ചവിട്ടിജന്മം

ശ്രീകൃഷ്ണദാസ്‌ മാത്തൂർ.


വാതിൽ കടക്കാനോ,
കാക്കാനോ കഴിയാതെ,
ചവിട്ടുകൊള്ളെന്ന്
ശാപം.

സ്വപ്നത്തിലും എനിക്ക്‌
പങ്കില്ലാത്ത ചോര,
കാടുകയറിയതിൻ
തെളിവിനു കൂടെപ്പോന്ന
കരിമുള്ള്‌,
പിടിച്ചുനിർത്താൻ മുതിർന്ന്
തോറ്റുതുന്നമ്പാടി
അടർന്നു കൂടെപ്പോന്ന
അയഞ്ഞ മണ്ണു`,
മരിച്ച പുഴയുടെ
അണുകറങ്ങും മാത്ര,
മുറിവടയാളപ്പെടുത്തിയ
വേർ തുണ്ടുകൾ, പാതി
മുറിഞ്ഞു പിടയും മണ്ണെര,
എവിടെയോ മുളയ്ക്കാനൊരുമ്പെട്ട
തല ഞളുങ്ങിപ്പറ്റിയത്‌,
തോറ്റുപോയ ഒരായം,
തെന്നിവീഴ്ത്തിയ ഒരോർമ്മ,
നെഞ്ചുവിരിച്ചെല്ലാമേറ്റ്‌,
ഓരോ വാതിക്കലും ചെവിയോർത്ത്‌
ഈ ചവുട്ടി ജന്മം-
വെറുതെ ഗർജ്ജിക്കും
വിളിപ്പിൽശാല..

ചവിട്ടുകൾക്കും
നിരക്കങ്ങൾക്കുമൊടുവിൽ,
ദേ വരുന്നു, വീട്ടുകാരി,
നിത്യവൃത്തിക്കാരി,
എല്ലാം വൃത്തിയുള്ളതായിരിക്കണമെന്ന്,
വാതിൽക്കലെ ചവുട്ടിയും...

ഇനിയൊരേ ചവുട്ടിക്കൂട്ടൽ,
നിലത്തടിച്ചു പിഴിഞ്ഞെടുക്കൽ,
പിന്നെ നീണ്ടുനിവർന്ന് വീണ്ടും
കാലുകളുടെ വ്യഭിചാരത്തിനു
പിറന്നപടി, പാഴ്ജന്മം...!
***


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?