Skip to main content

മാപീ ഡിസ്കൌണ്ട്..

പരപ്പനാടൻ

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല. യമനികളെ പോലെ കുളിക്കാത്തവരോ, പല്ല് തേക്കാത്തവരോ അല്ല, സംസാരിക്കുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ മുഖത്തേക്ക് മഴ പെയ്യിക്കുന്ന പരിപാടിയുമില്ല. പാകിസ്ഥാനികളെ പോലെ ജുബ്ബയുടെ പോക്കറ്റില്‍ തന്നെ എപ്പോഴും കയ്യിട്ടു സിലോണിലെക്ക് ട്യൂണ്‍ ചെയ്യുന്ന ഡിങ്കോള്‍ഫിക്ക പണിയോ, തിരിഞ്ഞോ, കുനിഞ്ഞോ നില്‍ക്കുന്ന പയ്യന്‍സിന്റെ ടൂ മൂണ്‍ ജംഗ്ഷനിലേക്ക് തന്നെ നോക്കി കണ്ണിറുക്കുന്ന സുടോള്‍ഫിക്ക പരിപാടിയോ ഇല്ല… (ജീന്‍സും ട്രൌസറും ഒക്കെ ധരിച്ച് നടക്കുന്ന ഫിലിപ്പീനികള്‍ സിലോണ്‍ ട്യൂണ്‍ ചെയ്യാന്‍ നിന്നാല്‍ രണ്ടും ഊരിപ്പോന്നു അങ്ങ് മനിലയിലേക്ക് പാര്‍സല്‍ അയക്കേണ്ടി വരും, അതല്ലെങ്കില്‍ സ്വദേശി കുട്ട്യേള്‍ക്ക് കളിക്കാന്‍ കൊടുക്കേണ്ടി വരും ..ന്തേ അതെന്നെ..)

കല്യാണം കഴിക്കാതെയും മാര്യേജ് സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തുന്ന തട്ടിപ്പ് ഒഴിച്ച് നിറുത്തിയാല്‍ പിടിച്ചു പറി, മോഷണം, വിസ തട്ടിപ്പ് അങ്ങനെയുള്ള പരമ്പരാഗത കലകളില്‍ ഫിലിപ്പീനികള്‍ക്ക് ഗപ്പോന്നും കിട്ടിയിട്ടില്ല. പൊതുവേ നിഷ്കളങ്കരാണ് ഫിലിപ്പീനികള്‍ ,ആര്‍ക്കും എളുപ്പത്തില്‍ കെണിയിലും, വലയിലുമൊക്കെ വീഴ്ത്താന്‍ പറ്റുന്ന പച്ചപ്പാവങ്ങള്‍ . ഹായ് കബയാന്‍ പറേ എന്ന് അങ്ങോട്ട്‌ സംബോധന ചെയ്‌താല്‍ പിന്നെ ഊര വളച്ചു നടപ്പുറം കാട്ടിത്തരും, അവിടെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്താല്‍ പോലും ‘ലെയിഷ്‌ ഹാദാ’ എന്ന് ചോദിക്കും,അത്രേയുള്ളൂ.. തിരിച്ചു തല്ലൂല, അതാണ്‌ ശീലം. ഒന്ന് ചിരിച്ചാല്‍ മാത്രം മതി, ചില ഫിലിപ്പീനി പെണ്ണുങ്ങള്‍ ഞമ്മളെ കല്യാണം കഴിച്ചതായി സര്ട്ടിഫികറ്റ്‌ വരെ ഉണ്ടാക്കും. അതാണ്‌ ജാതി…(ജസീ…. എന്നെ വിശ്വസിക്കണേ) ഒരു ചുരിദാറോ, മിഡിയോ മാറ്റുന്ന ലാഘവത്തോടെ മാത്രമേ അവര്‍ കല്യാണത്തെ കാണുന്നുള്ളുവോ? ഒരാള്‍ തന്നെ രണ്ടും മൂന്നും മാര്യേജ് സര്ടിഫികറ്റുകള്‍ തര്‍ജ്ജമക്ക് കൊണ്ട് വരുമ്പോള്‍ അങ്ങനെ തോന്നിപ്പോയിട്ടുണ്ട്.. മുള്ള് പോയി ഇലയിലേക്ക് വീണാലും, ഇല പോയി മുള്ളിലേക്ക് വീണാലും ഇവിടെ കേടു പറ്റുക മുള്ളിനാണെന്ന് മാത്രം…. അങ്ങിനെ എത്രയെത്ര മുള്ളുകള്‍ കുറ്റിയും, കോലും പറിച്ചു നാട്ടിലേക്ക് പോയി, ഇലകള്‍ കുട്ടികളെയും പറിച്ചു മനിലയിലേക്കും പോയി…..ഫിലിപ്പീനില്‍ നിന്നും ഒരു റജീനയോ, ഒരു റൗഫ്‌ അളിയനോ ഉണ്ടാകാതെ പോയത് കൊണ്ട് പലര്‍ക്കും മുഖമുയര്‍ത്തി നടക്കാന്‍ പറ്റുന്നു എന്ന് മാത്രം.
ഇകാമ പോലെ തന്നെ മാര്യേജ് സര്‍ട്ടിഫിക്കറ്റും തര്‍ജ്ജമ ചെയ്തു കയ്യില്‍ കൊണ്ട് നടന്നാല്‍ അണ്ഡകടാഹം തന്നെ ഇളകിയാലും പ്രശനമില്ലാന്നാണ് ഇവറ്റകളുടെ മനസ്സിലിരിപ്പ്, ഏതു ഫിലിപ്പീനിയുടെ ബാഗ് പരിശോധിച്ചാലും ഒന്നോ രണ്ടോ മാര്യെജ് സര്‍ട്ടിഫിക്കറ്റ്‌ കാണാനാകും. ഫിലിപ്പീന്‍സില്‍ നിന്നും അറബ് നാടുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന പ്രധാന ഉല്‍പ്പന്നമാണ് ഈ മാര്യെജ്‌ സര്‍ട്ടിഫിക്കറ്റ്‌. ഫിലിപ്പീനീ ഭാഷയിലുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്താന്‍ പലപ്പോഴും ഫിലിപ്പീനികള്‍ ഒഫീസിലെത്താറുണ്ട്. അത് കൊണ്ട് തന്നെ ഫിലിപ്പീനി വരുന്ന ആ ചൂരും, മണവും അടിക്കുമ്പോള്‍ ഓഫീസില്‍ നിന്നും കൈ കൊണ്ട് ‘യെസ് കബയാന്‍’ എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യാറുമുണ്ട്. മോണാലിസയെ പോലെ ചിരിച്ചും, പോളിംഗ് ബൂത്ത്‌ ഏജന്റുമാരെ പോലെ പല്ലിളുത്തിയും അവരെ അകത്തേക്ക് ക്ഷണിച്ചാല്‍ പിന്നെ ഓഫും കീഫും ഞമ്മക്കില്ല്യ.. മാലീല്‍ വീണത്‌ ഗോള്‍ ..അതെന്നെ..
എന്ത് വാങ്ങാന്‍ ചെന്നാലും ഫിലിപ്പീനി ആദ്യം വില ചോദിക്കും, വില കേട്ടാല്‍ പിന്നെ മാപീ ഡിസ്കൌണ്ട് എന്ന അടുത്ത ചോദ്യമുയരും. അത് കൊണ്ട് തന്നെ ഫിലിപ്പീനിയോട് എല്ലാവരും നൂറ്റൊന്നു ശതമാനം ടാക്സ്‌ കുട്ടിയേ പറയൂ. ഇരുപതു റിയാലുള്ള സാധനത്തിനു അമ്പത് റിയാല് പറയും,
അപ്പോള്‍ തന്നെ ഫിലിപ്പീനി വില പേശാന്‍ തുടങ്ങും.
‘മാപീ പോര്‍ട്ടി പൈവ്‌ .. പറേ..മാപീ ഡിസ്കൌണ്ട് ‘
നിഷ്കളങ്കമായ ആ ചോദ്യത്തിന് മുമ്പില്‍ ചില്ലറ നാട്യങ്ങള്‍ നടിച്ച് അഞ്ചു റിയാല് കുറക്കുകയും ചെയ്യും, നമ്മുടെ മന്മോഹന്‍ജി പെട്രോളിന് അഞ്ചു രൂപാ കൂട്ടിയിട്ട് രണ്ടു രൂപാ കുറയ്ക്കുന്ന പണിയില്ലേ അത് പോലെ ഒരുടായിപ്പ് അത്രേയുള്ളൂ.. തര്‍ജ്ജമക്ക് വന്നാലും തഥൈവ.
ഫിലിപ്പീനി ഏതു ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും ഈ മാപീ ഡിസ്കൌണ്ട് അവരുടെ കൂടെ പിറപ്പാണ്. റിയാദിലെ തിരക്കേറിയ ഒരു സിഗ്നലില്‍ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന ഒരു ഫിലിപ്പീനി ട്രാഫിക്‌ നിയമം ലംഘിച്ചത്രേ, പിന്നാലെ ചെന്ന് പിടികൂടിയ ട്രാഫിക്‌ പോലീസ്‌ ഫിലിപ്പീനിയുടെ ലൈസന്‍സും മറ്റും പരിശോധിച്ച് നൂറു റിയാല്‍ പിഴ ചുമത്തുകയും ചെയ്തു, ഉടന്‍ ഫിലിപ്പീനിയുടെ ചോദ്യം ‘മാപീ ഡിസ്കൌണ്ട്..പറേ
അറബിയില്‍ ഫീ എന്ന് പറയേണ്ടത് ഫിലിപ്പീനി പീ എന്നെ പറയൂ, ബംഗാളി ഇകാമക്ക് ഒക്കാമ എന്ന് പറയുന്നതിനാലും, മിസ്‌രികള്‍ ജവാസ്‌ (പാസ്പോര്‍ട്ട്‌) എന്നതിന് ഗവാസ് എന്ന് പറയുന്നതിനാലും ഫിലിപ്പീനിയേ ആരും തിരുത്താനും പോകാറില്ല. ഫിലിപ്പീനി പീ എന്ന് പറഞ്ഞാല്‍ അത് ഫീ ആയി പരിഗണിക്കപ്പെടുന്നു അറബ് നാടുകളില്‍… വളവില്‍ നിന്നും ഹോണടിക്കാതെ വന്ന ഒരു യമനിയുടെ വണ്ടി ഫിലിപ്പീനിയുടെ വണ്ടിയില്‍ വന്നിടിച്ചു. ശാന്തനായ ഫിലിപ്പീനിയോട് യമനി കയര്‍ക്കാന്‍ തുടങ്ങി. ട്രാഫിക്‌ പോലീസെത്തി പരിശോധിക്കുകയാണ്. യമനി അറബിയില്‍ പോലീസിനോട് അവന്റെ ഭാഗം ന്യായീകരിക്കുമ്പോള്‍ ഫിലിപ്പീനി അറബിയില്‍ തപ്പി തടഞ്ഞു പറഞ്ഞത്രേ.. ‘അന പീ(ഫീ) പീ പീ പീ..ഹുവ മാപീ പീ പീ പീ..ഡും…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…