ദേശാടനം കാത്ത്

ഷീജ റസാക്ക്


ഇവിടെയെനിക്ക്
കാവലായുണ്ട്
നിന്റെ
ചിറകനക്കങ്ങള്‍
രാപ്പാട്ടിനീണങ്ങള്‍
ഇലപൊഴിഞ്ഞ
മാമരച്ചില്ലയില്‍
ചേക്കൊഴിഞ്ഞ
നോവിന്റെ കൂടുകള്‍

അടയിരുന്നതിന്‍ ചൂട്
തൂവല്‍ മിനുക്കങ്ങള്‍
പാതിയില്‍ നിര്‍ത്തിയ
യത്രാമൊഴി
പിന്നെ
അകലങ്ങലില്‍ നിന്ന്
കാതങ്ങള്‍ താണ്ടി
നീ
മഞ്ഞു കാലങ്ങളില്‍
വീണ്ടും വരുമെന്ന
നിറമുള്ള കനവുകള്‍
നിറവിന്‍ പ്രതീക്ഷകള്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ