19 Feb 2012

മൂന്നു കഥകൾ




വി എച്ച്‌ നിഷാദ്‌


 ഒന്ന്​‍: വെയിറ്റിംഗ്​‍ ഫോർ ക്യാറ്റ്​‍


ഏവരും ഉറങ്ങുകയോ ആലസ്യത്തിൽ മുഴുകുകയോ ചെയ്യുന്ന നേരത്തായിരുന്നു
തട്ടിമ്പുറത്തേക്കുള്ള പൂച്ചയുടെ സവാരികൾ.
നിഗൂഢതയും കടിച്ചെടുത്തു കൊ​‍്​‍്‌ തട്ടിമ്പുറത്ത്‌ അത്​‍ എല്ലാ
ദിവസവും കൊ​‍ു വെക്കുന്നതെന്താവും എന്നറിയാൻ ആകാംക്ഷ തിരക്കു കൂട്ടി.
ഒരുനാൾ ഉറക്കം നടിച്ചു കിടന്ന്​‍ പൂച്ചയെ പറ്റിച്ചു.
തട്ടിമ്പുറത്തേക്ക്​‍ നുഴഞ്ഞു കയറി.
ദൈവമേ, അവിടെയതാ ഉണക്കാനിട്ടിരിക്കുന്ന നൂറു കണക്കിന്‌ ഹൃദയങ്ങൾ!
രാധേച്ചിയുടേത്‌, പുരുഷുവേട്ടന്റേത്‌, റഹീംക്കയുടേത്‌...ഞങ്ങളുടെ
ഗ്രാമത്തിലെ ഹൃദയങ്ങൾ മുഴുവൻ കളവു പോയത്‌ അന്നാണറിഞ്ഞത്‌.
ഇപ്പോൾ ഞാൻ ഉറങ്ങാറേയില്ല.
ആ മാർജ്ജാരന്റെ വരവ്​‍്‌ കാത്തുകാത്തിരിക്കുന്നു.


രണ്ട്​‍: മരുന്ന്​‍ എന്ന പെൺകുട്ടി

ഔഷധ ചെടിത്തോട്ടം സ്ഥിരമായി നനച്ചിരുന്നത്‌ അവളാണ്‌. ചെടികൾക്ക്​‍്‌
തടമെടുത്തും പൂവുകൾ നുള്ളിയും ഇലകൾ പറിച്ചെടുത്തും വൈദ്യനായ പിതാവിനെ അവൾ
സഹായിച്ചു പോന്നു. ഒരുനാൾ രാജാവിന്‌ ഒരു മാറാ രോഗം വന്നു. വൈദ്യൻ തന്റെ
ഔഷധ തോട്ടത്തിലെ ചെടികളെല്ലാം നീരാക്കി മരുന്നു നൽകിയിട്ടും രാജാവിന്റെ
നിലയിൽ മാറ്റമില്ല.
ഒടുവിൽ ഒരു കൈ നോക്കാനായി വൈദ്യപുത്രി എത്തി. അവൾ തന്റെ
കണ്ണീർത്തുള്ളികളിലൊന്നെടുത്ത്​
രാജാവിന്റെ ചു​‍ിലൂടെ പകർന്നു.
അൽഭുതം!  ഒരു ഉറക്കത്തിൽ നിന്നെന്ന വണ്ണം അദ്ദേഹം ഊർജ്ജസ്വലനായി
എഴുന്നേറ്റു. മകളുടെ കണ്ണീരാണ്‌ ഇത്ര നാളും തന്റെ ഔഷധത്തോട്ടത്തെ
നനച്ചിരുന്നത്​‍ എന്ന തിരിച്ചറിവ്​‍ വൈദ്യനെ ഈച്ചകൾ പോലെ
പൊതിഞ്ഞു.
 രാജ കൊട്ടാരത്തിൽ നിന്ന്​‍ അയാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.

മൂന്ന്​‍: അയനം

കഥ പറഞ്ഞ്​‍ കഥ പറഞ്ഞ്​‍്‌ എനിക്കവളെ മടുത്തു തുടങ്ങിയിരുന്നു.
അവൾക്കെന്നേയും. നമുക്കീ വഴിയിലൂടെ നടക്കാം. പൊടിമണ്ണിന്റെ വറ്റൽ വിതറിയ
ഒരു പാത കാട്ടിക്കൊണ്ട്   ഒരു ദിവസം അവൾ പറഞ്ഞു. ഉം..
റിബൽ പോലെ നീ​‍ു കിടന്ന പാത ഒരിടത്തെത്തിയപ്പോൾ രായി പിരിഞ്ഞു. ഞാൻ
വലത്തേ പാതയാണ്‌ തെരഞ്ഞെടുത്തത്‌. അവൾ ഇടത്തേ പാതയും. പിന്നെ ഏകരായി
മൗനത്തിന്റെ മാത്രം അകമ്പടിയിൽ മാസങ്ങളോളം യാത്ര നടത്തി.
ഒടുവിൽ രു വഴികളും ചേരുന്നിടത്ത്​‍്‌ നാളുകൾക്കു ശേഷം ഞങ്ങൾ പരസ്പരം കു
മുട്ടി. മൗനത്തിൽ വീർപ്പുമുട്ടിയ അവൾ ഉച്ചത്തിൽ കൂവിക്കൊ
‍ിരുന്നു-'കൂയ്‌..'
'ഹോയ്‌..' ഞാനും തൊള്ള പൊട്ടിക്കൂവി.
ഞങ്ങൾ വീണ്ടും പ്രണയത്തിലാകുന്നത്‌ അങ്ങനെയാണ്‌. സമയം തെറ്റിവന്ന ഒരു
കാറ്റ്​‍  മാത്രം പതുക്കെ വീശിയടിച്ച ആ സന്ധ്യയിൽ. അന്ന്​‍ എനിക്ക്​‍ 'നീ ' എന്നായിരുന്നു പേരെന്നോർക്കുന്നു.
നിനക്ക്​‍ 'ഞാൻ' എന്നും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...