രാമുവിന്റെ തേങ്ങാസൂത്രം


പോളി ജോർജ്ജ്‌
എട്ടാംതരം, ജെ.എച്ച്‌.എസ്‌.എസ്‌, വാഴക്കുളം


"തീരാൻ പോണൂ, തീരാൻ പോണൂ വാങ്ങാനുള്ളവർ വേഗം വരൂ". ഉച്ചസൂര്യന്റെ
കഠിനചൂടിലും രാമുവിന്റെ തേങ്ങ വാങ്ങുവാൻ ധാരാളമാളുകൾ ഉണ്ടായിരുന്നു.
നല്ല തേങ്ങകളായിരുന്നു രാമുവിന്റേത്‌. തന്റെ തേങ്ങ എല്ലാവരും
വാങ്ങുന്നത്‌ കണ്ട്‌ രാമുവിന്‌ വളരെ സന്തോഷമായി. ഉച്ചകഴിഞ്ഞപ്പോൾ അവന്റെ
തേങ്ങകളെല്ലാം വിറ്റ്‌ തീർന്നു. രാമു വേഗം ചന്തയിൽ നിന്ന്‌ വീട്ടിലേക്ക്‌
തിരിച്ചു. വീട്ടിൽ രാമുവിനെ കാത്ത്‌ അവന്റെ ഭാര്യയും മക്കളും
നോക്കിയിരിക്കുന്നുണ്ടായിരുന്നു. നന്നായി അദ്ധ്വാനിക്കുന്നവനാണ്‌ രാമു.
അവന്‌ രണ്ട്‌ മക്കളും ഭാര്യയുമുണ്ട്‌. ദരിദ്ര കുടുംബമാണ്‌ രാമുവിന്റേത്
‍്‌. തെങ്ങ്കൃഷി നടത്തിയാണ്‌ അവർ ജീവിക്കുന്നത്‌.  രാമു എല്ലാദിവസവും
ചന്തയിൽ പോയി തേങ്ങ വിൽക്കും.
പിറ്റേ ദിവസം രാവിലെ രാമു തേങ്ങ വിൽക്കാൻ ചന്തയിലേക്ക്‌ പോകുവാൻ
തയ്യാറായി. ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ്‌ രാമു തേങ്ങകുട്ട
യുമെടുത്ത്‌ ചന്തയിലേക്ക്‌ നടന്നു. ചന്തയിലേക്ക്‌ പോകുന്നത്‌ ഒരു
കാട്ടിലൂടെയാണ്‌. രാമു നടന്ന്‌ കാട്ടിലെത്തിയതും പെട്ടെന്ന്‌ അവന്റെ
മുന്നിലേക്ക്‌ കാട്ടുകള്ളൻ പരമു എടുത്ത്‌ ചാടി. രാമു പേടിച്ചു പോയി. പരമു
രാമുവിനോട്‌ ചോദിച്ചു "കുട്ടയിൽ എന്താണ്‌?" "തേങ്ങയാണ്‌" എന്ന്‌ രാമു
മറുപടി പറഞ്ഞു. "എന്താണ്‌ തേങ്ങ?"  പരമു രാമുവിനോട്‌ ചോദിച്ചു. തേങ്ങ
കണ്ടിട്ടില്ലാത്ത പരമുവിനെ ഓടിക്കാൻ രാമുവിന്‌ ഒരു ബുദ്ധി തോന്നി. രാമു
പറഞ്ഞു "തേങ്ങയെന്നാൽ ഒരു കുട്ടി ഭൂതമാണ്‌. അവൻ കരഞ്ഞാൽ എന്നെ ഒഴികെ
ബാക്കി എല്ലാവരേയും പിടിച്ച്‌ വിഴുങ്ങും." ഇതും പറഞ്ഞ്‌ രാമു വേഗം ഒരു
തേങ്ങയെടുത്ത്‌ തുളച്ച്‌ വെള്ളം ചാടിച്ചിട്ട്‌ പറഞ്ഞു. "അയ്യോ തേങ്ങ
കരയുന്നേ", തേങ്ങ കരയുന്നു എന്നു കേട്ടപ്പോൾ പരമു പേടിച്ചുപോയി. അവൻ
ജീവനും കൊണ്ടോടി പരമുവിനെ ഓടിച്ച കഥയും അയവിറക്കി രാമു തന്റെ കുട്ടയും
എടുത്ത്‌  ചന്തയിലേക്ക്‌ നടന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ