14 Jan 2012

തെറ്റുപറ്റിയാൽ


സത്യൻ താന്നിപ്പുഴ

കല്യാണിക്കുട്ടി രാവിലെ സ്റ്റൗവ്‌ ഓൺചെയ്ത്‌ പാല്‌ അടുപ്പത്തുവച്ചു. പാലു
തിളപ്പിച്ച്‌ വച്ചിട്ടുവേണം ചായ എടുക്കാൻ. പാലു തിളപ്പിക്കാതെ വച്ചാൽ
വൈകുന്നേരം ആകുമ്പോൾ പാലു ചീത്തയാകും.
മകളെ വിളിച്ച്‌ എഴുന്നേൽപിച്ച്‌ പല്ലു തേച്ചുവരാൻ പറഞ്ഞു.
മകൾ എഴുന്നേറ്റു വന്നു.
അന്നേരം ഫോൺ ബെല്ലടിച്ചു. കല്യാണിക്കുട്ടി പോയി ഫോണെടുത്തു സംസാരിച്ചു
നിന്നു. വിളിച്ചതു രാധികയാണ്‌ വൈകുന്നേരം കല്യാണപാർട്ടിക്ക്‌ പോകുന്ന
കാര്യമാണ്‌ സംസാരിച്ചതു. സംസാരം കഴിഞ്ഞു വന്നപ്പോൾ പാല്‌ തിളച്ച്‌
അടുപ്പിൽ പോയി സ്റ്റൗവ്‌ കെട്ടു.
അടുക്കളയിൽ വന്നപ്പോൾ പാല്‌ മുഴുവൻ തിളച്ചു പോയിരിക്കുന്നതു കണ്ടു.
കല്യാണിക്കുട്ടിക്ക്‌ ദേഷ്യം വന്നു. മകളെ വിളിച്ച്‌ ദേഷ്യപ്പെട്ടു.
"എടീമോളെ നിനക്ക്‌ ഈ സ്റ്റൗവ്‌ ഓഫ്‌ ചെയ്യാൻ പാടില്ലായിരുന്നോ?
പാല്‌ തിളച്ച്‌ അടുപ്പിൽ പോയില്ലേ
ഞാൻ ഫോൺ ചെയ്യുകയായിരുന്നില്ലേ?"
"ഞാൻ ആ വിവരം അറിയണ്ടേ അമ്മേ
ഞാൻ പല്ലു തേക്കുകയല്ലായിരുന്നോ? " മകൾ ചോദിച്ചു.
മകളുടെ മറുപടികേട്ടപ്പോൾ കല്യാണിക്കുട്ടി പറഞ്ഞു:
"രാധികയ്ക്ക്‌ ഫോൺ ചെയ്യാൻ കണ്ട നേരം
ആ പാല്‌ മുഴുവൻ അടുപ്പിൽ പോയി. ഇനി പാലിന്‌ എവിടെ പോകും?"
ഭാര്യയുടെ സംസാരം കേട്ട ഭർത്താവ്‌ കാര്യം തിരക്കി. കല്യാണിക്കുട്ടി പറഞ്ഞു:
"ഇന്നത്തെ കണിഫലം മോശമാണ്‌. തെക്കേലെ ആ തള്ളയെയാണ്‌ ഇന്നു കണി കണ്ടത്‌.
അപ്പോഴെ ഞാൻ തീരുമാനിച്ചു. ഇന്നത്തെ കാര്യം പോക്കാണെന്ന്‌. പാല്‌ മുഴുവൻ
തിളച്ച്‌ അടുപ്പിൽ പോയി. ഇനി എങ്ങനെ ചായ കുടിക്കും? എല്ലാവരും കടുംചായ
കുടിച്ചാൽ മതി?"
ചില ആളുകൾ ഇതുപോലെയാണ്‌. അവനവനു പറ്റിയ തെറ്റ്‌ സ്വയം ഏറ്റെടുക്കുകയില്ല.
കുറ്റം മറ്റുള്ളവരുടെ മേൽ ആരോപിച്ച്‌ മിടുക്കരാകാൻ നോക്കും. ഈ സ്വഭാവം
നല്ലതല്ല. തെറ്റുകൾ പറ്റാം. ആ തെറ്റുകൾ മറ്റുള്ളവർ കാരണമാണ്‌ സംഭവിച്ചതു
എന്നു പറഞ്ഞ്‌ മറ്റുള്ളവരുടെ മേൽ പഴിചാരരുത്‌. തെറ്റുപറ്റിയാൽ അത്‌
സമ്മതിക്കണം. അതാണ്‌ മാന്യത.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...