തെരേസ ടോം
നിന്റെ മകന്നീ ജന്മം കൊടുത്തത്
എന്തിനാണ്?
നിന്റെ പട്ടടയ്ക്ക്
തിരി കൊളുത്താന്‍ മാത്രമൊ?
നിന്റെ മടിത്തട്ടിന്റെ വിശാലതയില്‍
താരാട്ടിന്റെ ലയസന്ദ്രതയില്‍
അവന്‍ ഉറങ്ങിയിട്ടുണ്ടാവുമൊ?
അവന്റെ ബാല്യനിഷ്കളങ്കതയെ
നിന്റെ ചുണ്ടൂകളാല്‍
ഒപ്പിയെടുത്തിട്ടുണ്ടവുമൊ?
അവന്റെ കൌമാരസംശയങ്ങളെ
നിന്റെ മാറൊടു ചേര്‍ത്തുവച്ചു
ദൂരീകരിച്ചിട്ടുണ്ടാവുമൊ?
എല്ലാറ്റിനുമപ്പുറത്ത്....
സ്നേഹത്തിന്റെ ...
അലമാലയുതിര്‍ക്കുവാന്‍
അവനെ .....
ഒരുക്കിയിട്ടുണ്ടാവുമൊ?
എങ്കില്‍ ...........
നീ അഭിമാനിക്ക്
ഒരമ്മയയതില്‍.....