സത്യൻ മാടക്കര
കള്ളിച്ചെടികൾ വളരുന്നു
ചോലകൾ നടന്നു മറയുന്നു
ചെവി അമർത്തിച്ചേർത്തുവെച്ചാൽ
പെരും കടത്തിന്റെ ചുറ്റികയടി
ജലത്തിന്റെ പ്രണയോഷ്മളത
വെള്ളിനിലാവിന്റെ മിന്നലാട്ടം
ചലനങ്ങൾ അവസാനിക്കുന്നില്ല
അതിനൊരിക്കലും അവസാനിക്കാനാവില്ല
രാത്രിയെ തിന്ന്
പകലിനെ വെളുപ്പിച്ച്
പത്തേമാരി പെണ്ണിന്റെ ചൂട്
ചിരി വറ്റിയ കാലത്ത്
നാവിറങ്ങിപ്പോയതെല്ലാം
പോയി തുലയട്ടെ
ഇരുട്ട് ചിരിച്ചുകൊണ്ട് പറയുന്നു