ആനന്ദവല്ലി ചന്ദ്രൻ
എന്തിത്ര വൈകി നീ സോദരീ
ഉണരാന്‍? കൊറ്റി പൊന്മയോട്.
പ്രഭാതമല്ലെന്നറിയുന്നു ഞാന്‍
കുളിരും; വെയിലടിയ്ക്കുന്നു മേനിയില്‍;
ഇന്നലെയൊന്നും തന്നെ കഴിച്ചതില്ല
വിശപ്പിനാല്‍ നിദ്രയെന്തെന്നറിഞ്ഞില്ല
പുലരും നേരം ഉറങ്ങിയ കാരണം
ഉണരാന്‍ വൈകിയെന്ന് പൊന്മയും.
എന്തേ നീ പട്ടിണി കിടന്നൂ
ഉറങ്ങാതിരുന്നതുമെന്തേയെന്ന് കൊറ്റി.
പതിവായി ഞാന്‍ മീനുകള്‍ കോരും
ചെറുകുളത്തിലാകെയിന്നലെ മണ്ണിട്ട്
മൂടുന്നത് കണ്ടെന്‍ ഉള്ളം
വാടി; മറ്റിടങ്ങളില്‍ മീനുകളെ
തേടിയലഞ്ഞില്ല; ഗ്ലാനിയാല്‍ കിടന്നു;
നിദ്രയും വിട്ടൊഴിഞ്ഞെന്നായി പൊന്മ .
*******************
2. തുരുമ്പ് പിടിച്ച ചെറു യന്ത്രം
****
നീറി നീറിയെരിഞ്ഞുമിത്തീ
കൊടും ദു:ഖാഗ്നിയില്‍;
അനവരതം വേല ചെയ്തിട്ടും
മക്കളെ പോറ്റാനാവാതെ
സഹായഹസ്തങ്ങളില്ലാതെ
അനാഥാലയത്തില്‍ വിട്ടു
അഞ്ചുവയസ്സിനു താഴെയാം
രണ്ടുമക്കളേയുമവള്‍.
പകലിലിതര ഗൃഹങ്ങളില്‍
വേല നോക്കി; ഇരവുകള്‍
സ്വന്തം കൂരയില്‍ ചെലവഴിച്ചു.
കിട്ടുന്ന തുച്ഛം തുക ശേഖരിച്ച്
മക്കളെ കൂട്ടിവന്ന് പാര്‍പ്പിയ്ക്കും
കൂടെ മൂന്നു ദിനം സസന്തോഷം
നാലു മാസത്തിലൊരിയ്ക്കല്‍.
പതിദേവനോ സഹോദരങ്ങളോ
ഇല്ലാതെ അത്രയും ചെയ്തവള്‍
കുഞ്ഞുങ്ങള്‍ക്കായ് സ്നേഹത്തോടെ.
വേല ചെയ്യും ഗൃഹങ്ങളില്‍ നിന്ന്
ലഭ്യമാം അമര്‍ചിത്രകഥകളും
പുസ്തകങ്ങളും വസ്ത്രങ്ങളും
കളിക്കോപ്പുകളും,മിട്ടായികളും
സൂക്ഷിച്ചുവെച്ചൂ കുടിലില്‍
തന്റെ കുഞ്ഞുങ്ങള്‍ക്കായവള്‍
മക്കളെക്കുറിച്ച് ഒരുപാട്
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തുരുമ്പു പിടിച്ചൊരാ ചെറുയന്ത്രം
സ്നേഹമാമെണ്ണ മയത്തില്‍ പുരട്ടി.
എന്തിത്ര വൈകി നീ സോദരീ
ഉണരാന്‍? കൊറ്റി പൊന്മയോട്.
പ്രഭാതമല്ലെന്നറിയുന്നു ഞാന്‍
കുളിരും; വെയിലടിയ്ക്കുന്നു മേനിയില്‍;
ഇന്നലെയൊന്നും തന്നെ കഴിച്ചതില്ല
വിശപ്പിനാല്‍ നിദ്രയെന്തെന്നറിഞ്ഞില്ല
പുലരും നേരം ഉറങ്ങിയ കാരണം
ഉണരാന്‍ വൈകിയെന്ന് പൊന്മയും.
എന്തേ നീ പട്ടിണി കിടന്നൂ
ഉറങ്ങാതിരുന്നതുമെന്തേയെന്ന് കൊറ്റി.
പതിവായി ഞാന്‍ മീനുകള്‍ കോരും
ചെറുകുളത്തിലാകെയിന്നലെ മണ്ണിട്ട്
മൂടുന്നത് കണ്ടെന്‍ ഉള്ളം
വാടി; മറ്റിടങ്ങളില്‍ മീനുകളെ
തേടിയലഞ്ഞില്ല; ഗ്ലാനിയാല്‍ കിടന്നു;
നിദ്രയും വിട്ടൊഴിഞ്ഞെന്നായി പൊന്മ .
*******************
2. തുരുമ്പ് പിടിച്ച ചെറു യന്ത്രം
****
നീറി നീറിയെരിഞ്ഞുമിത്തീ
കൊടും ദു:ഖാഗ്നിയില്‍;
അനവരതം വേല ചെയ്തിട്ടും
മക്കളെ പോറ്റാനാവാതെ
സഹായഹസ്തങ്ങളില്ലാതെ
അനാഥാലയത്തില്‍ വിട്ടു
അഞ്ചുവയസ്സിനു താഴെയാം
രണ്ടുമക്കളേയുമവള്‍.
പകലിലിതര ഗൃഹങ്ങളില്‍
വേല നോക്കി; ഇരവുകള്‍
സ്വന്തം കൂരയില്‍ ചെലവഴിച്ചു.
കിട്ടുന്ന തുച്ഛം തുക ശേഖരിച്ച്
മക്കളെ കൂട്ടിവന്ന് പാര്‍പ്പിയ്ക്കും
കൂടെ മൂന്നു ദിനം സസന്തോഷം
നാലു മാസത്തിലൊരിയ്ക്കല്‍.
പതിദേവനോ സഹോദരങ്ങളോ
ഇല്ലാതെ അത്രയും ചെയ്തവള്‍
കുഞ്ഞുങ്ങള്‍ക്കായ് സ്നേഹത്തോടെ.
വേല ചെയ്യും ഗൃഹങ്ങളില്‍ നിന്ന്
ലഭ്യമാം അമര്‍ചിത്രകഥകളും
പുസ്തകങ്ങളും വസ്ത്രങ്ങളും
കളിക്കോപ്പുകളും,മിട്ടായികളും
സൂക്ഷിച്ചുവെച്ചൂ കുടിലില്‍
തന്റെ കുഞ്ഞുങ്ങള്‍ക്കായവള്‍
മക്കളെക്കുറിച്ച് ഒരുപാട്
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തുരുമ്പു പിടിച്ചൊരാ ചെറുയന്ത്രം
സ്നേഹമാമെണ്ണ മയത്തില്‍ പുരട്ടി.