രാജു കാഞ്ഞിരങ്ങാട്
ചിരിയുടെ ഒരു ചില്ലക്ഷര മെറിഞ്ഞു
അവള്‍ മുന്നില്‍
ചിന്തയുടെ ഒരു ചില്ല അകത്തേക്കും
ചിരിയുടെ ഒരു ചില്ല അവളിലെക്കും
നീട്ടി ഞാന്‍.
ഓര്‍മ്മയുടെ വേരുകളെല്ലാം പിഴുതു-
കൊണ്ടിരുന്നു
സങ്കോചത്തിന്റെ ഒരു സൂചി മുന
കുത്തി ക്കൊണ്ടിരുന്നു
തലച്ചോറിലെ ചോറെല്ലാം
കുഴഞ്ഞു മറഞ്ഞു .
ഉണങ്ങാനിട്ട നെല്ലിനരികിലെ
തൂങ്ങിയാടുന്ന കാക്കചിറകു
വെയിലില്‍ വെച്ച വെള്ളത്തില്‍
പാതിമുങ്ങിയ കണ്ണാടി
ചുമരിലൊരുക്കുന്ന
മഴവില്‍ ജാലം
പുന്നെല്ലു പുഴുങ്ങുന്ന പീരക്ക വള്ളി
ആകാശം കാണാത്ത
കൈക്കാത്ത കുറുക്കന്‍ വെള്ളരി
വാഴതേനിനുവേണ്ടി വാലില്‍ തൂങ്ങി
കളിമ്പ മേറിയ കുഞ്ഞ് പാവാടക്കാരി .
വായുടെ വാതായനം തുറക്കുമ്പോള്‍
പാഞ്ഞു വന്ന ബസ്സില്‍ കയറി
കണ്ണിലൊരു കളിമ്പവും നിറച്ച്
നോക്കിക്കൊണ്ടങ്ങനെ അവള്‍ -
ദൂരേക്ക്,ദൂരേക്ക്
അവള്‍ മുന്നില്‍
ചിന്തയുടെ ഒരു ചില്ല അകത്തേക്കും
ചിരിയുടെ ഒരു ചില്ല അവളിലെക്കും
നീട്ടി ഞാന്‍.
ഓര്‍മ്മയുടെ വേരുകളെല്ലാം പിഴുതു-
കൊണ്ടിരുന്നു
സങ്കോചത്തിന്റെ ഒരു സൂചി മുന
കുത്തി ക്കൊണ്ടിരുന്നു
തലച്ചോറിലെ ചോറെല്ലാം
കുഴഞ്ഞു മറഞ്ഞു .
ഉണങ്ങാനിട്ട നെല്ലിനരികിലെ
തൂങ്ങിയാടുന്ന കാക്കചിറകു
വെയിലില്‍ വെച്ച വെള്ളത്തില്‍
പാതിമുങ്ങിയ കണ്ണാടി
ചുമരിലൊരുക്കുന്ന
മഴവില്‍ ജാലം
പുന്നെല്ലു പുഴുങ്ങുന്ന പീരക്ക വള്ളി
ആകാശം കാണാത്ത
കൈക്കാത്ത കുറുക്കന്‍ വെള്ളരി
വാഴതേനിനുവേണ്ടി വാലില്‍ തൂങ്ങി
കളിമ്പ മേറിയ കുഞ്ഞ് പാവാടക്കാരി .
വായുടെ വാതായനം തുറക്കുമ്പോള്‍
പാഞ്ഞു വന്ന ബസ്സില്‍ കയറി
കണ്ണിലൊരു കളിമ്പവും നിറച്ച്
നോക്കിക്കൊണ്ടങ്ങനെ അവള്‍ -
ദൂരേക്ക്,ദൂരേക്ക്