അരുചിഗീത മുന്നൂർക്കോട്
സമയപ്പക്ഷി!
നല്ല ചന്തമുണ്ടായിരുന്നു അവന്.
കൂടെ
ചിരിക്കാതെ കളിച്ചു
എന്റെ ബാല്യം,
മിക്കപ്പോഴും മൗനിയായി
കൗമാരം കരഞ്ഞു കുതറി
എങ്ങും തൊടാത്ത പകപ്പിൽ
വഴികൾ
കൂട്ടിപ്പിണഞ്ഞ്
യൗവ്വനം മുടന്തി
സമയപ്പക്ഷിക്കു ചിറകു കനത്തതറിഞ്ഞ്
പത്തിണക്കൈകൾ
സങ്കൽപ്പിച്ചൊരു
രാവണരാക്ഷസിയായി
ജീവിതവണ്ടി
പായിക്കുന്നു ഞാൻ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?