്തിന്റെ
മാപ്പു കില്ലേ..ഏരിയൽ വ്യൂ.!!
കുറുപ്പു നോക്കി...കെട്ടു പിണഞ്ഞു കിടക്കുന്ന
വഴികളും,പെരുവഴികളും..ആകാശത്തും പാതാളത്തിലും കൂടി പായുന്ന റയിൽപാളങ്ങൾ. ...അവയിലെല്ലാം ഇരമ്പി പായുന്ന വാഹനങ്ങളും
ട്രയിരയിനുകളും.വശത്തും,വിലങ്ങനേയു
ം ഒക്കെ വരിയിട്ടു ഇഴഞ്ഞു നീങ്ങുന്ന ഉറുമ്പുകളെ പോലെ
മനുഷ്യർ.അതിനിടയിൽ ഒരടി ചവിട്ടാൻ കടുകിട ഇടമില്ലാത്ത നിരത്തിൽ സണ്ണമ്മയേയും താങ്ങിപിടിച്ചു കറുപ്പു അമ്പരന്നു നിന്നു.ചുറ്റും അപകടകരമാം വിധം ചീറിപായുന്ന
കാലം...!!.കുറുപ്പിനു തലചുറ്റി...!!
തഹസീൽദാർ ഓഫീസിലും ,മേയറാഫീസിലും ഒക്കെ ചുറ്റി നടന്നും,ഹർജി
കൊടുത്തുംതളർന്ന കുറുപ്പു മനസികമായും തകർന്നു.കുറുപ്പു തന്റെ കടയിൽ വെറുതെ പുറത്തേക്കു
നോക്കിയിരുന്നു.പുരോഗമനത്തിന്റെ വേഗത കാരണം കണ്ണിനു ഒന്നും കില്ല.ഒരു മിന്നലാട്ടം മാത്രം.
നാളെ,..തൂണി​‍േ?ൽ ഉയർത്തിയ പാളങ്ങളിൽ കൂടി അതിവേഗത്തിൽ പായുന്ന മെട്രോ
ട്രയിനിൽ ഇരുന്നു കുറുപ്പു താഴേക്കു നോക്കുമ്പോൾ ചിലപ്പോൾ അടുത്തിരിക്കുന്നവരോടു പറയും.
"ഈ പാളങ്ങൾ താങ്ങുന്ന നെടും തൂണിന്റെ അടിയിലാണു എന്റെ വീട്‌...!!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...