14 Jan 2012

പുതുമകളോടെ പുതിയ യുട്യൂബ്

ജാസിര്‍ ജവാസ്‌


ഒട്ടേറെ പുതുമകളോടെ പുതിയ  യുട്യൂബ് പുറത്തിറങ്ങി. ഇന്നലെ അമേരിക്കന്‍ സമയം ഉച്ചക്ക് 1:28 pm നു ആണ് പുതിയ യുട്യൂബ് വെര്‍ഷന്‍ ഗൂഗിള്‍ പുറത്തിറക്കിയത്. യുട്യൂബ് ന്റെ ഈ പുതിയ കാല്‍വെപ്പ് ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായനെ എങ്ങനെ ഏറ്റവും ലളിതവല്‍ക്കരിക്കാം എന്നും ഒരു വീഡിയോ ഷെയറിംഗ് വെബ്സൈറ്റ് നെ ഒരു കേബിള്‍ ടിവി ആയി എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് കാണിച്ചു തരുന്നു.

എന്നാലും പുതിയ ഡിസൈന്‍ കുറച്ചു ബോറായോ എന്നും തോന്നുന്നു. കാരണം യുട്യൂബ് ന്റെ സുപ്രസിദ്ധ വെള്ള ഉപരിതലം മാറ്റി പകരം ഒരു ഗ്രേ കളര്‍ ആണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. അത് യുട്യൂബ് ന്റെ പഴയ ലുക്ക്‌ പോക്കിയോ എന്നും ന്യായമായും ഞാന്‍ സംശയിക്കുന്നു.
5 വര്‍ഷം മുന്‍പ് 1.76 ബില്ല്യണ്‍ ഡോളറിനു ചാഡ് ഹര്ളിയില്‍ നിന്നും യുടുബിനെ സ്വന്തമാക്കിയ ഗൂഗിള്‍ യുടുബില്‍ വരുത്തിയ ഏറ്റവും വലിയ ഡിസൈന്‍ ചേഞ്ച്‌ ആയി ഇത് കരുതപ്പെടുന്നു.
[youtube http://www.youtube.com/watch?v=W-ajXnrpkio&w=560&h=315]
ഒട്ടേറെ മാറ്റങ്ങള്‍ ആണ് പുതിയ ഹോംപേജ്-ഇല്‍ ഉള്ളത്. പഴയ പരന്നുകിടക്കുന്ന വീഡിയോകള്‍ക്കു പകരം 3 കോളം ആയി വീഡിയോകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇടതു കോളത്തില്‍ ഫേസ്ബുക്ക്‌ കണക്ട്ഉം ട്രെണ്ടിംഗ് ടോപിക്സും ചാനലുകള്‍ സജെസ്റ്റ്‌ ചെയ്യുന്ന ബോക്സും ഉണ്ട്. മധ്യ ഭാഗത്തില്‍ വീഡിയോ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. വലതു ഭാഗത്ത് പഴയ പോലെ Recommended വീഡിയോകള്‍ ആണുള്ളത്.

ഗൂഗിള്‍ ടിവി യുടുബില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു എന്നാണു കേട്ട് കേള്‍വി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതെ ഉള്ളു.
എന്തായാലും പുതിയ ഡിസൈന്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. അതോ ഇതും മറ്റൊരു ഗൂഗിള്‍ ബസ്‌ പോലെ അല്ലേല്‍ ഗൂഗിള്‍ വേവ് പോലെ അല്ല്ലേല്‍ ഗൂഗിള്‍ പ്ലസ്‌ പോലെ അധപതിക്കുമോ എന്നതും ഗൂഗിള്‍ നു മാത്രേ അറിയൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...