വാക്കിന്റെ വില


വൈക്കം രാമചന്ദ്രൻ

അയാളാ പ്രദേശത്താകെ ഉന്നതബിരുദം നേടിയ ആദ്യവ്യക്തിയാണ്‌. വലിയ വലിയ
പദവികൾക്ക്‌ ക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതാദ്യമായാണ്‌ ഉന്നതമായ ഈ
പരീക്ഷ ഈ ദേശത്തൊരാൾ ജയിക്കുന്നത്‌.

വലിയ വലിയ തറവാടുകളിലെ കാരണവന്മാർ അയാൾ തന്റെ വീട്ടിൽ വിവാഹം
കഴിച്ചിരിക്കുന്നുവേങ്കിൽ എന്നാഗ്രഹിച്ചു. പലരും പലവിധ പ്രലോഭനങ്ങളും
സ്വാധീനങ്ങളുമായി സമീപിച്ചു. സാമ്പത്തികമായി
ബുദ്ധിമുട്ടിലായിരിക്കുമെന്ന്‌ കരുത്തിയവർ വൻതുകകളും മറ്റും വാഗ്ദാനം
ചെയ്തു. അഭിമാനിയും ആഢ്യനുമായ വല്യമ്മാവൻ ഒന്നിനും വഴങ്ങിയില്ല. ഉണ്ണി
ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ളവനാണെന്ന്‌ വലിയമ്മാവന്‌ അറിയാമായിരുന്നു.
ഒടുവിൽ ദിവാന്റെ നിർബന്ധത്തിനു വഴങ്ങി ഒരു സമ്മതം മൂളൽ. മഞ്ചലിൽ ദിവാനും
പിന്നിൽ ഭൃത്യവർഗ്ഗവുമായി വലിയമ്മാവനുമായി ഒരു കൂടിക്കാഴ്ചയ്ക്ക്‌
ഒരുദിവസം തറവാട്‌ വേദിയായി. സൽക്കാരത്തിനും സംഭാഷണങ്ങൾക്കുമൊടുവിൽ ദിവാൻ
വല്യാമ്മാവനോടു പറഞ്ഞു.
രാമൻതമ്പി ബിരുദമെടുത്തെന്ന്‌ നമുക്കറിയാം. എങ്കിലും പഴയകാലമല്ലല്ലോ.
അവന്റെ സർട്ടിഫിക്കറ്റ്‌ ഒന്ന്‌ കണ്ട്‌ ബോധ്യപ്പെട്ടാൽക്കൊള്ളാമെന്നുണ്ട്‌.
അകത്തെ മുറിയിൽ നിന്നിരുന്ന അനന്തിരവനെ നോക്കി അമ്മാവൻ കൽപിച്ചു: 'രാമാ
അറയ്ക്കുള്ളിലെ ട്രങ്കിൽ നിന്നും നിന്റെ സർട്ടിഫിക്കറ്റിങ്ങെടുക്കൂ'.
അദ്ദേഹം സർട്ടിഫിക്കറ്റ്‌ ദിവാനെ കാണിച്ചു.

അതു കണ്ടതും ദിവാൻ സന്തോഷത്തോടെ പറഞ്ഞു. 'ഇനി നമ്മുടെ മോളും, നിങ്ങളുടെ
അനന്തിരവനുമായുള്ള വിവാഹത്തീയതി ഉറപ്പിക്കാം.'
'വേണ്ട, അതു നടപ്പില്ല.' 'അവന്‌ ഒരു കുഞ്ഞ്‌ ജനിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു
സത്യം കണ്ടറിഞ്ഞ്‌ ബോദ്ധ്യപ്പെടണമെന്ന്‌ ദിവാണ്‌ തോന്നുന്നതെങ്കിലോ?'
അമ്മാവന്റെ വാക്കുകൾ കേട്ട്‌ ലജ്ജിച്ച്‌ തലതാഴ്ത്തി ദിവാൻ മടങ്ങി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ