19 Feb 2012

മനസ്സ് :നിങ്ങൾ സന്തോഷവാനാണോ?/ശ്രീ ശ്രീ രവിശങ്കർ

എസ്.സുജാതൻ

 സന്തോഷം കണ്ടെത്താനുള്ള താക്കോൽ ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്‌?
ജീവിതത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത എന്താണ്‌?  നിങ്ങൾ പറയുമായിരിക്കും
നിങ്ങൾക്ക്‌ സന്തോഷമാണ്‌ ആവശ്യമെന്ന്‌.  എല്ലാ ജീവനും വേണ്ടത്‌
സന്തോഷമാണ്‌.  സമ്പത്തായാലും അധികാരമായാലും സ്ത്രീപുരുഷ ആകർഷണമായാലും
അതൊക്കെ സന്തോഷത്തിലെത്താനുള്ള ഉപാധികളായി നാം കരുതുന്നു.  ചില ആൾക്കാർ
കഷ്ടപ്പാട്പോലും ആസ്വദിക്കുകയാണ്‌.  എന്തെന്നാൽ, അതവർക്ക്‌ സന്തോഷം
നൽകുന്നു!


 
സന്തോഷത്തിലെത്താൻ നാം ചിലത്‌ അന്വേഷിക്കുന്നു.  അത്‌ കിട്ടാതെ വരുമ്പോൾ
നമ്മൾ അസന്തുഷ്ടരാകും.  ഒരു സ്കൂൾ വിദ്യാർത്ഥി ചിന്തിക്കുന്നു, താൻ
കോളേജിൽ എത്തിപ്പെടുമ്പോൾ കൂടുതൽ സ്വതന്ത്രനാകുമെന്നും ആ സ്വാതന്ത്ര്യം
സന്തോഷം തരുമെന്നും.  എന്നാൽ കോളേജ്‌ വിദ്യാർത്ഥികൾ സന്തുഷ്ടരാണോ?  ഒരു
ജോലി ലഭിച്ചിരുന്നെങ്കിൽ തങ്ങൾ സന്തുഷ്ടരാണെന്നു പറയുമായിരിക്കും.
ജോലിയിലിരിക്കുന്ന ഒരാൾ തനിക്ക്‌ യോജിച്ച ഒരു ജീവിത പങ്കാളിയെ കിട്ടിയാൽ
സന്തോഷമാകും എന്നാവും പറയുക.  അങ്ങനെയൊരു പങ്കാളിയെ ലഭിച്ചാലോ, ഒരു
കുഞ്ഞിനെ കിട്ടുമ്പോൾ മാത്രമേ തങ്ങൾക്കു പൂർണ്ണത കൈവരികയുള്ളൂവേന്നു
തോന്നും.  എന്നാൽ കുട്ടികൾ ഉള്ളവർ സന്തുഷ്ടരാണോ? തങ്ങളുടെ മക്കൾ മികച്ച
വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തത്തയിൽ എത്തുന്നതുവരെ അവരെങ്ങനെ ഒന്നു
വിശ്രമിക്കും? ചോദിച്ചു നോക്കൂ, അവർ ജോലിയിൽനിന്ന്‌ വിരമിച്ചു കഴിയുമ്പോൾ
സന്തുഷ്ടരാണോ എന്ന്‌.  അപ്പോൾ അവർ തങ്ങളുടെ ചെറുപ്പകാലം നഷ്ടപ്പെട്ടത്‌
ഓർത്തിരിക്കുകയായി......

 
നമ്മുടെ ജീവിതകാലം മുഴുവൻ സന്തോഷം ലഭിക്കുവാനുള്ള തയ്യാറെടുപ്പിനുവേണ്ടി
ചെലവഴിച്ചുകൊണ്ടിരിക്കുന്നു;  എന്നെങ്കിലും അത്‌ ലഭിക്കുമെന്നുള്ള
പ്രതീക്ഷയിൽ.  എന്നാൽ സന്തോഷം നാം അനുഭവിക്കുന്നില്ല.  എല്ലാ രാത്രിയിലും
നാം കിടക്ക തയ്യാറാക്കുന്നതുപോലെയാണ്‌ അത്‌.  കിടക്ക
ഒരുക്കിക്കൊണ്ടേയിരിക്കുന്നു.  പക്ഷേ, ഉറങ്ങാൻ സമയമില്ല.


 
നമ്മുടെ ജീവിതം സന്തോഷകരമാക്കാൻ എത്രയെത്ര മിനിട്ടുകൾ, മണിക്കൂറുകൾ,
ദിവസങ്ങൾ നാം നമ്മിൽനിന്നുതന്നെ ചെലവഴിക്കുന്നു.  ആ നിമിഷങ്ങളിൽ മാത്രം
തന്നെയാവണം നിങ്ങൾ ശരിക്കും ജീവിതം ആസ്വദിക്കേണ്ടത്‌.  വർത്തമാന
നിമിഷത്തെ പുണരാൻ നമുക്കു സാധിക്കുമ്പോൾ നമ്മൾ സന്തോഷത്തിൽ ലയിക്കുന്നു.
സന്തോഷത്തിനുവേണ്ടി തയ്യാറാവുകയല്ല ആവശ്യം.  ഓരോ വർത്തമാന നിമിഷവുമായി
ചേർന്ന്‌ അതായിത്തീരുകയാണ്‌ വേണ്ടത്‌.


 
ഒരുവേള നാം കൊച്ചുകുഞ്ഞായിരുന്നപ്പോൾ ആ സന്തോഷത്തിലും ആനന്ദത്തിലും
ആയിരുന്നു.  ഒരു പർവ്വതത്തിന്റെ നെറുകയിൽ എത്തുമ്പോഴും, കടലോരത്തുകൂടി
നടക്കുമ്പോഴും, ജലയാത്ര ചെയ്യുമ്പോഴും, നീന്തുമ്പോഴും ചില നിമിഷങ്ങളിൽ
നാം വർത്തമാന നിമിഷവുമായി ചേർന്ന്‌ ജീവിതത്തെ ആസ്വദിക്കുന്നു.
നമുക്കു മുന്നിൽ ജീവിതത്തെ കാണാൻ രണ്ടുവഴികളുണ്ട്‌: ഒന്ന്‌, ഞാൻ
വിചാരിക്കുന്നതെന്തെന്നാൽ, ചിലതൊക്കെ ലഭിച്ചാൽ ഞാൻ സന്തുഷ്ടനാകും.
രണ്ടാമതു പറയുന്നു, എന്തുവന്നാലും ഞാൻ സന്തുഷ്ടനാണ്‌.  നിങ്ങൾക്ക്‌ ഇതിൽ
ഏതു വേണം ജീവിക്കുവാൻ?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...