പഠനം

പ്രദീപ് രാമനാട്ടുകര
കിളിയേ
എന്‍റെ പാഠശാലയില്‍
ഗുരുനാഥന്‍
ചിറകുകളുടെ
മഹത്വം
പഠിപ്പിക്കാന്‍
നിരവധി പ്രബന്ധങ്ങള്‍
 അവതരിപ്പിച്ചു
പറക്കലിന്‍റെ
അനവധി ചിത്രങ്ങള്‍
നിരത്തി
അത്ഭുതങ്ങള്‍
അടയാളപ്പെടുത്തി
പറക്കാന്‍ മാത്രം
പഠിപ്പിച്ചില്ല
അത്
എന്‍റെ ഗുരുനാഥനും
അറിയില്ലായിരുന്നു
നീയപ്പോഴേയ്ക്കും
ആകാശം മുഴുവന്‍  പറന്നു
തളര്‍ന്നു
കൂട്ടിലേയ്ക്ക്‌
തിരിച്ചെത്തിയിരുന്നു
നിനക്കൊരു
ഗുരുനാഥനില്ലെന്നു
നീ പറഞ്ഞത്
ഞാനിപ്പോഴും
വിശ്വസിക്കുന്നില്ല

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ