20 Apr 2012

മൈക്രോ കൊലയാളി

 ബെഞ്ചാലി


ലോകത്തെ മൈക്രോണുകളായി കൊണ്ട് നടക്കുന്ന ഈ കാലത്ത് എല്ലാം മൈക്രോസ്‌കോപിക് കര്‍മ്മങ്ങളാണ്. പ്രോസസില്‍ കാണാനൊന്നുമില്ലെങ്കിലും ഔട്ട്കം കണ്ടാല്‍ ബോധംകെട്ട് വീഴും.

കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്‌വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില്‍ നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാ‍താക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും. ടെസിമലിന്റെ ഡെസിബെല്‍ ആരും കേല്‍ക്കില്ല, ശ്രദ്ധിക്കില്ല. എന്നത് പോലെയാണ് ഇന്നത്തെ മൈക്രോ ഫിനാന്‍സ്.
മൈക്രോഫിനാന്‍സിന്റെ ഉപയോക്താക്കള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള ഡെസിമല്‍ പോയിന്റുകളായതിനാല്‍ ആരും ശ്രദ്ധിക്കില്ല. മൈക്രോഫിനാന്‍സ് വലകളില്‍ കുടിങ്ങി ചക്രശാസമിട്ടാല്‍ പോലും ഒരു കുട്ടിയും തിരിഞ്ഞ് നോക്കില്ല. മൂന്നാം രാഷ്ട്രപട്ടികയില്‍ നിന്നും മുന്നോട്ട് കുതിച്ച് കയറികൊണ്ടിരിക്കുമ്പോ ഇത്തരം ലൊട്ട് ലൊട്ക്ക് സംഗതികളൊക്കെ ആര് ശ്രദ്ധിക്കാന്‍? ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദാരിദ്ര രേഖക്ക് താഴെയുള്ളവരെ ഇലക്ഷന്‍ സമയത്താല്ലതെ ആരെങ്കിലും കാണുമോ, അവരുടെ ദീനരോദനം കേള്‍ക്കുമോ? ഇലക്ഷന്‍ കഴിയുന്നതോടെ ഇന്ത്യന്‍ ഭൂപടത്തില്‍ നിന്നും അവരെ ഔട്ടാക്കും… ഇനി ഇന്ത്യക്ക് പുറത്തുള്ള വല്ല മീഡികയള്‍ ഈ പാവപെട്ട മനുഷ്യരുടെ അവസ്ഥ ചിത്രീകരിച്ചാല്‍ അപ്പൊ തുടങ്ങും ദേശീയ വികാരം. ഇന്ത്യയില്‍ ദരിദ്രരില്ല, ഈ കാണിച്ചതോക്കെ ഉഗാണ്ടയിലെ ആള്‍ക്കാരെ മേക്കപ്പിട്ട് നിര്‍ത്തീതാന്ന് വരെ പറയും… രാജ്യ സ്നേഹവും ദേശീയതയും അത്രത്തോളം തലക്ക് പിടിച്ചിരിക്കാ… രാജ്യത്തെ മോശായി ചിത്രീകരിക്കാന്‍ ഒരാളും ഇഷ്ടപെടുന്നില്ല. അത് കൊണ്ടാണ് ദേശീയത എവിടേയും കടന്ന് കൂടുന്നത്. ദേശീയ വികാരജീവികളാണിപ്പോ കൂടുതല്‍. മൈക്രോസ്കോപ് വെച്ച് തീവ്രവാദികളെ തിരയാന്‍ നടക്കുന്ന മീഡിയകളുടെ ദേശീയതയും ഭൂരിപക്ഷക്കാരെന്ന് അവകാശപെടുന്നവര്‍ മറ്റുള്ളവരെ അടക്കിവാഴാനുപയോഗിക്കുന്ന ദേശീയതയും തീവ്രവാദികളാക്കുമോ, വെറുതെ ചവിട്ടി കൂട്ടിലിടുമോ എന്നൊകെ പേടിച്ച് ജീവിക്കുന്ന ന്യൂനപക്ഷ ദേശീയതയും കൂടി ഭാരതത്തിന്റെ നെഞ്ചില്‍ ചവിട്ടി ഒച്ചപ്പാടുണ്ടാക്കുമ്പോ ഭൂമിയോട് മല്ലിടുന്ന പട്ടിണിപാവങ്ങളുടെ ദേശീയതക്ക് പ്രസക്തിയില്ല.
പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഗ്രാമീണ കര്‍ഷകരെ ആത്മഹത്യകള്‍ക്ക് നയിക്കുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയേങ്കിലും ഒരു നടപടിയും എവിടെന്നും ഉണ്ടായില്ല. എങ്ങിനെ ഉണ്ടാവാന്‍?? പാവപെട്ടവന്റെ രക്തം തുള്ളികളായി ഊറ്റികുടിച്ച് കൊണ്ടിരിക്കുന്ന ഡ്രാക്കുളമാര്‍ രാജ്യത്തെ കോടിപതികളുള്ള ധനാഢ്യരുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നു എങ്കില്‍ അതൊക്കെ അഭിമാ‍നകരമാണെന്ന് കരുതുന്ന കപട ദേശസ്നേഹവും ദേശീയതയുമാണ് രാജ്യത്തെ നയിക്കുന്നവരിലുള്ളതെങ്കില്‍ പാവപെട്ടവരെ കുടുക്കിയവര്‍ക്കെതിരെ എങ്ങിനെ നടപടിയുണ്ടാകും?
പ്രശസ്ത സ്ഥാപനങ്ങളിലെ എം.ഡിമാര്‍ക്ക് ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടുതല്‍ ശമ്പളമാണ് ലൊട്ട് ലൊട്ക്ക് മൈക്രോ ഫൈനാന്‍സുകാര്‍ക്ക് ലഭിക്കുന്നതെന്നാണിപ്പൊള്‍ പുതിയ കണ്ടെത്തല്‍…രാജ്യത്തെ പ്രമുഖ മൌക്രോഫിനാന്‍സ് കമ്പനികളിലൊന്നായ ഷെയര്‍ മൈക്രോഫിനാന്‍സിന്റെ മേധാവിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളമായി കൈപറ്റിയത് 7.4 കോടി ഉലുപ മാത്രം!! അതായത് പ്രതിമാസ നക്കാപിച്ച ശമ്പളം 62.66 ലക്ഷം ഉലുപ.
പാവപെട്ടവന്റെ ചോര ഊറ്റികുടിക്കുന്ന കമ്പനികളുടെ എം.ഡി.മാര്‍ക്ക് ഈ നക്കാപിച്ച ശമ്പളം കൊടുക്കുന്നത് മോശല്ലെന്ന് ആരെങ്കിലും ചോദിക്കൊ??

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...