14 Dec 2011

പാചകം


ഇന്ദു നാരായണൻ

വെണ്ടയ്ക്കാ പക്കോഡ

ചേരുവകൾ: വെണ്ടയ്ക്ക - 400 ഗ്രാം, പച്ചമുളക്‌ -3എണ്ണം (പൊടിയരിഞ്ഞ്‌),
പൊടിയായരിഞ്ഞ മല്ലിയില - രണ്ട്‌ ടേ.സ്പൂൺ, ജീരകം - ഒരു ടീ.സ്പൂ, ഉപ്പ്‌-
പാകത്തിന്‌, റൊട്ടി- ഒരു സ്ലൈസ്‌, കടലമാവ്‌ - ഒരു കപ്പ്‌, അരിപ്പൊടി -
ഒരു ടേ.സ്പൂൺ, ചൂടെണ്ണ- ഒരു ടേ.സ്പൂൺ. എണ്ണ- വറുക്കാൻ.

 
ഉണ്ടാക്കുന്ന വിധം: - വെണ്ടയ്ക്കാ വട്ടത്തിൽ കനംകുറച്ച്‌ അരിയുക,
പച്ചമുളകും വെണ്ടയ്ക്കയും മല്ലിയിലയും ജീരകവും ഉപ്പും  ഒരു
ബൗളിലെടുക്കുക, നന്നായി ഇളക്കുക. റൊട്ടി നന്നായി പൊടിച്ചതും കടലമാവും
അരിപ്പൊടിയും ഒരു ടേ.സ്പൂൺ ചൂടെണ്ണയും വെള്ളവും ഒഴിച്ച്‌ കട്ടിയായ ഒരു
ബാറ്റർ തയ്യാറാക്കുക. വെണ്ടയ്ക്കാ കൂട്ടുമായി ചേർക്കുക, ഒരു ചീനച്ചട്ടി
അടുപ്പത്ത്‌ വച്ച്‌ ചൂടാക്കി എണ്ണ ഒഴിച്ച്‌ ചൂടാക്കുക. ബാറ്ററിൽ ഓരോ
സ്പൂൺ വീതം ഇതിൽ ഇട്ട്‌ വറുത്ത്‌ കോരുക. ബ്രൗൺനിറമായിരിക്കണം
പക്കോഡയ്ക്ക്‌. തക്കാളി കെച്ചപ്പും ചേർത്ത്‌ വിളമ്പുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...