20 Apr 2012

അഭയം

ജ്യോതിഭായി പരിയാടത്ത്

പിന്നില്‍
ജീവിതം വിളിച്ചുകൊണ്ടേയിരുന്നു
കേള്‍ക്കാതെന്നോണം
കടിഞ്ഞാണ്‍ പൊട്ടിയ കുതിരയായി
കിതച്ചും ഭയന്നും
പ്രാണന്‍
പാഞ്ഞുകൊണ്ടേയിരുന്നു.
പ്രണയഹരിതത്തിലേയ്ക്ക്.
വ്രണിതരുധിരത്തിലേയ്ക്ക്.
മരണനീലത്തിലേയ്ക്ക് .

വെയിലിനും കാറ്റിനും
തണുപ്പായിരുന്നു
വഴിമരച്ചോട്ടിലെ
ദാഹനീരിനും.

ഉള്‍ച്ചൂടില്‍
പിരിയുടഞ്ഞ്‌
തിളച്ചു നുറുങ്ങിയ
സ്നേഹത്തിന്റെ അകനാരുകള്‍
തേടിപ്പിരിച്ച കുരുക്കില്‍
ആരോ
പിടഞ്ഞു വെന്തു.

മുന്നില്‍
നീയുദിച്ച ഈ സന്ധ്യയില്‍
സൂര്യാ..എതിടത്താണ് എനിക്കഭയം?
നിന്നിലോ?
അതോ പിന്നിലോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...