Skip to main content

സൃഷ്ടിപ്പും പരിണാമവും

ബെഞ്ചാലി

 സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കു വേണ്ടി സ്‌റ്റോപ് ചെയ്യണമെന്നത് ലോകത്തെവിടെയുമുള്ള ട്രാഫിക് നിയമമാണ്.  മോസ്‌കോയില്‍ ജനങ്ങള്‍ സീബ്രാ ലൈനുകളെ കുറിച്ച് മറന്നുപോകാതിരിക്കാന്‍ വേണ്ടി ട്രാഫിക് പോലീസ് കുതിരയെ പൈന്റടിച്ചു സീബ്രയാക്കി ജനങ്ങളില്‍ അവബോധമുണ്ടാക്കി. അയല്‍ രാജ്യമായ കസാക്കിസ്ഥാനിലുള്ള ഒരുത്തന്‍  ഹരംകേറിയെ തന്റെ കുതിരയെ പൈന്റടിച്ചു സീബ്രയാക്കിയപ്പോള്‍ ജീവികളെ അപമാനിച്ചതിനു ഫൈനടക്കേണ്ടി വന്നു.
എന്നാല്‍ ഗാസയില്‍ നിന്നും വ്യത്യസ്തമായ സീബ്രയെകണ്ടു, കാടന്മാരായി പെരുമാറുന്ന ഇസ്രായേലികള്‍ക്ക് നാട്ടുജീവികളോട് സഹതാപമോ കാരുണ്യമൊ ഇല്ലങ്കിലും കാട്ടുജീവികളോടുണ്ടാകുമോന്ന് കരുതിയാവും കഴുതയെ പൈന്റടിച്ചു സീബ്രയാക്കിയത്. മനുഷ്യനോട് ഇണങ്ങാത്ത സീബ്രാ പ്രേമം ലോകത്തിന്റെ പലഭാഗത്ത് പലരീതിയിലുണ്ട്. ഏതായലും  ഇണങ്ങുന്ന സീബ്രയെ കിട്ടിയില്ലെങ്കിലും കഴിഞ്ഞ ജുലൈയില്‍ ഒരു സീബ്രോയിഡിനെ ചൈനയിലെ മൃഗശാലയില്‍ ജന്മം നല്‍കിയത് വാര്‍ത്തയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യന്‍ ജീവശാസ്ത്രജ്ഞന്മാര്‍ നിര്‍ബന്ധിത ബ്രീഡ് വഴി സീബ്രോയിഡുകളെ സൃഷ്ടിച്ചിരുന്നു. അതായിരുന്നു സങ്കര ജീവികളുടെ തുടക്കം.
***
ഫേര്‍ട്ടിലിറ്റി നടക്കുന്നതിന് ചില കാര്യങ്ങളൊക്കെയുണ്ട്. അത് സോഷ്യല്‍ ആനിമല്‍ എന്നു പറയുന്ന മനുഷ്യനും മറ്റു മൃഗങ്ങള്‍ക്കും വ്യത്യസ്ഥമായിട്ടാണുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് മൃഗങ്ങളിലോ, മൃഗങ്ങള്‍ക്ക് മനുഷ്യരിലോ ഒരു സൃഷ്ടിപ്പുണ്ടാവുകയുമില്ല.  എന്നാല്‍ മൃഗങ്ങളില്‍ സാമ്യമുള്ള ജനുസുകളില്‍ ഹൈബ്രിഡ് ഫേര്‍ട്ടിലിറ്റി സാധ്യമായിട്ടുമുണ്ട്. ഉദാഹരണമായി ഗര്‍വിലും ഹുങ്കിലും ശക്തിയിലും ഒരുപോലെയുള്ള കടുവയും സിംഹവും തമ്മില്‍ ചേര്‍ന്ന് ടൈഗ്രസ് എന്ന പുതിയ ജനുസുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞ പുലിയുമായി സിംഹമോ കടുവയോ ചേരുകയില്ല എന്നുമാത്രമല്ല, നാലയലത്ത് പോലും നില്‍കാന്‍ അനുവദിക്കില്ല. എന്നാല്‍ ശക്തിയിലും ഗര്‍വിലും വ്യത്യസ്തമായ കുതിരയും കഴുതയും ചേര്‍ന്ന് കോവറുണ്ടാകുന്നു,  ഡൊമസ്റ്റികായി ഒരിക്കലും യോജിക്കാത്ത സീബ്രയുമായി പോലും ചേര്‍ന്ന് പുതിയ സിബ്രോയിഡ് ജനുസുകളുണ്ടാകുന്നു.  അപ്പോള്‍ മൃഗങ്ങളിലെ ബീജസങ്കലനം നടക്കാന്‍ ജെനറ്റിക്കായ അടുപ്പം ഉണ്ടാവണം.

ഫേര്‍ട്ടിലിറ്റിയില്‍ സാമ്യമുള്ളവയില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്.  നിര്‍ബന്ധിതമായി കൃത്രിമമായി പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വ്യത്യസ്ത ജനുസുകളില്‍ പെട്ട ബീജസങ്കലനം തീര്‍ത്തും പരാജയമായിരുന്നു. മനുഷ്യന്‍ കുരങ്ങുകളില്‍ നിന്നാണ് രൂപാന്തരം പ്രാപിച്ചതെന്ന് വിശ്വസിക്കുന്ന ഡാര്‍വിനിസ്റ്റ് ഊഹങ്ങളില്‍ മനുഷ്യനോട് അടുത്തുനില്‍ക്കുന്നതെന്നു പറയപെടുന്ന ചിമ്പാന്‍സിയെ ഉപയോഗപെടുത്തിയും അതുപോലെ ഒറാംഗുട്ടാംഗ് പോലുള്ള വാലില്ലാ കുരങ്ങനെ ഉപയോഗപെടുത്തിയിമുള്ള പരീക്ഷണങ്ങള്‍ ലോകത്ത് പരാജയപെട്ടിട്ടെയുള്ളൂ. അടിസ്ഥാനപരമായി മനുഷ്യര്‍ രൂപപെട്ടത് കുരങ്ങിലൂടെയാണെന്ന വാദത്തെയാണ് ആ പരാജയങ്ങള്‍ തകര്‍ത്തുകളഞ്ഞത്.
മനുഷ്യനു താരതമ്യപെടുത്താന്‍ പറ്റിയ ഒരു ജീവിയും ലോകത്തില്ല്‌ല. ഡാര്‍വിനിസത്തിന്റെ വ്യക്താക്കള്‍ പറയുന്നത് പോലെ വര്‍ഷങ്ങളിലൂടെ ജീവികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ വഴി പുതിയ ജനുസ് രൂപാന്തരപെടുന്നു എങ്കില്‍ മനുഷ്യന് രൂപാന്തരം പ്രാപിച്ച ഒരു ജനുസുണ്ടാകണം, ആ ജനുസുമായി മനുഷ്യന്റെ ഫേര്‍ട്ടിലിറ്റി വിജയിക്കുകയും വേണം. അതൊന്നും സാധ്യമല്ല എന്നിരിക്കെ വളരെ കുറച്ച് പരിമിതികളില്‍ നിന്നുകൊണ്ട് മനുഷ്യനെ ബുദ്ധിയില്ലാത്ത ജീവികളുമായി താരതമ്യപെടുത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനോട് സാദൃശ്യമുള്ള ഒരു ജീവിയും ലോകത്ത് വന്നുപോയിട്ടില്ല, അങ്ങിനെയുള്ള ഒരു ജീവിയുടെ ഫോസിലും ലോകത്ത് കണ്ടെത്താനായിട്ടില്ല. ഊഹങ്ങളും പൊള്ളത്തരങ്ങളും മാത്രമെ ഡാര്‍വിനിസ്റ്റുകള്‍ക്കും അവരുടെ സ്റ്റൂജസുകള്‍ക്കും കൈമുതലായുള്ളൂ.
മനുഷ്യനെ പോലെ ചിന്താശേഷിയുള്ള ഒരു ജീവിയുമില്ല. െ്രെടനിങ്ങ് നല്‍കി ചില ജീവികളെ ഉപയോഗപെടുത്താം. വളര്‍ത്തു മൃഗമല്ലാത്ത കടലില്‍ ജീവിക്കുന്ന ഡോള്‍ഫിനുകള്‍ സീലുകള്‍ തുടങ്ങിയവയെ പോലും െ്രെടനിങ്ങ് നല്‍കി അവയിലെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം െ്രെടനിങ്ങ് വഴി അവക്ക് ചിന്താ ശേഷി ഉയര്‍ന്നു വരുന്നില്ല. െ്രെടനിങ്ങിനെ ഭാഗമായി എന്ത് ശീലിച്ചോ, അതുമാത്രം ചെയ്യുന്നു. നല്ല െ്രെടനിങ് ലഭിച്ച രണ്ടു മൃഗങ്ങളിലൂടെ ബ്രീഡ് ചെയ്‌തെടുത്ത മൃഗത്തിനും മറ്റു മൃഗങ്ങള്‍ക്ക് െ്രെടനിങ് കൊടുത്തത് പോലെ െ്രെടനിങ് നല്‍കേണ്ടതുണ്ട്. കാരണം അവയുടെ ജെനറ്റിക് പ്രോഗ്രാമില്‍ ബാഹ്യമായ െ്രെടനിങ് രേഖപെട്ട് കിടക്കുന്നില്ല, മുന്‍ഗാമികള്‍ പിന്‍തലമുറയിലേക്ക് തങ്ങള്‍ക്ക് െ്രെടനിങ്ങിലൂടെ ലഭിച്ചത് കൈമാറുന്നുമില്ല. ആര്‍ജിച്ചെടുത്തത് പിന്‍തലമുറയിലേക്ക് കൈമാറാനുള്ള വിശേഷബുദ്ധി മനുഷ്യരല്ലാത്ത ഒരു ജീവികള്‍ക്കുമില്ല.
അമിനോ ആസിഡുകള്‍ വഴി ജീവനെ സൃഷ്ടിക്കാമെന്നു പറയുന്ന ശാസ്ത്രത്തിന് അമിനോ അസിഡുകള്‍ വെള്ളത്തില്‍ ലയിച്ച് പ്രോടീനുണ്ടാകുന്നതെങ്ങിനെ എന്നു വ്യക്തമാക്കാനാവുന്നില്ല. ചെളിവെള്ളത്തില്‍ നിന്നാണ് ആദ്യത്തെ കോശം രൂപപെട്ടതെന്നു പറയുന്ന ഡാര്‍വിനിസ്റ്റുകള്‍ക്ക് ഇന്നത്തെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബുകളില്‍ ജീവനുള്ള ഒരു കോശം പോലും വികസിപ്പിക്കാനാവുന്നില്ല, എന്നീട്ടല്ലെ ചെളിവള്ളത്തില്‍ നിന്ന് താനേ ഉണ്ടാവുക?
ദല്ലാസ് ബയ്‌ലറ് യൂണിവേഴ്‌സിറ്റിയിലെ മെഡികല്‍ സെന്റര്‍ സര്‍ജന്‍ ജോസഫ് കോഹ്ന്‍ ഈ അടുത്ത് വിവരിച്ച ഡാര്‍നിസം എവല്യൂഷനിലെ ഫലപ്രദമല്ലാത്ത മൂന്ന് ഗൌരവമുള്ള പ്രശ്‌നങ്ങളെകുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ മൂന്ന് വിഷയങ്ങളും ടെക്‌സാസ് എഡ്യൂകേഷന്‍ ബോര്‍ഡിനു മുമ്പാകെ അവതരിപ്പിക്കുകയും ദീര്‍ഘമായ ആലോചനക്ക് ശേഷം തീരുമാനിക്കപെടുകയും ചെയ്തത് പാഠപുസ്തകങ്ങളില്‍ പരിണാമത്തിന്റെ  നിഷേധാത്മകമായതും വ്യക്തമായതുമായ രണ്ടുഭാഗങ്ങളും പഠിപ്പിക്കണമെന്നാണ്. തീരെ വിവരിക്കാനാവാത്ത ഒന്നാണ് പ്രകൃതിപരമയ പ്രക്രിയയിലൂടെയുള്ള ജീവന്റെ സൃഷ്ടിപ്പ്. പ്രകൃതിപരമല്ലാത്ത വല്ല വിജ്ഞാനവും വല്ല തന്മാത്രയിലും അടങ്ങിയിട്ടുണ്ടോ?  തന്മാത്രകള്‍ എങ്ങിനെ ആകസ്മികമല്ലാത്ത പ്രകൃതി പ്രക്രിയകള്‍ വഴി സൃഷ്ടിക്കപെടുക? സത്യത്തില്‍ പ്രകൃതി പ്രരമായ പ്രക്രിയ ഒരു കണികയെ എത്തിപിടിക്കുന്നു എങ്കില്‍ ആ കണികക്കതിന്റെ നിലനില്പിനാവശ്യമായ ഇന്‍ഫര്‍മേഷന്‍ നഷ്ടപെടുകയും ഓര്‍ഗനിസം നശിക്കുകയും ചെയ്യും. എവല്യൂഷന്റെ ജ്വലിക്കുന്ന വക്താവായ റിചാര്‍ഡ് ടാവ്കിന്‍സ് പറഞ്ഞത് ‘ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ പരമമായ പരിഹരിക്കപെടാത്ത പ്രശ്‌നമാണ് ജീവന്റെ ഉറവിടം എന്നത്’
ഒരു സെല്ല് ഉണ്ടാവണമെങ്കില്‍ ആ സെല്ലിന്റെ എല്ലാവിധ സ്വഭാവങ്ങളും കോഡ് ചെയ്തുവെച്ച ഡി.എന്‍.എ. ഉണ്ടാവണം. ഡി.എന്‍.എ യില്‍ ആണല്ലൊ സെല്ലിന്റെ സ്വഭാവരീതികള്‍ കോഡ് ചെയ്തു വെച്ചിരിക്കുന്നത്. അപ്പോള്‍ ഡി.എന്‍.എ എങ്ങിനെ ഉണ്ടായി? അതും ചെളിവള്ളത്തില്‍ നിന്നും താനേ അതി സങ്കീര്‍ണ്ണമായ കോഡ് രൂപപെടുകയും ആ കോഡുകള്‍ക്കനുസരിച്ച് സെല്ല് ഡെവലപ് ചെയ്തു എന്നുമൊക്കെ പറയുന്നത് വിശ്വസിക്കണമെങ്കില്‍ മനുഷ്യന്‍ ഡാര്‍വിനിസ്റ്റ് ബാ!ധയേറ്റ മണ്ടനാവണം.
ലോക സൃഷ്ടാവ് കോടാനുകോടി ജീവികളെ സൃഷ്ടിക്കുകയും അവക്ക് നിശ്ചിത രൂപവും ജീവിത ക്രമവും തിട്ടപെടുത്തിയ ജനറ്റിക് കോഡുകള്‍ നല്‍കുകയും ചെയ്തു. ആ സൃഷ്ടിപ്പിന്റെ, കോഡുകളുള്ള അംശമെടുത്ത് ക്ലോണിങ് നടത്തിയിട്ട് സൃഷ്ടിപ്പിനെ കുറിച്ച് മനുഷ്യര്‍ അഹങ്കരിച്ചു പറയുന്നു!  സൃഷ്ടിപ്പിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഈ ചെറിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന മനുഷ്യന്‍ തന്റെ ചിന്തയുടെ ഉറവിടമായ വിശേഷ ബുദ്ധിയെ കുറിച്ചു ഒന്നും പറയാനാവുന്നില്ല, ആ ബുദ്ധികൊണ്ട് മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചും ഒന്നും പറയാന്‍ കഴിയില്ല. ക്ലോണിങ് വഴി കോശങ്ങളെ കോപ്പിയടിച്ച് രൂപപെടുത്താം, എന്തിനേറെ, ജീവിയെ തന്നെ സൃഷ്ടിക്കാം. അവിടെ സൃഷ്ടികര്‍ത്താവ് പ്രോഗ്രാം ചെയ്തു സൃഷ്ടിച്ചെടുത്തവയില്‍ നിന്നും കോപിയടിക്കുകയല്ലാതെ പ്രകൃതിപരമായ ഒരു പുതിയ സൃഷ്ടിപ്പ് സംഭവിക്കുന്നില്ല, കോശങ്ങളിലെ കോഡുകള്‍ക്കനുസരിച്ചുള്ള ജീവി പുറത്തുവരുന്നു എന്നുമാത്രം. വിശേഷ ബുദ്ധിയുള്ള മനുഷ്യനെ ക്ലോണ്‍ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ പൊളിഞ്ഞിട്ടെയുള്ളൂ.  2004 ല്‍ സൌത്ത് കൊറിയയിലെ സോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച് ജേണലില്‍ ക്ലോണിങ് ചെയ്തതായി വാദം ഉന്നയിച്ചെങ്കിലും സ്വതന്ത്ര ശാസ്ത കമ്മിറ്റിക്കുമുമ്പില്‍ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞില്ല. സാങ്കേതികമായി മനുഷ്യ ക്ലോണിങ്ങ് വളരെ സങ്കീര്‍ണ്ണമായതാണെന്ന് ജീവശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു എന്നുമാത്രമല്ല ക്ലോണ്‍ വഴി സൃഷ്ടിച്ചെടുക്കുന്നവയില്‍ സാമ്യത ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്നു.
പ്രകൃതിപരമായ ബീജസങ്കലനങ്ങള്‍ വഴി മോണോ സൈഗോട്ടുകളില്‍ നിന്നുണ്ടാകുന്ന ഇരട്ടകള്‍ വരെ വളരെ സാമ്യത തോന്നുമെങ്കിലും ആത്യന്തികമായി രണ്ടു ചിന്തയും ആത്മാവുമുള്ള മനുഷ്യരായിട്ടാണ് വളരുന്നത്. മാത്രമല്ല, വളരെ സാമ്യത മൊത്തം  കാഴ്ച്ചയില്‍ മാത്രമാണ്.  മനുഷ്യ സൃഷ്ടിപ്പ് അനന്യമായതാണെന്ന് വിരലുകളില്‍ മാത്രമല്ല, മനുഷ്യന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന എല്ലാവിഷയങ്ങളിലും വിഭിന്നമാകുക വഴി സത്യപെടുത്തുന്നു.  വിരലടയാളം കോടികളില്‍ സാമ്യത കാണുമെന്ന് പറയുന്നത് നമ്മുടെ പരിമിതമയ അറിവില്‍ നിന്നാണെങ്കിലും കൈവിരലടയാളത്തില്‍ സാമ്യതയുള്ളവര്‍ രൂപത്തിലും കാഴ്ച്ചയിലും വ്യത്യാസപെട്ട് കിടക്കുന്നു, അനന്യമായ കൃഷ്ണമണിയില്‍ വ്യത്യാസപെട്ടുകിടക്കുന്നു, കൈ വിരലുകള്‍ തമ്മിലുള്ള അടുപ്പത്തിലും കോണിലും വ്യത്യാസപെട്ട് കിടക്കുന്നു. അങ്ങിനെ ലോകത്ത് കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മനുഷ്യര്‍ വ്യത്യസ്ഥരായിട്ടുള്ള സൃഷ്ടിയാകുന്നു എന്നത്  മനുഷ്യര്‍ മറ്റു ജീവികളെ പോലെയല്ല, വ്യക്തമായ ഐഡന്റിറ്റിയുമായി സൃഷ്ടാവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭൂമിയില്‍ ജീവിക്കേണ്ടവരാണെന്നുമുള്ള സത്യം വിളിച്ചു പറയുന്നു.
മനുഷ്യ സൃഷ്ടിപ്പ് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി സൃഷ്ടികര്‍ത്താവായ ദൈവം വേദപുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട്. മറ്റു ജീവികളെ പോലെയല്ല മനുഷ്യന്റെ സൃഷ്ടിപ്പ്, മൃഗങ്ങള്‍ ഇത്തരത്തില്‍ വിഭിന്നമായ അവസ്ഥ വരുന്നില്ല. കാരണം ഈ ലോകത്ത് അവക്ക് ഒരു ഐഡന്റിഫികേഷന്റെ ആവശ്യമില്ല. ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവും പ്രാപ്തിയുമില്ല. അവയൊക്കെ ജെനറ്റിക്കായി ഏത് കോഡുകളിലാണ് സൃഷ്ടിക്കപെട്ടത്, അതിനനുസരിച്ച് ജീവിക്കുന്നു. മനുഷ്യര്‍ കുരങ്ങില്‍ നിന്നുണ്ടായതാണെന്ന ഡാര്‍വിന്റെ വാദങ്ങളല്ലാതെ തെളിവുകളില്ല. ആയിരകണക്കിന് വര്‍ഷങ്ങളിലൂടെ പരിണാമ കഥകള്‍ രചിക്കുന്നവര്‍ മനുഷ്യനു സാമ്യതയുള്ള ജീവിയെ കാണിച്ചു തരണം. അല്ലാതെ പരിണാ!മം പെട്ടൊന്ന് സംഭവിക്കുന്നതല്ലല്ലൊ,  കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടാകുന്നത് എങ്കില്‍ മനുഷ്യനോട് വളരെ ചേര്‍ന്ന അവസ്ഥയിലുള്ള കുരങ്ങിനെ കാണേണ്ടിയിരിക്കുന്നു, അതില്ല എന്നല്ല, കുരങ്ങ് എന്നും കുരങ്ങനായും മനുഷ്യന്‍ എന്നും മനുഷ്യനായും ജീവിക്കുന്നു. ഊഹങ്ങളല്ലാതെ ബുദ്ധിപരമാ!യി മനുഷ്യ സൃഷ്ടിപ്പിനെ നിര്‍വചിക്കാന്‍ ലോക സൃഷ്ടാവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
***
ഇരുപത് മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവനേ തേടി അറ്റ്‌ലാന്റിക്കിലെ വോസ്‌റ്റോക് തടാകത്തില്‍ മുപ്പത് വര്‍ഷമായി തുടരുന്ന ഡ്രില്ലിങ്ങ് ഇപ്പോള്‍ 3700 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞു. വോസ്‌റ്റോക് തടാകത്തിലുറഞ്ഞ് കിടക്കുന്ന ജീവന്റെ നിഗൂഢത തേടിയാണ് പ്രൊജക്റ്റ് തുടങ്ങിയത്.ഈ തടാകം ഭൂമിശാസ്ത്രപരമായ വലിയ കണ്ടുപിടുത്തങ്ങളുടെ കഥകള്‍ പറയുന്നുണ്ട്. അവിടെ ഇന്നുപയോഗിക്കുന്ന അത്ഭുതപൂര്‍വ്വമായ ഡ്രില്ലിങ് പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഒരു ജിയോളജികല്‍ പ്രൊജക്റ്റിനും ഉപയോഗപെടുത്തിയിട്ടില്ല. തടാകത്തിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥകള്‍ പരിഗണിച്ചാണ് പ്രൊജക്റ്റിനു തുടക്കമിട്ടത് എങ്കിലും ജീവന്‍ കണ്ടെത്താനുള്ള പ്രൊജക്റ്റ് പൂര്‍ത്തിയാക്കാതെ തുടക്കമിട്ട ആള്‍ ആറുമാസം മുമ്പ് മരിച്ചുപോയി.
1970കളില്‍ ഡ്രില്ലിങ്   തുടങ്ങുമ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് അറ്റ്‌ലാന്റികിലെ നിഗൂഢതകളടങ്ങിയ വോസ്‌റ്റോക് തടകത്തിലെ വലിയ ഐസ് പാളികകളെ കുറിച്ച് അത്ര ധാരണയില്ലായിരുന്നു. സോനറുകളും സാറ്റലൈറ്റ് ഇമാജുകളുടെയും സഹായത്തോടെ പ്രൊജക്റ്റിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വഴി കാരണം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കുറിച്ചറിയുകയായിരുന്നു. ഡിസ്റ്റില്‍ഡ് വെള്ളത്തേക്കാല്‍ രണ്ട് മടങ്ങ് ക്ലീനായ വെള്ളത്തിന്റെ വലിയ ശേഖരമാണ് ഐസ് പാളികകള്‍ക്കടിയില്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ കൊടുംശൈത്യമുള്ള ഭാഗമാണത്. ശരാശരി 61°C താപനിലയുള്ള അവിടെയാണ് ലോകത്തില്‍ രേഖപെട്ടതില്‍ ഏറ്റവും കുറഞ്ഞ81°C  രേഖപെടുത്തിയത്.
ജീവനെ തേടിയുള്ള യാത്ര മറ്റുപല കണ്ടെത്തലുകള്‍ക്ക് കാരണമാകുന്നു എങ്കിലും ജീവന്റെ ഉത്ഭവത്തെ കുറിച്ചൊന്നും ലഭിക്കുന്നില്ല.

''തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.''

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…