19 Feb 2012

ശാരീ, നിയൊരു ദുഃഖ പ്രതീകം


പ്രവീൺ മലമ്പുഴ

ശാരീ നീ എവിടെ.എവിടേയോ നിന്ന് നിന്റെ തേങ്ങല്‍എന്റെ കാതില്‍ 
വന്നടിക്കുന്നു
ശാരീ നീ എവിടെ .
ശാരീ നിന്റെ ഗദ്ഗദം  തേടി ഞാന്‍
എത്തിയത് അനന്ത വിഹായസിനുമപ്പുറത്തു
വിഹ്വലതകളില്‍ വേദന വാരി നിറച്ചു നീ
ഏതോ പരുന്തിന്റെ ലാളനയില്‍
അടിയറവച്ച നിന്റെ സ്ത്രീത്വം
വേദനയി നിറയുന്നു മണ്ണില്‍ .
ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തുകള്‍
ആരയോ റാഞ്ചാന്‍ തക്കം പാര്‍ക്കുന്നു
ഇരകളുടെ ഹൃദയവും കൊത്തിവലിച്ചു
നിണം ഊറ്റി കുടിക്കും പരുന്തുകള്‍ക്ക് രക്തദാഹം
ഇടയ്ക്ക് പൊങ്ങും വെള്ളരി പ്രാവ് പോലും
എന്നെ ക്രൂരമായി നോക്കുന്നു .
ശാരീ നിന്നെയും നിന്റെ വസ്ത്രത്തെയും ,
നാലായി കീറിയവര്‍ ഇപ്പോഴും ചുറ്റിതിരിയുന്നുണ്ടുവിടെ .
ദിഗംബങ്ങള്‍ അലറിയടുക്കുന്നു
സാഗരം ആടിത്തിമിര്‍ക്കുന്നു
ആകാശത്ത് കൊള്ളിയാന്‍ വെട്ടുന്നു
ഇരുള്‍ എന്നെ വിഴുങ്ങുന്നു
ഞാന്‍ ഒറ്റയായി തീരുന്നു .
ശാരീ നീയൊരു താക്കീതാണ്
ജീവിതം ഒളിപിച്ച കനവുകള്‍ക്കു
ജീവന്‍ കൊടുകാനുള്ള വെമ്പലില്‍
അകപെടുന്നോര്‍ക്ക് നീയൊരു താക്കീതാണ്  .
ശാരീ നീയൊരു സ്മൃതിമണ്ഡപം
കാപാലികര്‍ കൊത്തിവലിക്കും
സ്ത്രീത്വത്തിന്റെ  ദുഃഖ പ്രതീകം
ഇനി ആകാശത്തിനു അപ്പുറത്ത്
നീയൊരു പുതുജീവിതം ഒരുക്കുക
തളരാതെ ഉണര്‍ന്നിരിക്കുക
( പ്രവീണ്‍ മലമ്പുഴ )

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...