കടല്‍

ശ്രീദേവി നായർ

കടലായിത്തീരാനായിരുന്നു എന്റെ വിധി.
എടുത്താലും തീരാത്ത  കടല്‍
കൊടുത്താലും കുറയാത്ത  കടല്‍  .
കണ്ണീരിന്റെ ഉപ്പു കൊണ്ടെന്നെ സൃഷ്ടിച്ച്
പ്രകൃതി എന്നും എന്നോടൊപ്പമിരുന്നു.


ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് മുങ്ങുമ്പോഴും
കിട്ടാനിധിയെ ത്തേടുന്ന മനുഷ്യര്‍ എന്നുമെന്റെ
വിരുന്നു കാരായിരുന്നു.

ആഹാരവും,ആശ്വാസവും,

പ്രണയവുമേകി ഞാന്‍ അവരെ കാത്തിരിക്കുമ്പോള്‍

അതിര്‍ത്തികടക്കുവാനാവാത്ത എന്റെ ദുഃഖം
ഞാന്‍ ആരോടാണ് പറയുക?


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ