ഉദ്യോഗസ്ഥ


ഗീതാരാജൻ

പുലര്‍ച്ചകളില്‍ ഓടിയെത്തുന്ന 
തിരക്കുകള്‍ അടുക്കളയില്‍ 
മുങ്ങി കുളിച്ചു നിവരുമ്പോള്‍
മേശയില്‍ നിരന്നു നില്‍ക്കും
തിടുക്കത്തിലൊരു യാത്ര !!
ഓടുന്ന നിമിഷങ്ങള്‍ക്കൊപ്പം
പറക്കുന്ന മനസ്സും കുതിക്കുന്നു 
തിരക്കിന്റെ കയത്തില്‍
മുങ്ങി പൊങ്ങി  കൈകാലിട്ടടിക്കുന്നു
നീന്തി തളര്‍ന്നു  കരക്കെത്തുന്നു !!

ഓട്ടപന്തയം കഴിഞ്ഞെന്ന പോലെ
കിതച്ചെത്തുന്ന  വൈകുന്നേരം
മട്ങ്ങുന്നെന്നെയും കൊണ്ട്
കാത്തിരിപ്പിന്റെ  കൂട്ടിലേക്ക്

കാലം കടം കൊണ്ട കൂട് പോലെ
ചേക്കേറുന്നു  പക്ഷികള്‍
അണച്ച് പിടിച്ചു കൊക്കുരുമി
കരുതലില്‍ പുതപ്പായീ തീരുന്നു!

ഉറക്കം ചാടി വീഴുന്നു 
ഇഴയുന്നു പാമ്പുപോലെ
ഒരു ഇരയെ എന്നവണ്ണം വീഴുങ്ങി
പള്ള വീര്‍പ്പിച്ചു മയങ്ങുമ്പോള്‍ 
അലാറം ശംബ്ദിക്കുന്നല്ലോ ദൈവമേ!!!
- Show quoted text -

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ