19 Feb 2012

സ്വപ്നങ്ങള്‍ പണയത്തിലാണ്

സാംജി ചെട്ടിക്കാട്

ജ്വലിക്കുന്ന വേനല്‍ സൂര്യന് തൊട്ടു കീഴെ 
മേലാകെയും മനസ്സും വെന്തുരുകുമ്പോഴും
ഉറുമ്പ് കൂട്ടം പോലെ അവര്‍ 
മാനംമുട്ടും മല  ആഞ്ഞു കയറി .
ഉമിനീര് വറ്റിയ തൊണ്ടയില്‍ നിന്ന് 
സങ്കടം പുറത്തു ചാടാന്‍ കലഹിച്ചു . 
കടുത്ത ദാഹത്താല്‍ ,എരിവേനല്‍ 
ഉള്ളിലെ ചോരയും നീരും ഊറ്റിയെടുത്തു.
ഉപ്പു തരികള്‍ മാത്രംഅവരെ 
പിരിയാന്‍ കൂട്ടാക്കാതെ
സ്നേഹത്തോടെ മേലില്‍ പറ്റി ചേര്‍ന്നു .
സുഖശീതള പെട്ടി മേടയില്‍ 
ചില കറുത്ത എലികള്‍ 
വെള്ള പന്നികള്‍ക്ക് 
പുറം ചൊറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു .
രാത്രിയിലെന്നും കണ്ണുകള്‍ പാതിയടച്ചാല്‍,
കിനാവില്‍  വെളുത്ത ഉടുപ്പിട്ട 
മാലാഖമാരെ അവര്‍ എന്നും കാണാറുണ്ട്‌
കുഞ്ഞുകുറുമ്പുകള്‍ പാറി നടക്കും മുറ്റമുള്ള
 കൊച്ചു കൊട്ടാരവും സ്വപ്നം കാണാറുണ്ട്‌......
കാണാത്ത ഭാവം നടിച്ചു-
കടന്നു പോകാറുള്ള കലണ്ടര്‍ താളുകളില്‍ 
അവര്‍ ,അവരുടെ ദിവസം വരുന്നതും 
കാത്ത് കാത്തിരിക്കുക പതിവായിരുന്നു
എങ്കിലും,ദീര്‍ഖ നിശ്വാസങ്ങള്‍ മാത്രം 
പുതപ്പുകള്‍ക്കുള്ളില്‍ കുമിഞ്ഞു കൂടി .
അമ്മയുടെ മാറിലൂറും തേനും,
അമ്മ മണ്ണിന്‍റെ ഗന്ധവും 
ഓര്‍മകളെ വല്ലാതെ മത്തു പിടിപ്പിക്കുമ്പോള്‍ 
രാത്രികളില്‍ അവരില്‍ ചിറകു മുളക്കും 
പിന്നെ എന്നും പറന്നുയരും 
മേഖകീറുകള്‍ വകഞ്ഞുമാറ്റി പതിയെ 
താഴേ സ്വന്തം മണ്ണിലേക്കിറങ്ങും.
അപ്പോഴോക്കെയും അവരുടെ കൂരയില്‍ 
ചിലപ്പോള്‍ ,ചിതല്‍ കൂട്ടം പുറ്റുകള്‍ 
കുന്നുപോലെ പണിതുയര്‍ത്തിയിരിക്കും.
മാനം മുട്ടും മല ആഞ്ഞു കയറുമ്പോള്‍ 
അവര്‍ പരസ്പരം  ഓര്‍മിപ്പിച്ചു 
സ്വപ്‌നങ്ങള്‍ ഇപ്പോഴും പണയത്തിലാണ് 





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...