ശകുന്തള എൻ.എം
കിളിവാതിലിലൂടെ ഒരു തേൻ മെഴി ചൊല്ലൂ
കാറ്റേ, ആമോദം, നീയിതു വഴി പോകും നേരം
ഈണത്തിൽ ഒരു രാഗം മൂളൂ കാതിൽ, ആരമ്യം,
ദൂരെ, ആലസ്യം, നീയങ്ങു മറയും വരെയും
നിൻ മൃദു ശ്രുതിയിൽ ഇത്തിരി ഞാനലിയട്ടെ
ആദിത്യൻ അംബരമെറിഞ്ഞു ദൂരെ പോകുമീ
സായാംസന്ധ്യയിൽ,
ആരും ചെല്ലാത്ത പുതുകഥകൾ മൊഴിയൂ നീ
ഊഞ്ഞാലിൽ, ആലോലം, ഇരുന്നാടി പോകും നേരം
ആരും പറയാത്ത രഹസ്യം പാടൂ, സാകൂതം
ഋതുക്കൾ, മോഹനം, പനിനീർമെത്ത വിരിച്ചു,
അതിചാരുത, അതിൻമീതെ അത്തർ തളിച്ചു;
ഉരുകും എന്നാത്മവിൻ നൊമ്പരമുരുകട്ടെ
ആകാശകങ്ങൾ ദൂരെ, തൻ പഞ്ജരമേറുമീ
സായാംസന്ധ്യയിൽ
ആരും കാണാതെ ഒരു ആലിംഗനമേകൂ നീ
തമ്മിൽ, വിരഹിതം, പിരിഞ്ഞങ്ങു പോകും നേരം
ആരും അറിയാതെ ഒരു ചുംബനമേകൂ, തരളിതം,
നവവധുപോൽ ചക്രവാള മുഖം തുടുത്തു
നിനയാതെ, നീലോൽപലങ്ങൾ കണ്ണു മിഴിച്ചു
ഇനി, ആകുലമെന്നാകമൊന്നു കുളിർക്കട്ടെ
പനിമതി എതോ യാത്രക്കായ് ഉടയാട ഞൊറിയുമീ
സായാംസന്ധ്യയിൽ