ആദ്യ സ്വപ്നം


                     ഗീത മുന്നൂർക്കോട്
ചതുപ്പ് പുതപ്പിച്ച
രണ്ടു കുഞ്ഞുമിഴികള്‍ വിടറ്ന്നു !
ഈച്ചകളുടെ താരാട്ടില്‍
ഉച്ഛിഷ്ടങ്ങളുമ്മിച്ച്
ഒരു നനുത്ത ഉടല്‍…….
ആരോ പൊട്ടിച്ചുപേക്ഷിച്ച
ഉപകരണത്തിന്റെ അവശിഷ്ടം..!

കാക്കക്കൂട്ടം വിശന്ന് വിളിയ്ക്കുന്നു……
കൂട്ടം കൂടി അതിഥികള്‍
ചുറ്റിലും നൃത്തം ചവിട്ടുന്നു…..!
പട്ടി, പൂച്ച…വവ്വാലുകള്‍……
കാക്ക, കൊതുകിന്‍ കൂട്ടങ്ങള്‍………
കൂട്ടത്തോടെ സ്വാഗതം പാടുന്നു……..
ഗന്ധമിശ്രണങ്ങള്‍
ശ്വാസവായുവില്‍
വിഷമൊഴിക്കുന്നു………..

 ചോരക്കുഞ്ഞ് കണ്ണുകളിറുക്കിപ്പൂട്ടി
ആദ്യസ്വപ്നം കണ്ടു – ഒരമ്മത്തൊട്ടില്….
പുത്തന്‍ തിരിച്ചറിവില്‍
ഇളംചുണ്ടുകള്‍ പിളറ്‍ന്ന്
നിലവിളി തുടങ്ങി………ള്ളേ…….ള്ളേ….
തളറ്‍ന്നു മയങ്ങി വീണ്ടുമുണറ്‍ന്നത്
ഒരമ്മത്തൊട്ടിലില്‍………!

പല്ലക്കില് വന്ന അമ്പുകള്
           
മാന്പേടയെ ചവച്ച ദന്തങ്ങള്‍
പൊന്നും കാട്ടി
പല്ലക്കിലിരിപ്പുണ്ട് –
വേട്ട തുടരുകയാണ് –

ദിക്കുകള്‍ നോക്കുകുത്തികള്‍
ഗറ്ജ്ജിക്കാറില്ല……….
അല്ലെങ്കിലും
അവറ്ക്കൊന്നിനുമാകില്ല ;
വേട്ട രാജകീയമാണ്.
സാക്ഷികള് അന്ധരാകും………

നിശ്ചലവാനത്തിന്റെ
നിസ്സംഗതയിലൂടെ
കലമാന് കുണുങ്ങിയോടുമ്പോള്‍
നിമിഷാറ്ദ്ധം…………
കാറ്റെന്തേ വിറച്ചൂ……?
കാറ്മേഘത്തിന്റെ മറവ്
തേടുന്നു മാന്പേട……..

പല്ലക്ക് പറഞ്ഞു വിടുന്നു
നീലമുക്കിയ അമ്പുകള്………

പിടഞ്ഞുരുണ്ട് വീണ്ടും വീണ്ടും
നിലം പറ്റുന്നതോ
പേടി പുരണ്ട നിലവിളികള്‍………..


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?