14 Dec 2011

കള്ളന്റെ സുവിശേഷങ്ങൾ-3

കള്ളന്റെ സുവിശേഷങ്ങൾ

അബ്ദുല്ലത്തീഫ്‌ നീലേശ്വരം

3. അവരെ കണ്ടാൽ മുപ്പത്തിഅഞ്ചിനും നാൽപതിനുമിടയിൽ പ്രായം കാണും. കള്ളാ
തനിക്കിപ്പോൾ ആ സ്ത്രീയുടെ മേലാണ്‌ കണ്ണല്ലേ? മുമ്പ്‌ ബസ്സിലുണ്ടായ
അനുഭവം വേഗം മറന്നുപോകരുതായിരുന്നു. മനസ്സ്‌ എന്നെ
തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. സ്ത്രീയുടെ കൈയ്യിലുള്ളത്‌ നാല്‌ വളകൾ,
കാതിലുള്ള ജിമിക്കിയും പിന്നെയൊരു താലിമാലയുമാണ്‌. ഒരു ഹീനപാപം ചെയ്തെന്ന
പഴി ഒടയതമ്പുരാനിൽ നിന്ന്‌ കേൾക്കാതിരിക്കാൻ ഞാൻ സ്ത്രീയെ വെറുതെ
വിടുകയാണ്‌. സെക്കന്റ്‌ ക്ലാസ്‌ കമ്പാർട്ടുമന്റിൽ യാത്ര
ചെയ്യുന്നവരെക്കുറിച്ച്‌ താൻ കുറച്ച്‌ മുമ്പേ സൂചിപ്പിച്ചില്ലേ?
എല്ലാ അവന്മാരുടെയും പോക്കറ്റിൽ വലിയ ഗാന്ധിതലകൾ ഇഷ്ടംപോലെ
കാണുമെന്നറിയാം. പക്ഷേ ഒരു കൊഴപ്പം പെൺകുട്ടികളെ കെട്ടിച്ചയയ്ക്കാനും ഒരു
10 സെന്റ്‌ കിടപ്പാടം സ്വന്തമാക്കാനും വേണ്ടി സ്വരൂപിച്ചു കൂട്ടിയവരും
അതിലുണ്ടാകാം. എനിക്കുമുണ്ട്‌ മനുഷ്യത്വമെന്ന്‌ പറയുന്നത്‌. അവരെ
തുരന്നാൽ ഒടയതമ്പുരാൻപോലും എന്നോട്‌ പൊറുക്കുകേലാ.
മനസ്സേ ഇതുകേട്ട്‌ ചിരിക്കുകയാണല്ലോ?

കിടപ്പാടം സ്വന്തമാക്കാമെന്ന്‌ പറഞ്ഞതുകൊണ്ടാണ്‌ ചിരിക്കുന്നതെന്നറിയാം.
കേരളക്കരയിൽ ഈ കാലം ലക്ഷത്തിൽ കുറഞ്ഞ്‌ ഒരു സെന്റ്‌ മണ്ണ്‌ എവിടെ നിന്ന്‌
കിട്ടുമെന്ന്‌ കരുതിയിട്ടുള്ളതാണ്‌ ഈ ചിരിയുടെ പൊരുളെന്ന്‌ അറിയാം.
ഭൂമാഫിയകളെക്കൊണ്ട്‌ ഒരു തുണ്ടു ഭൂമി വാങ്ങാൻ പറ്റാത്ത സ്ഥിതി വന്നിരിക്കുന്നു.
കൂണുപോലെ മാനംമുട്ടെ വീടു പൊങ്ങിനിറയുകയല്ലേ?
നമ്മുടെ നാട്ടിലും ഫ്ലാറ്റ്‌ സംസ്കാരം വരാൻപോകുന്നതിൽ സന്തോഷിക്കാം.
ഫ്ലാറ്റാകുമ്പോൾ കയറി മോട്ടിക്കാനും എളുപ്പമാണ്‌.
അയൽക്കാരൻ നിലവിളിക്കുകയോ, ചത്തുമലച്ചാൽപ്പോലും ഒരുവനും
തിരിഞ്ഞുനോക്കില്ലെന്ന സമാധാനമുണ്ട്‌.
പിന്നെ മണൽമാഫിയകൾ എന്ന വേറൊരു കൂട്ടരുണ്ട്‌.
ഭൂമാഫിയകളുടെ സഹോദരങ്ങളായ അവരേയും കൊണ്ട്‌ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്‌.
കണ്ണും കാതുമില്ലാതെ.
മത്സരപാച്ചിലിൽ ദിവസവും കാഞ്ഞു തീരുന്നു എന്ന്‌ ഇവന്മാർക്ക്‌ വല്ല വിചാരവുമുണ്ടോ?
4.
പരിസ്ഥിക്കാരെന്ന വിഭാഗത്തിന്‌ മൈക്കിൽ ഗീർവാണപ്രസംഗം ചാനലിൽ മുഖംകാട്ടി
ഞെളിയണമെന്നേയുള്ളൂ.
മണ്ണിനും ജലത്തിനും പ്രകൃതിയ്ക്കുംവേണ്ടി ഉഴിഞ്ഞവച്ച നല്ലവരും ഉണ്ട്‌ കേട്ടോ.
ഞാൻ എന്താണ്‌ പറഞ്ഞോണ്ടു വന്നത്‌? സെക്കന്റ്‌ ക്ലാസ്‌ കമ്പാർട്ട്‌മന്റിലെ
വിശേഷം...ങാ അതുതന്നെ...
വലിയ ഗാന്ധിത്തല പോക്കറ്റിൽ കുത്തിത്തിരുകിയ കൂട്ടരെ പോക്കറ്റിച്ചാലുള്ള
കുഴപ്പമെന്തെന്നറിയാമോ?
അതിലുമുണ്ട്‌ അപകടം.
രാത്രി ഷാപ്പിൽ വിദേശിയൻ അടിക്കാൻ കരുത്തിയ പണം കള്ളനടിച്ചു
മാറ്റിയതിന്റെ ഹാങ്ങ്‌ഓവർ തീർക്കാൻ വീട്ടിൽ കിടന്നുറങ്ങുന്ന ഭാര്യയോടും
മക്കളോടുമായിരിക്കും കലിപ്പു തീർക്കുക.
വിദേശിയനെന്നു വച്ചാൽ മനസ്സേ എന്താണ്‌ കരുത്തിയത്‌? കടൽ കടന്നുവരുന്ന
സാധനമാണെന്നോ?
സ്പിരിറ്റും കളർ എസ്സെൻസ്സും നന്നായി മിക്സ്‌ ചെയ്താൽ സൊയമ്പൻ
വിദേശിയനായി. സാക്ഷരതയിൽ ഒന്നാമനായ നമ്മൾ മദ്യപാനത്തിലും സായ്പിന്റെ
മുകളിലാണ്‌. സായ്പിന്റെ സ്മാൾ എന്നത്‌ നമുക്ക്‌ ഫുള്ളാണ്‌. അടിച്ചതു
വയറ്റിൽ കിടന്നാൽ അത്‌ എന്തോന്ന്‌ മദ്യമാണ്‌?
കൈയ്യിലുള്ള വലിയ ഗാന്ധിത്തലകൾ ഇഷ്ടംപോലെ എണ്ണിനൽകി ഇവന്മാരൊക്കെ
കടിക്കുന്ന പട്ടിയെ വാങ്ങുന്നതിൽ യാതൊരു ദണ്ഡവുമില്ല.
അഷ്ടിക്കു വകയില്ലാത്തവൻ പോക്കറ്റടിച്ചാൽ ഇവന്റെയൊക്കെ സ്വഭാവഗുണം മാറും.
നിത്യോപയോഗ സാധനങ്ങൾക്കു വിലയേറുമ്പോൾ ഇവന്മാരെല്ലാം ഭരിക്കുന്നവനേയും
പ്രതിപക്ഷത്തിരിക്കുന്നവനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ കളർ
വെള്ളത്തിന്‌ വില എത്രയധികം കയറിയാലും ഒരു പ്രശ്നവുമില്ല.
5. അവർക്കൊക്കെ ടെൻഷൻ അകറ്റാൻ വിദേശിയനും എടുത്തടിക്കാൻ വീട്ടിൽ
കിടന്നുറങ്ങുന്നവരുമുണ്ട്‌.
ഇനി നാടൻ ചാരായത്തിന്റെ കഥ പറയുകയേ വേണ്ട. എന്റെ ഒരു കൂട്ടുകാരന്റെ
കണ്ണിന്റെ കാഴ്ചപോയതും, വേറൊരുവൻ യമപുരി പുൽകിയതും മറക്കാൻ കഴിയുന്നില്ല.
ചാരായത്തിന്റെ ചേരുവകൾ ഉണ്ടാക്കേണ്ട വിധം ടിവി ചാനലുകാര്‌ പഠിപ്പിച്ചു
കൊടുക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഫലം കണ്ടു. കൊച്ചുപിള്ളേർക്കു വരേയും
സ്വന്തമായി വാറ്റുണ്ടാക്കി ജീവിതമാർഗ്ഗം കണ്ടെത്താൻ ഉപകരിക്കുകയും
ചെയ്യും.
ചാരായത്തിന്റെയും പാമ്പിന്റെയും കഥതുടങ്ങിയാൽ അവസാനിക്കില്ലെന്നാണ്‌
പഴമക്കാരൊക്കെ പറയാറുള്ളത്‌.
മനസ്സ്‌ എന്താണ്‌ ഹേ കളിയാക്കിച്ചിരിക്കുന്നത്‌?
ഞാൻ കുടിക്കാറുണ്ടെന്ന ധ്വനിയിൽ ചിരിച്ചതാണെന്ന്‌ മനസ്സിലായി.
ഞാൻ കുടിക്കുന്നതെ ഒന്നാന്തരം ഫോറിനാണ്‌. കുടലുകരിഞ്ഞ്‌ കൂമ്പുവാടുന്ന
ലൊടുക്ക്‌ സാധനമൊന്നുമല്ല.
രാജവംശത്തിൽ പിറന്ന സൊയമ്പൻ വിദേശിയനാണ്‌.
എനിക്ക്‌ വേണ്ടപെട്ടവരായി ഗൾഫ്‌ കൊച്ചന്മാർ കസ്റ്റഡിയിലുള്ളത്‌ നിനക്ക്‌
അറിയാമല്ലോ അല്ലേ? കൊച്ചന്മാർ കൊണ്ടുവരുന്നതിന്റെ പേര്‌ ഞാൻ അങ്ങിട്ട്‌
മറന്നുപോയി.
ങാ, പിടികിട്ടി. റെഡ്‌ ലേബൽ എന്നാണ്‌.
ഗൾഫ്‌ സാധനം വിശ്വസിച്ചേച്ച്‌ കഴിക്കാമെന്ന ഗുണം ഉണ്ട്‌.
രണ്ടെണ്ണം വിട്ടാൽ സംഗതി കുശാലാകും. പകൽ നന്നായി കിടന്നുറങ്ങാം. നമ്മുടെ
വിദേശിയനെപ്പോലെ അകത്തോട്ടു ചെന്നാൽ കെട്ടവാസനയും പിരിയുകയുമില്ലട്ടോ.
6. കടപ്പുറത്ത്‌ റെഡ്ലേബൽ എന്ന്‌ കൊണ്ടുനടന്നു വിൽക്കണ സാധനം വായിൽ
വെക്കാൻ കൊള്ളില്ല. തനി ഡ്യൂപ്ലിക്കേറ്റാണ്‌.
കൊച്ചന്മാരായതുകൊണ്ട്‌ പറയുകയല്ല, കുടിക്കുന്ന വെള്ളത്തിൽ
വിശ്വസിക്കാവുന്ന കൊച്ചന്മാരാണ്‌. എണ്ണക്കിണർ കുഴിച്ചുള്ള പണിയിൽ രണ്ടു
മാസം തികയുമ്പോൾ കിട്ടുന്ന ലീവിൽ കൊണ്ടുവരുന്ന സാധനമാണ്‌.
കള്ളനുമായി അവർക്കെന്താ ബന്ധം എന്നല്ലേ? മറ്റുള്ളവന്റേത്‌
തോണ്ടിയെടുക്കാനും ചെവിയിൽ തോണ്ടി മണപ്പിക്കാനും സദാചാരം കണ്ടെത്താൻ
മുറവിളികൂട്ടുന്ന നാട്ടുകാരെപ്പോലെയല്ല അവർ. മരുഭൂമിയിൽ കിടന്ന്‌
ചോരനീരാക്കി അറബിനാട്‌ കെട്ടിപ്പടുത്തുയർത്തിയ കൊച്ചന്മാർ സത്യസന്ധരാണ്‌.
ലീവ്‌ കാലം രണ്ടെണ്ണം വീശി, കവിതയും ചൊല്ലി മരഭൂമിയിലെ ക്ഷീണം തീർക്കുകയാണവർ.
ഞാൻ സ്നേഹത്തോടെ ചോദിച്ചു.
അല്ല മക്കളെ അറബിനാട്ടിൽ കിടന്ന്‌ ചോരനീരാക്കേണ്ട വല്ലയാവശ്യവുമുണ്ടോ?
നാട്ടിൽ പണിക്ക്‌ ദിവസവും 500 രൂപയിൽ കുറയാതെ കൈയ്യിൽ പോരില്ലേ എന്ന്‌.
അവരുപറയുന്നത്‌ കേട്ടാൽ അതിലൊരു സത്യമുണ്ട്‌ നാട്ടിലെത്ര കിട്ടിയാലും
മോന്തിയാകുമ്പോൾ ഷാപ്പിൽ കൊടുക്കാനെ തികയുള്ളൂവേന്ന്‌
ഈത്തപഴത്തിന്റെയും, സിമന്റ്‌ കലക്കിയതുമൊക്കെ അവിടെയും കിട്ടും.
നാട്ടുകാരും, അയൽദേശക്കാരുമൊക്കെ ഈ പണിയിൽ നല്ലോണം കാശ്‌
സമ്പാദിക്കുന്നുണ്ട്‌.
കള്ളനാണെങ്കിലും നന്നായി അദ്ധ്വാനിചേച്ചാണ്‌ ഭാര്യയെയും മോനെയും
പോറ്റുന്നത്‌. ഞങ്ങൾ ദിവസോം ബിരയാണിയും കോഴിക്കാലും കടിച്ച്‌ പറിച്ച്‌
തിന്നണത്‌ കണ്ട്‌ നാട്ടുകാർക്കൊക്കെയും അസൂയയാണ്‌.
മകൻ പഠിക്കുന്നത്‌ ഉയർന്ന മാനേജ്‌മന്റ്‌ കോളേജിലാണ്‌. അതിന്റെയുമൊക്കെ
കണ്ണ്‌ കടി കൊണ്ടുമാണ്‌ അധിക്ഷേപം ചൊരിയണത്‌. ഇവനൊന്നും അത്രയ്ക്കങ്ങ്ട്‌
പുണ്യാളനൊന്നും ആകേണ്ട.

7. സർക്കാരിന്റെ രണ്ട്‌ രൂപ അരീടെ ചോറുണ്ടാക്കികഴിചേച്ച്‌ തൊഴിലൊന്നും
ചെയ്യാതെ, തെക്ക്‌ വടക്ക്‌ നടക്കുകയും കണ്ടവന്മാരുടെ
പീടികക്കോലായിലിരുന്ന്‌ ഇവന്മാരുടെ വേലകള്‌ പച്ചയിറച്ചി തിന്നലാണ്‌.
മര്യാദയ്ക്ക്‌ കുടുംബം പുലർത്തുന്ന എന്റെ നേരെ അധിക്ഷേപം ചൊരിയണതാണ്‌
സഹിക്കാൻ വയ്യാത്തത്‌.
കള്ളനെക്കുറിച്ച്‌ ജനം എന്താണ്‌ നിനച്ചിരിക്കുന്നത്‌? ചൊറിയും
കുത്തിയിരുന്ന്‌ എളുപ്പം വശത്താക്കാൻ പറ്റിയ തൊഴിലാണന്നോ?
എല്ല്‌ നുറുങ്ങാനും പോലീസിന്റെ ഇടിയേറ്റ്‌, ചോരതുപ്പി ഛർദ്ദിച്ച്‌
മരിക്കാൻ ചെറിയ താളപിഴ മതി.
ഗുരുവിന്റെ ശിക്ഷണത്തിൽ വിദ്യ അഭ്യസിച്ചുതന്നെയാണ്‌ മോഷണമെന്ന കലയിൽ
പ്രാഗത്ഭ്യം തെളിയിച്ചതു.
എനിക്കുമുണ്ടായിരുന്നു നാറുന്ന ഒരു ഭൂതകാലം .
ഓടുന്ന ബസ്സുകളിലും, വഴിയരികിലും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയുമൊക്കെ
തട്ടിപറിച്ച്‌ ജീവിച്ചിരുന്ന അസുഖകരമായ കാലം.
8. തൊഴിൽ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം കേൾക്കുമ്പോൾ നിങ്ങൾ ചിരിക്കും.
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിൽക്കുന്ന ഒരു തടിച്ചിയുടെ അരയിലെ
സ്വർണ്ണബെൽറ്റ്‌ കണ്ടിട്ട്‌ കുളിര്‌ കോരീന്ന്‌ പറഞ്ഞാൽ മതില്ലോ. ഒരു
ഏഴരപവനോളം പഹച്ചീടെ അരയിൽ കിടന്ന്‌ വിലസുകയാണ്‌. തട്ടിപറിക്കാനായി
കൈനീണ്ടപ്പോൾ തടിച്ചി നിലവിളിച്ചു. പിന്നെ പറയേണ്ട. അടിയുടെ പൂരവും,
ഇടിയുടെ മേളവുമായിരുന്നു. യാത്രക്കാരെല്ലാം കരുത്തിയതെന്താണന്നോ? ഞാൻ
അവരെ...ഛെ പറയാൻ തന്നെ അറപ്പ്‌ തോന്നുകയാണ്‌. കള്ളനാണെങ്കിലും
അഭിമാനബോധമുള്ളവനാണ്‌. ആ നിമിഷം ഭൂമീന്ന്‌ ഇല്ലാണ്ടായിന്നൊരു തോന്നൽ.
വീട്ടിൽ ഇതുപോലൊരു പെണ്ണൊരുത്തി എനിക്കുമുണ്ടല്ലോ. ബസ്സിലെ
പരിപാടികൾക്ക്‌ അന്ന്‌ വിട നൽകിയതാണ്‌. ഇന്ന്‌ സ്ഥിതിയാകെ
മാറിയിരിയ്ക്കണു. എവിടെ കണ്ണോടിച്ചാലും പീഢനങ്ങളുടെ പരമ്പരകൾ തന്നെ.
ആദമിന്റെ മിനുസമാർന്ന വാരിയെല്ല്‌ കൊണ്ട്‌ സ്ത്രീകളെ  സൃഷ്ടിക്കാൻ
ഒടയതമ്പുരാണ്‌ തോന്നിയതാണ്‌ ഈ കുഴപ്പങ്ങൾക്കൊക്കെയും കാരണം.
തൊഴിൽ ചെയ്യാനുള്ള ശേഷികുറഞ്ഞുവരികയാണ്‌.
ഏമാന്മാരുടെ ഇടിയുടെ ലക്ഷണം ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്‌.
ശിഷ്ടകാലം നിന്റെ പരിപാടി എന്താണ്‌?
ഈ തൊഴിൽ നിർത്തിയേച്ച്‌ അണാക്കിലോട്ട്‌ എന്ത്‌ തള്ളികയറ്റുമെന്നാണ്‌ താൻ
കരുതിയിരിക്കുന്നത്‌. വായു വിഴുങ്ങുമോ?
മനസ്സേ വന്ന്‌ വന്ന്‌ മുഴുവനായി എന്റെ കാര്യങ്ങളിൽ ഇടപ്പെട്ടു തുടങ്ങിയല്ലേ?
ഞാനും ആത്മകഥ എഴുതാൻ തുടങ്ങുകയാണ്‌.
എഴുതാനുള്ള എന്റെ കഴിവില്ലായ്മ ഓർത്താണ്‌ ചിരിക്കുന്നതെന്നറിയാം.
എന്റെ മകൻ ദിവസോം ബ്ലോഗിൽ എത്രകഥകളാണ്‌ എഴുതിവിടുന്നതെന്നറിയാമോ?
ഇന്നാള്‌ ഒരു വിശേഷം ഉണ്ടായി.
ഒരു വലിയ മോഷണത്തിന്റെ ക്ഷീണമകറ്റാൻ പകൽ കിടന്നുറങ്ങുകയായിരുന്ന ഞാൻ
അവന്റെ ശബ്ദംകേട്ട്‌ ഞെട്ടിയുണർന്നു കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്നവൻ
ഉറക്കെ വിളിച്ചു പറയുകയാണ്‌.

9. ടേസ്റ്റില്ല ടേസ്റ്റില്ല.
ഞാൻ എഴുന്നേറ്റ്‌ ഭാര്യയുടെ നേരെ തട്ടികയറി.
എടീ നിനക്കെന്താ കൊച്ചന്‌ വായയ്ക്ക്‌ രുചിയുള്ളത്‌ വച്ചുണ്ടാക്കി കൊടുത്താലെന്താ?
ഭക്ഷണത്തിന്‌ രുചിയില്ലെന്ന്‌ വിളിച്ചുപറയുന്നത്‌ കേട്ടില്ലേ?
അവളുടെ മറുപടിയിലാണ്‌ പൊല്ലാപ്പ്‌ പിടികിട്ടിയത്‌.
കഥയിലെ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ എന്നാണെന്ന്‌
അവൾ ഇച്ചിരെ പഠിപ്പുള്ളതുകൊണ്ട്‌ എളുപ്പം കാര്യങ്ങൾ തലയിൽ കേറി.
ഞാൻ അവളുടെ കൂമ്പ്നോക്കി ഇടിവച്ചു കൊടുക്കാനിരുന്നതാണ്‌. ഇപ്പോൾ എല്ലാ
അവന്മാരും ആത്മകഥയെഴുതി കാശ്‌ വാരുകയാണ്‌.
പൊതുജനത്തിന്‌ സുഖിപ്പിക്കുന്ന വിഷയം വേണം. ജെയിലിൽ കിടന്നും ചിലർ
എഴുതുന്നുണ്ടെന്നറിഞ്ഞത്‌. ആത്മകഥ വായിച്ചേച്ച്‌ ജനം കോൾമയിർകൊള്ളുകയാണ്‌
ഉത്തമസാഹിത്യമ്ന്ന്‌ പറഞ്ഞ്‌ ഇറങ്ങ്ണത്‌ ലൈബ്രറിയിൽ പൊടിപിടിച്ച്‌
കിടന്നോട്ടെ.ജനങ്ങൾക്ക്‌ അതൊക്കെ വായിക്കാൻ എവിടെ നേരം?
പ്രസിദ്ധീകരിക്കുന്ന ആത്മകഥകളൊക്കെയും കൂലി എഴുത്താണ്‌. നക്കാപിച്ച
കൊടുത്താൽ സംഗതി എളുപ്പമാകും. കൂലിക്കാരനെ എങ്ങനെ കണ്ടെത്തുമെന്ന്‌ കരുതി
നീ വിഷമിക്കുകയൊന്നും വേണ്ടാ ഞാൻ കൈകാര്യം ചെയ്തോളാം.
       60 കാലങ്ങളിൽ അയഞ്ഞ ജുബ്ബയും താടിനീട്ടി വിപ്ലവവും കഞ്ചാവ്‌ പോകയുമായി
കഴിഞ്ഞവരിൽ പോലീസിന്റെ ഇടിയും ചവിട്ടേറ്റും പുൽകിയവരുടെ ശിഷ്യഗണങ്ങളായ
ബാക്കിയുള്ളോര്‌ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌ അവര്‌ ഇന്ന്‌
അനാഥപ്രേതങ്ങളെപോലെ പത്രക്കാരന്റെ അരമനയിൽ പഴയസുവിശേഷം ഓതികൊടുത്ത്‌
കഞ്ഞിക്കും ബീഡിക്കും വക കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌. അതിലൊരുവനെ
തപ്പിയാൽ സംഗതിവേഗം ഓക്കെയാവും.

10. കള്ളന്റെ അപാരമായ ബുദ്ധിക്കൊള്ളാം വിരോധം തോന്നുകയില്ലെങ്കിൽ ഐഡിയ
പറഞ്ഞുതരാം. ഏതെങ്കിലുമൊരുവന്റെ ആത്മകഥയുടെ തലവെട്ടിമാറ്റി അതുപോലെ
പകർത്തി ചേരുവയ്ക്ക്‌ മസാല പൊടിച്ചു ചേർത്താൽ നല്ല ഒരു വിഭവമാകില്ലേ?
സാധാരണ മോഷണത്തെക്കാൾ വലിയ പാതകമാണ്‌. കഥ മോഷണം. ഭൂലോകത്തുള്ള
സർവ്വവായനക്കാരെയും പറ്റിക്കുന്ന ഏർപ്പാടാണ്‌.
ഒരു വാദ്ധ്യാര്‌ പെൺകുട്ടി കഥയെഴുതിയതിന്റെ ഗുലുമാൽ അറിഞ്ഞില്ലേ? എന്തൊരു
പുകിലായിരുന്നു. മോൻ പറഞ്ഞ അറിവാണ്‌ കേട്ടോ.
വാദ്ധ്യാര്‌ പെൺകുട്ടി കഥയെഴുതി ഏൽപ്പിച്ചതു ദുബായിലുള്ള നാട്ടുകാരനാണ്‌.
അവൻ ശീർഷകം തിരുത്തി സ്വന്തം പേര്‌ ചേർത്ത്‌ മത്സരത്തിനയച്ച്‌ 10,000
രൂപയും ശിലാഫലകവും മേടിച്ചു. വാദ്ധ്യാര്‌ പെൺകുട്ടി ബ്ലോഗ്‌ വഴിയാണ്‌
വിവരം അറിഞ്ഞത്‌. വാദ്ധ്യാര്‌ പെൺകുട്ടി ചുമ്മാ അടങ്ങിയിരിക്കാതെ,
ചെക്കന്റെ പേരിൽ കേസ്‌ ഫയൽ ചെയ്തു. ഇപ്പോഴത്തെ കുട്ട്യാളുടെ ഓരോരോ
തമാശകള്‌.
11. ഇനി അങ്ങോട്ടുള്ള കാലം മോഷണം ദുരിതപൂർണ്ണമാവുകയാണ്‌.
എന്താണന്നറിയാമോ? ഓരോവീട്ടിലും ഇന്റർനെറ്റും എഫ്‌.എം. റേഡിയോയുടെയും
ബഹളമാണ്‌. വീട്ടുകാർ ഉറങ്ങിയിട്ടു വേണ്ടെ വീട്ടിലോട്ട്‌ കയറാൻ.
ആരോഗ്യമുള്ള നേരം വല്ലതും മിച്ചം പിടിക്കാൻ ശ്രമിക്കണം. വേറൊരു വിശേഷം
കേൾക്കുമ്പോൾ എരിപൊരി സഞ്ചാരമാണ്‌. മലയാളത്തിൽ ഇനിയും ഇരുപതോളം ചാനലുകൾ
രംഗപ്രവേശനം ചെയ്യാൻ പോകുകയാൺന്ന്‌...
ജനങ്ങളുടെ ഓരോരോ ദുര്യോഗങ്ങള്‌.
മനസമാധാനത്തോടെ വീട്ടിൽ ഇനി കിടന്നുറങ്ങാൻ പറ്റുമോ?
പാവപ്പെട്ട കള്ളന്മാർക്ക്‌ മോട്ടിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ
പോലും വയ്യാതാവും.
വീട്ടിലെ ഓരോ സംഭവങ്ങളും രഹസ്യക്യാമറവഴി പുറം ലോകത്ത്‌ എത്തും. അതിനായി
റിപ്പോർട്ടർമാർ വീടുകൾതോറും കയറി ഒളിക്യാമറ ഫിറ്റ്ചെയ്യും.
പിന്നെ തീർന്നു കഥ.
കക്കൂസിലിരുന്നാൽ സ്റ്റുഡിയോവിൽ നിന്ന്‌ അവതാരകന്റെ ചോദ്യം ലൈവായി ഉണ്ടാകും.
എന്താണ്‌ നടക്കുന്നത്‌! സംഗതി വ്യക്തമാകുന്നുണ്ടോ?
താൻ ആഞ്ഞ്‌ ശ്രമിക്ക്‌. സംഗതി വീണുകിട്ടാതിരിക്കില്ലെന്നൊക്കെയാവും
അവതാരകന്റെ ചോദ്യങ്ങൾ.
ഇനി കുടുംബവഴക്കും. കൊലപാതകവും അരങ്ങേറാനുള്ള വഴി ചാനലുകാര്‌
കണ്ടെത്തിക്കൊള്ളും. ഒളിക്യാമറയുള്ള വീട്ടിൽ കയറിയ കൂട്ടുകാരന്‌ പറ്റിയ
അക്കിടി കേൾക്കണോ?
ഇരുനില സുന്ദരബംഗ്ലാവ്‌ കണ്ട്‌ ആക്രാന്തത്തോടെ അകത്ത്‌ കയറി
സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ളതുമൊക്കെ കൈക്കലാക്കി പുറത്തിറങ്ങുമ്പോൾ
വീടിന്‌ ചുറ്റും പോലീസ്‌.
സംഗതി എന്താണെന്നല്ലേ?
വീട്ടുടമസ്ഥനായ അമേരിക്കൻ മലയാളി ഇന്റർനെറ്റ്‌ വഴി സദാവീട്‌
നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്‌ കൂട്ടുകാരൻ
അകത്ത്പ്പെട്ടത്‌. ഇതൊക്കെ കൊണ്ടാണ്‌ ശിഷ്ടകാലം ജീവിക്കാൻ വാർദ്ധക്യ
പെൻഷനു അനുവദിക്കണമെന്ന്‌ ഞങ്ങൾ ആവശ്യപ്പെടുന്നത്‌.
പറഞ്ഞുതൊടങ്ങിയത്‌ ചാനലുകാരെപറ്റിയാണല്ലോ! റോഡിലിറങ്ങിയാൽ പീഡനം, ബസ്സിൽ
പീഡനം,തൊട്ടാൽ, ഒന്ന്‌ മുട്ടിയാൽ പീഡനം ഇതൊക്കെയും വേണ്ടാന്ന്‌ കരുതി
പത്നിവ്രതനായ ആണുങ്ങൾ കാര്യസാധ്യത്തിനായി കിടപ്പറയിൽ ചെന്നാൽ അവിടെ
ചാനലുകാരുടെ ഒളിക്യാമറയായിരിക്കും വരവേൽക്കുക. പത്രക്കാരും ചാനലുകാരും
പീഡനം പെരുപ്പിച്ച്‌ പെരുപ്പിച്ച്‌ ജനത്തിന്‌ ഹരം കയറിയിരിക്കുകയാണ്‌.
എല്ലാ അവന്മാർക്കും ഒന്ന്‌ പീഡിപ്പിച്ചാൽ കൊള്ളാമായിരിക്കുന്നു. ഒരു
കള്ളന്‌ ഇതൊക്കെ എഴുന്നള്ളിക്കേണ്ട കാര്യമെന്താണെന്ന്‌ ചിലർ
കരുതുന്നുണ്ടാവാം. ചിലത്‌ കാണുമ്പോഴും, കേൾക്കുമ്പോഴും പൗരബോധമുള്ള
കള്ളന്റെ ചോരയും തിളയ്ക്കും കേട്ടോ. പിന്നെ കള്ളന്മാർ ചെയ്യണത്‌. കൊന്നാൽ
പാപം തിന്നാൽ തീരുമല്ലോ. കൊട്ടുവായിടുന്ന കിളവൻ ഉറങ്ങാനുള്ള സാധ്യത
കാണുന്നുണ്ട്‌. ഇനി വേവുവോളം കാത്തിരിക്കുക തന്നെ.

12. തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ നിങ്ങളെ ബോധിപ്പിക്കേണ്ട
ആവശ്യമില്ല. ജീവിക്കണമെങ്കിൽ തൊഴിലെടുക്കണമെന്നത്‌ പ്രകൃതി നിയമമാണ്‌.
തൊഴിൽ ഏത്‌ തിരഞ്ഞെടുത്താലും കുഴപ്പമില്ല. വേഗം ധനികരാവണമെന്നാണ്‌
ജനത്തിന്റെ ചിന്തകൾ.
സീസണനുസരിച്ചാണ്‌ തട്ടിപ്പ്‌ അരങ്ങേറുന്നത്‌. സ്വർണ്ണകുടംതട്ടിപ്പ്‌,
ഫ്ലാറ്റ്‌ തട്ടിപ്പ്‌, മണിചെയിൻ, സൈബർ തട്ടിപ്പ്‌, വ്യാജസിദ്ധൻ,
ഇരുതലമൂരി, വെള്ളിമൂങ്ങ ഇങ്ങനെ നീണ്ടുപോകുകയാണ്‌. അൽപം തൊലിക്കട്ടിയും
ഉയർന്ന പിടിപാടുമാണ്‌ ഇതിന്റയൊക്കെ മൂലധനം.
അഴിമതിക്കെതിരെ സമരം ചെയ്ത ഒരു യോഗി ചുരിദാറിട്ട്‌ ഓടുന്നത്‌ ടിവിയിൽ
കണ്ട്‌ ചിരിച്ച്‌ ചിരിച്ച്‌ മണ്ണ്‌ കൂപ്പിട്ടോ...ബിസിനസ്സിന്റെ തുടക്കം
യോഗപരിശീലനത്തിലൂടെയാണെന്നത്‌ വിചിത്രം. ഞാൻ പറഞ്ഞോണ്ടിരിക്കുന്നതിൽ
കേൾക്കാൻ നിങ്ങൾക്ക്‌ മുഷിപ്പ്‌ തോന്നുന്നുണ്ടെങ്കിൽ പറയണംട്ടോ. ഞാൻ
ഉറങ്ങിയാലും ജാഗ്രതയോടെ നിലയുറപ്പിക്കുന്നവനാണ്‌ മനസ്സ്‌.
പലതും ഉരിയാടിയിരുന്നുവേങ്കിലും വീട്ടുകാരെകുറിച്ച്‌ പറയാൻ മറന്നു.
13. കോളേജിൽ പഠിക്കുന്ന ഏക ആൺതരിയാണ്‌ സമ്പാദ്യം. നാലഞ്ച്‌ വർത്തമാനം
ഇംഗ്ലീഷിൽ മൊഴിയണത്‌ കേൾക്കാൻ ഒരു സുഖം തന്നെയാണ്‌.
ഞാൻ അവന്റെ കോളേജിൽ വിശേഷങ്ങൾ തിരക്കാൻ ചെല്ലാത്തതിൽ അവിടത്തെ
വാദ്ധ്യരന്മാർക്ക്‌ പരാതിയുണ്ട്‌. പകൽ നന്നായി കിടന്നുറങ്ങിയാലേ
രാത്രിയിൽ തൊഴിൽ ചെയ്യാൻ പറ്റുമെന്നത്‌ അവരെന്താ മനസ്സിലാക്കാത്തത്‌? ഞാൻ
കോളേജിൽ ചെന്നാൽ വാദ്ധ്യരെല്ലാം ചേർന്ന്‌ എണ്ണയിൽ വറുക്കുമെന്നറിയാം
ഞാനാരാ മോൻ. അവര്‌ എന്നെ കാണാൻ ആഗ്രഹിക്കുന്നതിൽ ഒരു കഥയുണ്ട്‌.
വളരെയധികം പഴക്കം ചെന്ന സംഭവമാണ്‌. ഡൽഹിയാത്രയ്ക്കിടയിൽ നടത്തിയ ധനാപഹരണം
പിടിക്കപ്പെട്ട വാർത്ത പത്രത്തിൽ ഫോട്ടോയടക്കം വന്നു. അബദ്ധത്തിൽ
കോളേജിലെ ഒരു വാദ്ധ്യാര്‌ ഇംഗ്ലീഷ്‌ പത്രം കാണാനിടയായി. ഇങ്ങേര്‌ വലിയ
പുണ്യാളനൊന്നും ചമയേണ്ടാ. കൊല്ലം മുഴുവൻ ശമ്പളം മേടിചേച്ച്‌ 200ദിവസം
തികച്ചും ജോലി ചെയ്യാതെ സർക്കാരിന്റേതും മേടിച്ച്‌ തിന്നുന്നതും
പോരാഞ്ഞ്‌ വാരികയിലോ മാസികയിലോ മനുഷ്യർക്ക്‌ ദഹിക്കാത്ത കഥയും കവിതയും
എഴുതിയേച്ച്‌ കാശുണ്ടാക്കും.
       പഠിക്കണ കൊച്ചങ്ങളുടെ തന്തമാരൊക്കെ ഉലക്കവിഴുങ്ങുന്ന താപ്പാനകളാണ്‌.
അവരൊക്കെ മോട്ടിക്കുന്നതിന്റെ ചെറിയ ശതമാനം പോലുമാകില്ല ഞാൻ
ചെയ്യുന്നത്‌. അവര്‌ പൗരപ്രമാണിമാരും ഞാൻ വെറും കള്ളനുമായിപോയി. അതന്റെ
വിധീന്ന്‌ പറഞ്ഞാൽ മതിയല്ലോ.
14. തലവര ഏത്‌ ബ്രഷ്കൊണ്ടാണ്‌ മായ്ക്കാൻ സാധിക്കുക? മാന്ദ്യം
മാന്ദ്യമ്ന്ന്‌ കേൾക്കുമ്പോൾ ജനത്തിനൊരു കുലുക്കവുമില്ല. മാന്ദ്യത്തിന്റെ
ഉറവിടം എവിടെ നിന്നാണെന്ന്‌ അറിയുമ്പോൾ കേൾക്കാൻ രസമുണ്ട്‌.
അങ്കിൾസാമിന്റെ നാട്ടിൽ നിന്ന്‌ തന്നെ പൊന്നിന്റെ വില 25 വരെയാകുമെന്ന്‌
കേൾക്കുന്നു. കെട്ടിച്ചുവിടാറായ പെൺകുട്ടികളുടെ തന്തമാരുടെയും
തള്ളമാരുടെയും നെഞ്ചിൽ തീയാണ്‌. സ്വർണ്ണത്തിലെ വില ദിവസോം കഴിയുന്തോറും
വാണം വിട്ടപോലെ കുതിച്ചുകയറിയാൽ കള്ളന്മാർക്ക്‌ പരമസുഖമാണ്‌. അഞ്ച്‌ പവൻ
കൈയ്യിൽ പോന്നാൽ ആറുമാസം മെയ്യണങ്ങാതെ ലാവിഷായി കഴിഞ്ഞു കൂടാം. സത്യം
പറയാമല്ലോ. മോഹംകൊണ്ട്‌ ഒരുതരി പൊന്ന്‌ ആഭരണമായി അണിഞ്ഞ പാവങ്ങളുടേത്‌
ഇതുവരെയും തട്ടിപറിച്ചിട്ടില്ലല്ലോ... തലതൊട്ടപ്പൻമാരായവരൊക്കെ കോടികൾ
വിഴുങ്ങുന്നത്‌ കണ്ട്‌ പാവം കള്ളന്മാരായ ഞങ്ങൾക്ക്‌ നാണക്കേടാവുകയാണ്‌.
മിനിഞ്ഞാന്നൊരു സംഭവമുണ്ടായി.
പകൽ കിടന്നുറങ്ങുകയായിരുന്ന എന്നെ പെണ്ണൊരുത്തി ടിവിയിലെ വാർത്ത
കാണിച്ചോണ്ട്‌ പറയുന്നത്‌ കേട്ട്‌ ഞാൻ നടുങ്ങിപോയി.
തലസ്ഥാനനഗരിയിലെ നിലവറയിൽ കണ്ടെത്തിയ സ്വർണ്ണത്തിന്റെ മേലാണ്‌ അവളുടെ കണ്ണ്‌.
ദൈവത്തിന്റെ മുതലിന്മേൽ കളിവേണ്ടാന്ന്‌ കണ്ണുരുട്ടി കട്ടായം
ഭീഷണിമുഴക്കിയപ്പോൾ അവളടങ്ങി.
എത്രയൊക്കെ അടക്കിനിർത്താൻ ശ്രമിച്ചാലും കഴിയാതെ വരുന്നത്‌ കള്ളന്റെ
കെട്ടിയവളായതുകൊണ്ടാവാം. മഹാരാജക്കന്മാർ തലമുറകളായി സ്വരൂപിച്ച നിധി
സൂക്ഷിച്ച അറയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഭൂലോകത്തുള്ള ഒരു കള്ളനും
തുറക്കാൻ പറ്റാത്ത വിധമാണ്‌. കഷ്ടകാലത്തിന്‌ ചെന്നുപെട്ടാലുള്ള
സ്ഥിതിയൊന്ന്‌ ആലോചിച്ചു നോക്കിക്കേ...

15. പെട്ടുപോകുക തന്നെ വിധി.
ഓർക്കുമ്പോൾ കൈകാലുകൾ വിറയ്ക്കുകയാണ്‌.
പോലീസിന്റെ കൈയ്യിൽപ്പെടുമെന്ന പേടികൊണ്ടൊന്നും അല്ലേട്ടോ. നിങ്ങളോട്‌
പറയാൻ ച്ചീരെ നാണക്കേടുണ്ട്‌. അകത്ത്പ്പെട്ടാൽ ശ്വാസംമുട്ടി മരിക്കുകയേ
ഗതിയുള്ളൂ. അതിലെ സജ്ജീകരണങ്ങൾ കള്ളന്റെ ഭാവനയ്ക്കുമപ്പുറമാണ്‌.
വിരലുകൾക്കിടയിൽ അതിവിദഗ്ദമായി ബ്ലേഡ്കഷ്ണം തിരുകി എത്രയധികം
ജീവിതങ്ങളാണ്‌ ചില കള്ളന്മാർ വഴിയാധാരമാകുന്നത്‌. പഴയതൊക്കെ ഓർക്കുമ്പോൾ
കുറ്റബോധംണ്ട്ട്ടോ...ഞാൻ എവിടെയാണ്‌ സംസാരം അവസാനിപ്പിച്ചതു ങാ
അങ്കിൾസ്മിൽ തന്നെ.
സർക്കാരിന്റെ ഗൊണവതിയാരം പാടി പുകഴ്ത്തുന്നത്‌ കേൾക്കുമ്പോൾ അരിശം
കയറുകയാണ്‌. അങ്കിൾസാമിന്റെ ശിഷ്യൻ നാട്‌ കാണാൻ വന്നപ്പോൾ എന്തൊരു
ആഘോഷകൊഴുപ്പായിരുന്നു.
ചുവന്ന പരവതാനി വിരിച്ചും, വാദ്യപകരണങ്ങളുടെയും മേളങ്ങളും, പത്രങ്ങൾ
ഓശാനപാടുന്ന തിരക്കിലുമായിരുന്നു ശ്രദ്ധമുഴുവൻ.
അങ്കിൾ സാം ഇന്ത്യക്കാരെക്കുറിച്ച്‌ പറഞ്ഞത്‌ നാം ഇത്രവേഗം
മറന്നുപോകരുതായിരുന്നു. തലയില്ല കോഴികളെന്നും ഇന്ത്യാക്കാരൊക്കെ
വാരിവലിച്ചു തിന്നുന്നതുകൊണ്ടാണ്‌ ലോകത്തിൽ ഭക്ഷ്യക്ഷാമം നേരിട്ടതെന്ന്‌
ന്തായി അവസാനം. ഒടയതമ്പുരാൻ അവന്മാരുടെ തലയിൽ തന്നെ
ഇടിതീകൊണ്ടുവന്നിട്ടില്ലേ?
കണ്ണുകൾ ഉറക്കംകേറി പുളിക്കാൻ തുടങ്ങിട്ടോ. സ്റ്റേഷൻ ഏതാണെന്ന്‌
ഒരുപിടിയും കിട്ടുന്നില്ലല്ലോ. കേന്ദ്രം കേരളറെയിൽവേയോട്‌ അവഗണന
തുടരുവോളം കേരള റെയിൽവേ സ്കോപ്പുള്ള മേഖലയായി തീർന്നിരിക്കുന്നു. പല
അന്യസംസ്ഥാന കള്ളന്മാരും കുറ്റിയും പറിച്ചോണ്ട്‌ ഇവിടെ
സ്ഥിരവാസമുറപ്പിച്ചിരിക്കുകയാണ്
‌. ഇന്നലെ പത്രവാർത്ത വായിച്ച്‌ ഞാനും
കൂട്ടരും ചിരിച്ചു. ട്രെയിനിലെ കമ്പാർട്ടുമന്റിൽ വെള്ളം നിറഞ്ഞ്‌ കാല്‌
നിലത്ത്‌ വെക്കാൻ വയ്യാത്ത അവസ്ഥയാണെന്ന്‌ കമ്പാർട്ടുമന്റ്‌
വെട്ടികുറയ്ക്കുന്ന ഏർപ്പാടിന്‌ കള്ളന്മാരെല്ലാം നമ്മുടെ റെയിൽവേയോട്‌
നന്ദിയുള്ളവരായിരിക്കണം.
ട്രെയിനിലെ ശുചിത്വത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം.
കള്ളാ എന്തുപറ്റിയെടോ?
ബൾബിലെ ഫിലമന്റ്‌ പൊട്ടിയതുപോലെ പെട്ടെന്ന്‌.
മനസ്സേ സംഗതി കുഴയുമെന്നാണ്‌ തോന്നുന്നത്‌?
വളച്ചുകെട്ടാതെ കാര്യം പറയെടോ?
ട്രെയിനിൽ നിന്ന്‌ സാപ്പിട്ട മസാലദോശ പണിപറ്റിക്കുന്നാണ്‌ തോന്നണത്‌.
കള്ളാ പരിസരം മുഴുവൻ നാറ്റിക്കാതെ എത്രയും വേഗം അവനെ ഇറക്കിവിടാൻ ശ്രമിക്കുക.
കള്ളൻ ടോയ്‌ലറ്റിന്റെ വാതിൽ തുറന്നു.
നിലത്ത്‌ കാല്‌ വെക്കാൻ വയ്യാത്ത സ്ഥിതിയിൽ ചില ഇവന്മാർ
ചെയ്തുവച്ചിരിക്കണ വേല കണ്ടില്ലേ?
ചിതറി തെറിച്ച വൃത്തികേടിനു മുമ്പിൽ എങ്ങനെയാണ്‌ ഒന്ന്‌ ഇരിക്കുക.
കക്കൂസിൽ കയറിയാൽ ചിലർ പാളത്തിലോട്ട്‌ സംഗതി തള്ളിവിട്ട്‌ എഴുന്നേറ്റ്‌
പരിസരം ശുചിയാക്കാതെ ഒരു പോക്കാണ്‌.
ഹാവൂ എന്തൊരശ്വാസം.
17. പെട്ടെന്ന്‌ പെയ്ത ശക്തിയായ മഴയിൽ തുള്ളികൾ കള്ളന്റെ മുഖത്തേക്ക്‌ തെന്നി വീണു.
ജാലകങ്ങളെല്ലാം അടഞ്ഞു.
ബൾബിലെ മങ്ങിയവെട്ടവും, സിലിംഗ്‌ ഫാനിന്റെ മുരൾച്ചയും അലോസരംപോലെ...
യാത്രക്കാരെല്ലാം ഉറക്കത്തിലമർന്നു.
കിളവന്റെ കൂർക്കംവലി ശക്തി പ്രാപിക്കട്ടെ.
അതുവരെയും അടങ്ങിയിരിക്കുക തന്നെ.
മഴക്കാലം കള്ളന്മാരുടെയും ഡോക്ടർമാരുടെയും ചാകരകൊയ്ത്താണ്‌. ചെറിയ ജലദോഷം
വന്നാൽ ഹോസ്പിറ്റലിലേക്ക്‌ ഓടുകയല്ലേ? ജീവിക്കുമ്പോൾ തോന്ന്യാസങ്ങൾ
കാണിച്ചേച്ച്‌ രോഗം വരുമ്പോൾ ഓടുന്നത്‌ മരണഭയംകൊണ്ടാണ്‌.
ഡോക്ടർമാരുടെ കീശയിൽ വീണാൽ കള്ളന്മാർക്കും ഗൊണംതന്നെ വാഴത്തടം നനയുമ്പോൾ
ചീരയും നനയണമെന്നാണല്ലോ പഴമ്പുരാണം.
കാസ്രഗോഡ്‌ ചന്ദന ഏജന്റ്‌. ഇടുക്കിയിൽ പൊടിവിൽപ്പനയും. കുന്നംകുളം,
ചാവക്കാട്‌ മേഖലകളിൽ കുഴൽപണമിടപാടുകാരന്റെ റോളിൽ കിടന്ന്‌
വിലസുന്നതിനിടയിൽ ഒരു ക്വട്ടേഷൻ സംഘത്തിനൊപ്പം പെട്ടു. പോത്തിനെ
വെട്ടുന്നതുപോലെ മനുഷ്യരെ വെട്ടുകയല്ലേ? ചോരചീറ്റുന്നത്‌ കണ്ട്‌ ബോധം
കെട്ടല്ലെന്നെയുള്ളൂ. സ്കൂളിൽ പഠിക്കുമ്പോൾ ചോദ്യപേപ്പർ മോട്ടിക്കണത്‌
പിടിക്കപ്പെട്ടില്ലായിരുന്നേൽ നല്ല ഒരു ഉദ്യോഗസ്ഥനായി ശമ്പളോം കിമ്പളോ
മേടിച്ച്‌ ഗമയിൽ കഴിഞ്ഞേനെ. വിധീന്ന്‌ അല്ലാണ്ട്‌ ന്താ പറയുക?
എടാകള്ള സുവിശേഷം ഓതി നേരം കളഞ്ഞോളൂട്ടോ" മനസ്സിന്റെ വിളിയിൽ കള്ളൻ
ബോധതലങ്ങളിലേക്ക്‌ മടങ്ങി. ഇവന്മാരുടെ സ്നേഹത്തിൽ മയങ്ങിവീണേക്കരുത്‌.
അവസരം കിട്ടിയാൽ നിന്നെ കീറിമുറിക്കാൻ മടിയില്ലാത്ത ചോരകണ്ട്‌
അറപ്പ്മാറിയ കൂട്ടരാണെന്ന്‌ ഓർമ്മ വേണം.

18. വിളിച്ചുണർത്തിയത്‌ എന്തിനാണെന്ന്‌ പറയാം. നേരം പുലരാൻ ഇനി ഏറെ
സമയമൊട്ടുമില്ലാ. തലയിണയാക്കിയ കിളവന്റെ പെട്ടിവേഗം കൈക്കലാക്കുക.
നെഞ്ചിൽ പെട്ടി അടുക്കിപിടിച്ച്‌ ആലോചനയിലാഴ്‌ന്ന കള്ളനോട്‌  മനസ്സ്‌
വീണ്ടും പറഞ്ഞു. "ഇവിടെ കിടന്ന്‌ പരുങ്ങുന്നത്‌ ആരെങ്കിലും കണ്ടാൽ
സംഗതിപൊളിയും പെട്ടിതുറക്കുന്നകർമ്മം ബാത്ത്‌ർറൂമിൽ ചെന്നിട്ടാകാം."
പെട്ടിയിൽ അടുക്കിയ സ്വർണ്ണബിസ്ക്കറ്റ്‌ ബാറുകൾ കണ്ടു. കള്ളന്റെ കണ്ണുകൾ
മഞ്ഞളിച്ചു.
കുന്തം വിഴുങ്ങിയ മാതിരി കിടന്ന്‌ വാ പൊളിക്കാതെ...
വേഗം രക്ഷപ്പെടാൻ വഴി കണ്ടെത്തുക.
കിളവനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്‌. ഈ വേഷം
കെട്ടലിന്റെ പിറകിൽ ഇങ്ങനെയൊരു മുഖം.
"അപ്പം തിന്നതും പോരാ കുഴിയെണ്ണുകയും വേണോ?
ഹേയ്‌ എന്തുവാ താൻ കാട്ടണത്‌?
ഓടുന്ന ട്രെയിനിൽ എടുത്ത്‌ ചാടിയാൽ ഇറച്ചികഷ്ണങ്ങൾ പെറുക്കി കൂട്ടേണ്ടിവരും.
ട്രെയിനിന്റെ വേഗത സ്വൽപം കുറയട്ടെ. എടാ കള്ളാ പുറത്തേക്ക്‌
നോക്കിക്കേ... ആ കാണുന്ന കൊച്ചുസ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ
എക്സ്പ്രസ്സിന്റെ വേഗതകുറയും. അപ്പോൾ ചാടിയാൽ മതി.
വിജനമായ ഫ്ലാറ്റ്ഫോമിൽ മലർന്നടിച്ചു വീഴുന്നതുകണ്ട ഒരു യുവതി കള്ളനെ വേഗം
പിറകിലേക്ക്‌ വലിച്ചു. ട്രെയിൻ വലിയ കുലുക്കത്തോടെ കടന്നുപോയി. കള്ളനെ
തോളിൽ താങ്ങി കോൺക്രീറ്റ്‌ സീറ്റിലിരിക്കാൻ യുവതി സഹായിച്ചു.
ചോരപനിച്ചു കിടന്ന കൈതണ്ടയിലും മുഖത്തും സാരിതുമ്പ്‌ കൊണ്ട്‌ കിനിഞ്ഞ
ചോരയുടെ നനവ്‌ ഒപ്പിയെടുത്തു.
ബാഗിന്റെ സിബ്ബ്‌ വലിച്ചു തുറന്ന്‌ ഒരു എനർജി ഡ്രിംഗ്ബോട്ടിൽ
വെളിയിലെടുത്ത്‌ അടപ്പ്‌ പൊളിച്ച്‌ കള്ളന്‌ നേരെ നീട്ടി.
"മടിക്കാതെ കുടിച്ചോളൂ, ക്ഷീണം മാറട്ടെ."
യുവതി നൽകിയ ബോട്ടിലിലെ ദ്രാവകം വായിലേക്കു ഒഴിച്ചു.
ചവർപ്പനുഭവപ്പെട്ടതും തുപ്പിക്കളയാനൊരുങ്ങിയ കള്ളനെ യുവതി വിലക്കി.
അരുചി സാരമാക്കേണ്ട.
അകത്തുചെന്നാൽ ക്ഷീണത്തിന്‌ ഉത്തമ പാനീയമാണ്‌.
ഈ സഹായത്തിന്‌ എങ്ങനെയാണ്‌ നന്ദി പറയുക?
പരസ്പരം സഹായിക്കുക കടമയാണ്‌.
വാസ്തവത്തിൽ നന്ദി പറയേണ്ടത്‌ ഞാൻ ദൈവത്തോട്‌.
ഒരാളെ സഹായിക്കാൻ സാധിച്ചല്ലോയെന്ന്‌.
നേരിയ മയക്കം അനുഭവപ്പെട്ട കള്ളൻ കോൺക്രീറ്റ്‌ സീറ്റിൽ മെല്ലെ തല ചായ്ച്ചു.
മയക്കം വിട്ടുണർന്ന കള്ളൻ പെട്ടി തിരഞ്ഞു.
യുവതിയും പെട്ടിയും അപ്രത്യക്ഷമായിരിക്കുന്നുവേന്ന്‌ നടുക്കത്തോടെ കള്ളൻ
അറിഞ്ഞു. സങ്കടം സഹിക്കവയ്യാതെ കള്ളൻ മുഖംപൊത്തി കരഞ്ഞു.
എന്തിനാടോ മോങ്ങ്ണത്‌?
വേണ്ടപ്പെട്ടവരാരെങ്കിലും ചത്തോ?
കരഞ്ഞുകൊണ്ട്‌ കള്ളൻ മൊഴിഞ്ഞു.
മനസ്സേ കണക്കൂകൂട്ടലുകളെല്ലാം പിഴച്ചു
പെട്ടിയിലുള്ളതുമായി അവൾ മുങ്ങി.
ജീവിതകാലം സുഭിക്ഷമായി അടിച്ചുപൊളിക്കാമെന്ന്‌ കരുത്തിയതാണ്‌ കൈവിട്ടുപോയത്‌.
വിഷമിക്കാതെടോ
കള്ളന്റെ മാനറിസം നന്നായി പഠിച്ച തികഞ്ഞ കള്ളിയാണവൾ. ഒന്ന്‌ ചത്ത്‌
മറ്റൊന്നിന്‌ വളമാകുന്നതുപോലെ. ഒരു കള്ളനെപറ്റിച്ച്‌ വെററു കള്ളൻ
ഇരതേടിയെന്ന്‌ കരുതുക. എല്ലാവരിലുമുണ്ടെടോ ഓരോരോ കള്ളത്തരങ്ങൾ.
സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ അവരിലെ കള്ളൻ ഉണരുന്നു. സാധാരണ
തേഡ്ക്ലാസ്സ്‌ കള്ളന്മാർ തൊട്ട്‌ ഹൈക്ലാസ്സ്‌ ബ്യൂറോക്രാറ്റും. അതിനും
മേലെയുള്ള ഭരണാധികാരികളും ഇവരൊക്കെ തുരന്ന്‌ കഴിയണ കോർപ്പറേറ്റ്‌
ഭീമന്മാരും. സാമ്രജ്യശക്തികളുമൊക്കെ ചെയ്യുന്നത്‌ മഹാ അപരാധം തന്നെയാണ്‌.
ജീവിക്കാനുള്ള മനുഷ്യരുടെ അവകാശങ്ങളെയാണ്‌ ഇല്ലാതാക്കുന്നത്‌.

       ഇവരൊക്കെയും സന്തോഷം കണ്ടെത്തുന്നത്‌ നിസ്സഹായരുടെ വേദനയിൽ നിന്നാണ്‌.
വേദനിക്കുന്നവനെ ഇല്ലായ്മചെയ്യാം പക്ഷെ അവന്റെ നിലവിളികളെ അമർത്താൻ
ആർക്കും കഴിയില്ല. അധ്വാനിച്ചു നേടിയെടുക്കുന്നതേ
അനുഭവയോഗ്യമാക്കുകയുള്ളൂ.
കിളവനും യുവതിയും സംഭവിച്ചതുമൊക്കെയും നല്ലതിനാകാം. ദൈവം നിന്റെ മുമ്പിൽ
ഒരു വഴി തുറന്നുവേന്ന്‌ കരുതുക" മനസ്സിന്റെ പ്രേരണയാൽ കുറ്റബോധം തോന്നിയ
കള്ളൻ പരിവർത്തനപ്പെട്ട്‌ ജീവിതത്തിലാദ്യമായി അനിയന്ത്രിതമായി വിലപിച്ചു.ന്നു. മനസ്സ്‌ എന്നെ

കള്ളൻ പരിവർത്തനപ്പെട്ട്‌ ജീവിതത്തിലാദ്യമായി അനിയന്ത്രിതമായി വിലപിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...