18 Mar 2012

കളളന്‍ ബെല്ലടിച്ചാല്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയോടും

പുൽക്കൊടി


അപ്പോള്‍ കാന്റീന്റെ  മുന്‍പില്‍ തിരക്കാണ്.. ഒരു പഴം പൊരി .. ഒരു സമോസ.. ഒരു വട…രണ്ടു ചായ..മാറിനിന്നു നോക്കും..പോകെറ്റില്‍ തപ്പിയാല്‍.. തിരിച്ചു പോകാനുള്ള ബസ്‌ കാശ് തികയില്ല.വായില്‍ വെള്ളം പൊടിയും..വയറു ചിലപ്പോള്‍ കത്തും.. തിരിഞ്ഞു നടക്കുമ്പോള്‍ കേള്‍ക്കാം.. ഒരു സിപ് അപ്പ്‌….. ഒരു കോല് മിട്ടായി
വീണ്ടും ബെല്ലടിക്കും..
ക്ലാസ്സില്‍ ടീച്ചര്‍ ചോദിക്കും. ” അകബരിന്റെ ഭരണ പരിഷ്കാരങ്ങള്‍ എന്തൊക്കെ?’”
മനസ്സില്‍ സമോസ..വട..സിപ് അപ്പ്‌..
“നിന്നോട ചോദിച്ചേ”
” എന്റെ കയ്യില്‍ കാശില്ല”
“എന്താ? ”
“…….”
“ഗെറ്റ് ഔട്ട്‌ ”
വരാന്തയില്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍ വീണ്ടും ബെല്ലടിക്കും.
“നിനക്കെന്ത വേണ്ടേ?’ കൂട്ടുകാരന്‍ വരും.
“ഒരു സമോസ”
അവന്‍ വാങ്ങി തരും. ആര്‍ത്തിയോടെ തിന്നും..
പിന്നെ വല്ലപ്പോഴും ഒരു സിപ് അപ്പ്‌ .
കുറച്ചുനാള്‍ കഴിഞ്ഞു.. അവന്‍ വന്നു.അടുത്തിരുന്നു പറഞ്ഞു
” നീ എനിക്ക് തരാന്‍ എത്രയുന്ടെന്നരിയമോ?’
“തരാനോ?”
“അതെ..കടിയും.സിപ് അപ്പും വാങ്ങി തന്ന വകയില്? ”
“…….”
“അമ്പത് ഉര്പ്പിയ”
ബസ്സിനു തിരിച്ചു പോകാന്‍ അമ്പത് പൈസ ഇല്ലാത്ത കാലമാണ്.അപ്പോള്‍ അമ്പതു ഉറുപ്പിയ???****
“അമ്പതു ഉര്പിയയോ?” അടുപ്പ് ഊതിക്കൊണ്ടിരിക്കുനതിനിടയില്‍ അമ്മ തിരിഞ്ഞു നോക്കി
“……..”
“അരി വാങ്ങാന്‍ കാലണ ഇല്ല…അപ്പഴാ അവനു അമ്പതു ഉറുപ്പിയ”****
ഇട വഴിയിലൂടെ നടക്കുമ്പോള്‍  പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിളി
“എടാ ചെറുക്ക”
തിരിഞ്ഞു നോക്കി. പശുവിനു പുല്ലരിയാന്‍ പോകുന്ന ചേച്ചി
” എനിക്ക് കൊറച്ചു കച്ചി കൊണ്ടന്നു തരുമോ? ”
“…….”
“എടാ ചോയ്ച്ചത്‌ കേട്ടില്ലേ?”
“കച്ചി മാത്രല്ല.പുല്ലും കൊണ്ടാതരാം .അമ്പതു ഉറുപ്പിയ തരോ?”
“അമ്പതു ഉറുപ്പ്യോ?’
“ആ”
വേണേല്‍ പത്തു രൂപ തരാം”****
പിറ്റേന്ന് ക്ലാസില്‍ പോകുമ്പോള്‍ പോക്കറ്റില്‍ പത്തുരൂപ. അത് മുറുകെ പിടിച്ചു.
ക്ലാസ്സില്‍ ചെന്നപോള്‍ പ്യൂണ്‍ മെമ്മോ കൊണ്ട് വന്നു.
“സഞ്ചയിക സമ്പാദ്യ  പദ്ധതിയില്‍  കാശ്  നല്‍കുന്നവര്‍ ഉച്ചക്ക്  അത് ലീടര്‍ക്ക് കൊടുക്കേണ്ടതാണ്.”ഉച്ച  ആയി. ക്ലാസ്സ്‌ ലീഡര്‍  സ്കൂളിലെ സമ്പാദ്യ പദ്ധതിയിലേക്ക് കുട്ടികളില്‍ നിന്നും പണം വാങ്ങി. സമ്പാദ്യങ്ങള്‍,  ബസ്സിനു കാശില്ലതതിനാല്‍ പത്തു കിലോമീറ്റര്‍ പലപ്പോഴും  നടന്നു പോകുന്നവന് പറഞ്ഞതല്ലല്ലോ ?
വാഴ ഇലയില്‍ പൊതിഞ്ഞു കൊണ്ട് വന്ന ചോറിനു..പുളിപ്പ്. ഇലയും ചോറും താഴേക്കുള്ള പാറക്കൂട്ടതിലേക്ക് നീട്ടി  എറിഞ്ഞു.
പൈപ്പില്‍ നിന്ന് മുഖം  കഴുകി ക്ലാസില്‍ വന്നപ്പോള്‍ പെണ്‍കുട്ടികള്‍ മാത്രമുണ്ട് .  ബഞ്ചിലിരുന്നു ഡിസ്കിലേക്ക് മുഖം വച്ചു. അപ്പോള്‍ തൊട്ടു മുന്‍പിലെ ടെസ്കിനടിയില്‍ ലീഡര്‍ വച്ച പെട്ടിയില്‍ നിന്ന് ഒരു പത്തു രൂപ പുറത്തേക്കു കുരുങ്ങി കിടക്കുന്നു.
വേഗം എഴുന്നേറ്റു പെട്ടിയില്‍ നിന്നും കാശെടുത്ത് ലീഡറുടെ പെട്ടി തുറക്കാന്‍ അഞ്ഞു
“അയ്യോ കളളന്‍ ”
പെണ്‍കുട്ടികളാണ്. ബഹളം കേട്ട് ലീഡര്‍ ഓടി വന്നു.
‘എന്താ”
“അവന്‍ ലീഡറുടെ പെട്ടിയില്‍ നിന്ന് പണം കട്ടു ”
“അയ്യോ ഞാന്‍ കട്ടതല്ല…”
ലീഡര്‍  കയ്യില്‍ നിന്ന് പണം വാങ്ങി. ബലമായി പോകെറ്റ് നോക്കി അതിലും ഒരു പത്തു രൂപ.
****
“കഴിഞ്ഞ ആഴ്ചയും എന്റെ പേട്ടയില്‍ നിന്ന് ഇരുപതു രൂപ പോയതാണ്. അതും നീ കടതാണെന്ന് സമ്മതിച്ചാല്‍ ടീച്ചറോട് പറയില്ല”
ലീഡറും ശിങ്കിടികളും എളിയില്‍ കൈ കുത്തി നിന്നു
“ഞാന്‍ കട്ടില്ല”
“എന്നാ വേണ്ട.. ഹെഡ് മാഷിനോട് പറയാം”
“വേണ്ട” കണ്ണില്‍ നിന്നു ഒരു തുള്ളി. “ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം”
“എന്നാ സമ്മതിക്കു”
മെല്ലെ തലയാട്ടി
തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ടീച്ചര്‍ .
“എന്താടാ ?”
“ടീച്ചറെ ഇവന്‍ എന്റെ പെട്ടിയില്‍ നിന്നും കട്ടു. കഴിഞ്ഞ ആഴ്ചയും കട്ടതാ ”
സ്തബ്ധനായി ലീടരേയും ടീച്ചറെയും നോക്കി.
ചെവിയ്ല്‍ പിടിമുറുകി. നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌… .; അലമാരയില്‍ നിന്നും ചൂരല്‍ നീണ്ടു വന്നു ഇരു തുടകളിലും ചാല്‍ വരച്ചു.
“കളളന്‍ ”
****
കണ്ണ് തുളുംപിക്കൊണ്ടേ ഇരുന്നു.
പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്തു   കൊണ്ടിരുന്നു..
ക്ലാസുകള്‍ കഴിഞ്ഞു..
കാലങ്ങളും കഴിഞ്ഞു കൊണ്ടേ ഇരുന്നു.
റോഡുകള്‍ .. ഇടവഴികള്‍ ..കുന്നുകള്‍ … പിന്നെയും റോഡുകള്‍ .. നടന്നുകൊണ്ടിരുന്നു.
****
രാത്രി.
ട്രെയിനില്‍ എ സി യുടെ തണുപ്പില്‍ നല്ല ഉറക്കം.
“അയ്യോ കളളന്‍ ” അടുത്ത ബര്‍ത്തില്‍ കിടന്ന പെണ്‍കുട്ടി നിലവിളിച്ചു. തല പൊക്കി നോക്കിയപ്പോള്‍ തോട്ടിലെ മീന്‍ പോലെ ആരോ പുളഞ്ഞു നീങ്ങി. പിന്നാലെ ഓടി. കാബിന്റെ വാതില്‍ തുറന്നു പുറത്തെത്തിയപ്പോള്‍ ..വാതില്‍ക്കല്‍ നിന്നും താഴേക്ക്‌ ചാടാനോരുങ്ങി  അയാള്‍ . ഒന്നാഞ്ഞു  കൈ നീട്ടിയപ്പോള്‍ ഇട്ടിരുന്ന കുപ്പായത്തില്‍ കൈ കുടുങ്ങി. ഒന്ന് വലിച്ചപ്പോള്‍ നിലതെറ്റി അയാള്‍ താഴെ വീണു.
കോളറില്‍ കുട്ടിപ്പിടിച്ചു വലിച്ചു പൊക്കി. ഓടി വന്ന മറ്റുള്ളവര്‍ പുറകില്‍ നിന്നു പറഞ്ഞു
“കളളന്‍ ”
ഇടനാഴിയിലെ ട്യൂബ് വെളിച്ചത്തില്‍ അയാളുടെ മുഖം കണ്ടു.
“ലീഡര്‍ ”
ഒരു ഞെട്ടലില്‍ ഞാന്‍ എന്റെ കൈ പോക്കറ്റില്‍ മുറുകെപ്പിടിച്ചു.
അയാള്‍ ഒരു ഞൊടിയില്‍ പുളച്ചു ചാടുന്ന മീനായി. കീറിപ്പോയ അയാളുടെ ഷര്‍ട്ടില്‍ ഒരു ഇരുപതു രൂപ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...