വെല്‍ക്കം ടു കട, നൈസ് ടു മീറ്റ്‌ യു!

മനോജ് രാജഗോപാൽ

കൊടും തണുപ്പാണ് ഇപ്പോള്‍ നാട്ടില്. ഈ കൊടും തണുപ്പിലും അമ്മാവനും അമ്മായിയും രാവിലെ തന്നെ കട തുറക്കും. രാവിലെ തന്നെ ആള്‍ക്കാര് വരുന്ന കാരണം ആരെയും പിണക്കാതിരിക്കാനും സങ്കടപ്പെടുത്താതിരിക്കാനും വേണ്ടിയാണു ഇത് . എന്നു  മാത്രമല്ല, ഇതുവരുടെ നിത്യ ശീലവും ആയി തീര്നിരിക്കുകയാണ്.
രാവിലെ ഇപ്പോള്‍ പൊതി ചോറും കൂടി തുടങ്ങിയതോടെ പട്ടണത്തില്‍ പോകുന്നവര്‍ രാവിലെ തന്നെ തിരക്ക് കൂട്ടും. ഇതിനു ഒരു അറുതി വരുന്നത് ശനിയും ഞായറും മാത്രമാണ്. ശനിയാഴ്ച പകുതി ദിവസമാണ് പലര്‍ക്കും. അത് കൊണ്ട് തന്നെ പലരും ശനിയാഴ്ച പൊതിച്ചോര്‍ വേണ്ടെന്നു വെക്കും. അതുകൊണ്ട് തിങ്കള്‍ മുതല്‍ വെള്ളി വരെ  ദിവസങ്ങളില്‍ അമ്മാവന് രാവിലത്തെ പത്ര ചര്‍ച്ചയില്‍ പണ്ടത്തെ പോലെ ഉത്സാഹിച്ചു ചേരാന്‍ പറ്റാറില്ല.
അതുകൊണ്ട് തന്നെ ശനിയും ഞായറും അമ്മാവന് ഉത്സാഹം കൂടുതലാണ്. തന്റെ പത്ര വായന സംഘവുമായി  കൂടുതല്‍ സമയം ചെലവാക്കാം എന്നത് തന്നെ അതിന്റെ പ്രധാന കാര്യം.
ഇന്നും രാവിലെ അമ്മാവന്‍ കട തുറന്നു അമ്മാവന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെ കാത്തിരുന്നു. ആദ്യ ആള്‍കാരുടെ കൂടെ അജയനും കടയില്‍ എത്തി.ഇന്നത്തെ ആദ്യ വിഷയം ക്രിക്കറ്റ്‌ ആയിരുന്നു. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ പരിതാപകരമായ സ്ഥിതിയും ഇപ്പോളത്തെ കളിക്കാരുടെ ഫോമും പറയുമ്പോള്‍ എല്ലാവര്ക്കും ഒരേ സ്വരമാണ്.
ഇത് പറഞ്ഞോണ്ട് ഇരുന്നപ്പോഴാണ് 5 ‍ ടൂറിസ്റ്റ്കാര് കടയിലോട്ടു കേറി വന്നത്. ഇവര്‍ കേറി വന്നതും ആള്കാരെല്ലാം ഒന്നടംഗം  നിശബ്ദരായി ഇവരെ ഉറ്റു നോക്കി നിന്നു. 2 സായിപ്പും 3 മദാമയും കൂടി അജയന്റെ അടുത്ത് വന്നിരുന്നു. അജയന്‍ അടിമുടി കോരിത്തരിച്ചു . എന്തന്നില്ലാത്ത പരവേശമായി അജയന്‍. വായ തുറന്നിട്ട്‌ ഒരു അക്ഷരം പോലും വരുന്നില്ല . രണ്ടു മൂന്നു പ്രാവശ്യം  എന്ടെങ്ങിലും പറയാന്‍ നോക്കി അജയന്‍. തൊണ്ട മുഴുവന്‍ ഒരു വരള്‍ച്ച. അത് മാത്രമല്ല ഇംഗ്ലീഷ് വാക്കുകളൊന്നും വരുന്നുമില്ല അജയന്‍. അകെ ഓര്മ വരുന്നത് ഹാപ്പി ബര്ത്ഡേ എന്നു മാത്രം. അത് തന്നെ ഇന്നലെ സ്കൂള്‍ വഴി പോയപ്പോള്‍ കുട്ടികള്‍ പറയുന്നത് കേട്ടതുകൊണ്ടാണ്. സ്കൂളില്‍ പോയപ്പോള്‍ രാഷ്ട്രിയം കളിച്ചു നടന്നതില്‍ ആദ്യമായി സങ്കടവും ദേഷ്യവും തോന്നി. 3 നല്ല വെളുത്തു തുടുത്ത മദാമ്മമാര്‍ തന്നെ മുട്ടി ഇരുന്നതിന്റെ രോമാഞ്ഞത്തില്‍ എല്ലാം മറന്നു ഒരു സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു അജയന്‍. 
പെട്ടെന്നാണ് അജയന്‍ ഒരു ഡയലോഗ് ഓര്മ വന്നത്. വെല്‍ക്കം ടു കട, നൈസ് ടു മീറ്റ്‌ യു. തന്റെ ഇംഗ്ലീഷില്‍ അജയന് തന്നെ അഹങ്കാരം കൊണ്ടു. ചുറ്റും ഇരുന്നവരെ കണ്‍ട്രി മലയാളീസ് എന്നുള്ള ഭാവത്തില്‍ അജയന്‍ പുച്ഛത്തോടെ നോക്കി. താന്‍ പറഞ്ഞത് ഒന്നുടെ ആവര്‍ത്തിച്ചു. ഇപ്രാവിശ്യം  ബാക്കി ഉള്ളവരെ കേള്‍പ്പിക്കാന്‍ വേണ്ടിയാണു അജയന്‍ ആവര്‍ത്തിച്ചത്.ഈ സുന്ദരിമാര്‍ക്ക് അറിയാം ഞാന്‍ ആണ് ഇവിടെ ഉള്ളവരില്‍ സുന്ദരനും പടിപ്പുള്ളവനും എന്നു അജയന്‍ ചുറ്റും ഉള്ളവരോട് മലയാളത്തില്‍ പറഞ്ഞു. അടുത്തിരുന്ന സുന്ദരിയായ മദാമ്മ അജയന്റെ തോളത്ത്‌ കയ്യ് വച്ചു. ഇതോടെ അജയന്‍ അടി മുടി ഒന്നൂടെ കോരിത്തരിച്ചു. അമ്മാവന്‍ ഉള്‍പ്പടെ ചുറ്റും ഇരുന്ന എല്ലാവരും അജയന്റെ ഭാഗ്യത്തില്‍ അസൂയ പൂണ്ടു.
തോളത്ത്‌ കയ്യ് വെച്ച മദാമ്മ മറുപടി ആയി ഇങ്ങനെ പറഞ്ഞു- ഹലോ ചേട്ടാ, കഷ്ട്ടപ്പെട്ടു ഇംഗ്ലീഷ് പറയേണ്ട. ഞങ്ങള്‍ക്ക് മലയാളം അറിയാം. കേരളത്തില്‍ വന്നിട്ട് ഒരു വര്ഷം ആയി  ഞങ്ങള്‍. ഇവരുടെ മലയാളം കേട്ട് അജയന്‍ ഉള്‍പ്പടെ എല്ലാവരും ഞെട്ടി. അജയന്റെ മുഖം ആശ്ചര്യം കൊണ്ടാണോ ചമ്മല്‍ കൊണ്ടാണോ എന്നറിയില്ല ആകെ ചുവന്നു. ചുറ്റും ഇരുന്നവര്‍ അജയന് ഒരു അമളി പറ്റുന്നത് നോക്കി ഇരിക്കുക ആയിരുന്നു. ഇത് കേട്ടതും കൂട്ടത്തോടെ അവര്‍ ചിരി തുടങ്ങി. അജയന്‍ തനിക്കു ഒരു സ്ഥലം വരെ പോകാന്‍ ഉണ്ട് എന്നു പറഞ്ഞു അവിടെ നിന്ന് തടി ഊരി.
ഇതിനിടയില്‍ വിദേശികള്‍  പ്രാതല്‍ നല്ല സ്വാദോടെ കഴിച്ചു. ഇഡലിയും ഉഴുന്ന് വടയും ചമ്മന്തിയും ചോദിച്ചു മേടിച്ചു, നല്ല കാര്യമായിട്ട് തന്നെ അവര്‍ കഴിച്ചു. ഭേഷായി മലയാളം പറയുന്നുണ്ടായിരുന്നു സായിപ്പും മദാമ്മയും. ഇവരുടെ മലയാളം കേട്ടിട്ട് ചുറ്റും ഇരുന്നവര്‍ ‍ ഞെട്ടി തരിച്ചിരുന്നു. ഒരു വിഷമവമോ വിക്കോ ഇല്ലാതെ ആണ് അവര്‍ മലയാളത്തില്‍ അമ്മായിയോട് വട ഉണ്ടാക്കുന്ന രീതി  ചോദിച്ചു മനസ്സിലാക്കിയത്‌.
ഉഴുന്ന് വട
ചേരുവകള്‍
ഉഴുന്ന് പരിപ്പ് – 2 കപ്പ്‌
ചെറിയ ഉള്ളി- 3
പച്ച മുളക്- 2
കുരുമുളക് – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ഇഞ്ചി- ഒരു ചെറിയ കഷണം
കറിവേപ്പില – ൫
സോഡാ പൊടി- 1 നുള്ള്
പാചക രീതി-
1 . ആദ്യം ഉഴുന്ന് വെള്ളത്തില്‍ 3 മണിക്കൂര്‍ കുതിരാന്‍ വെക്കുക.
2 . വെള്ളം ഊറ്റി കഴിഞ്ഞു ഉഴുന്ന് അരയ്ക്കുക . കൂടുതല്‍ വെള്ളം ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
3 . അരച്ച മാവില്‍ ഉള്ളി,മുളക്, ഇഞ്ചി, കറിവേപ്പില  എന്നിവ അരിഞ്ഞ് ചേര്‍ത്ത് ഒന്നൂടെ അരയ്ക്കുക.
4 . ആവശ്യത്തിനു ഉപ്പ് ചേറ്ക്കുക. ഒരു നുള്ള് സോഡാ പൊടി ചേര്‍ത്താല്‍ വട നല്ല മൃദു ആയിരിക്കും.
5 . മാവു കയ്യില്‍ എടുത്തു പത്തിയില്‍ ലേശം പരത്തി നടുക്ക് വിരല്‍ വെച്ചു തുളയും ഉണ്ടാക്കുക.
6 . ഇതിനു ശേഷം തിളച്ച എണ്ണയില്‍ വറുത്തു എടുക്കുക.
7 . വട തയ്യാര്‍. ചമ്മന്തിയോ സാമ്പാറോ കൂട്ടി സേവിക്കുക .
കടയില്‍ വെച്ചുണ്ടായ ചമ്മല്‍ ആണോ, സ്വന്തം രാഷ്ട്രീയ തിരക്കാണോ എന്നറിയില്ല, അജയനെ 4 -5 ദിവസത്തേക്ക് കടയില്‍ കണ്ടില്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ