Skip to main content

പ്രണയത്തെതേടി
 സാലിഹ് പറപ്പൂർ


വര്‍ഷങ്ങള്‍ക് മുന്‍പ്  ഞാന്‍ കയറിയിറങ്ങിയ ആ കോളേജ് ലൈബ്രറിയുടെ പടികള്‍ കയറുമ്പോള്‍ ഗൃഹാധുരത്വത്തിലായി. അന്നത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ബില്‍ഡിംഗ്‌, ക്യാമ്പസിന് പുതിയ കെട്ടിടങ്ങള്‍. ഇതിനൊക്കെ വേണ്ടി അന്ന് നടത്തിയ സമരങ്ങള്‍ക്ക് കുറവില്ലായിരുന്നു. ഹോസ്റെലിന്റെ മുകളിലാണ് ലൈബ്രറി. പഴയ ഓര്‍മയില്‍ ഹോസ്റ്റല്‍ മുറിയിലേക്കൊന്നു എത്തി നോക്കി. എല്ലാ സൌകര്യങ്ങളോടും കൂടിയുള്ളതായിരുന്നു. “ആരാ” ഒരു കുട്ടി ചോദിച്ചു. ഞാന്‍ പുഞ്ചിരിച്ചതെയുള്ളൂ. “ഏത് ഇയരാ? “ബീ എ ഫസ്റ്റ് ” അന്നിവിടെ എന്റെ കൂട്ടുകാര്‍ എല്ലാരും കാണുമായിരുന്നു. മരത്തിന്റെ ജനല്‍ തുറന്നാല്‍ ഒരു റോഡാണ്. അടുത്ത് തന്നെ ഒരു മുസ്ലിം പള്ളി. ആ റോഡിലെ വൈകുന്നേരങ്ങളില്‍ ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തലായിരുന്നു പ്രധാന പണി. അതെല്ലാം ഓര്‍മ്മകള്‍ മാത്രം.
പുതിയ ആളെ കണ്ടപ്പോള്‍ ലൈബ്രരിയന്‍ ഒന്ന് നോക്കി. ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവിടെയും വലിയ മാറ്റം. ഇന്റര്‍നെറ്റ്‌ വഴി പുസ്തകം വാഴിക്കാനുള്ള സൗകര്യം വരെ വന്നിരിക്കുന്നു. എങ്കിലും കുറച്ചു കുട്ടികളെ മാത്രമേ കാണാനുള്ളൂ. ചുവരില്‍ പഴയ ബാച്ചിന്റെ ഫോട്ടോ ഫ്രൈം ചെയ്തു വെച്ചിരിക്കുന്നു. ഞാന്‍ അതില്‍ ഉണ്ടാവില്ല. അപ്പോഴേക്കും ഞാന്‍ അവിടെ വിട്ടിരുന്നു. എങ്കിലും ഒരു മുഖം ഞാന്‍ കുറെ തിരഞ്ഞു. അത് മാത്രം കണ്ടില്ല. അവളും അപ്പോഴേക്കും പോയിരിക്കുമോ . അന്ന് എനിക്കിഷ്ടമില്ലാത്ത ഒരേ ഒരു പെണ്‍കുട്ടി അവളായിരുന്നു. ഇന്ന് അവളെ മാത്രമാണ് ഞാന്‍ തിരയുന്നതും. അവള്‍ നല്‍കിയ പ്രണയമാണ് ഇവിടെ എത്തിച്ചതും. അവലോടോരിക്കലും സ്നേഹം തോന്നിയിരുന്നില്ല .എനിക്കിഷ്ടം തോന്നിയത് മറ്റൊരുവലോടായിരുന്നു. പഴയ മാഗസിനുകള്‍ തിരയുമ്പോള്‍ ഒരു ഫോടോയെങ്കിലും കാണണമെന്ന് അതിയായ മോഹം.

ഫോടോ കിട്ടിയില്ലെങ്കിലും അതിലും മനോഹരമായ ഒന്ന് ഞാന്‍ കണ്ടു. ഒരു കവിത “ഉന്നം” അതിലെ വരികള്‍ എന്നെക്കുറിച്ചായിരുന്നോ…? വരികളില്‍ തന്റെ ഉന്നം തെറ്റിയ പ്രണയമാം അമ്പിനെ പറ്റി പറഞ്ഞിരുന്നു. എന്തേ അത് അവന്റെ ഹൃദയത്തില്‍ പതിക്കാഞ്ഞേ..? ഈ കവിത എഴുതിയപ്പോള്‍ അവള്‍ ഒരു പാട് കണ്ണീര്‍ പോഴിച്ചിട്ടുണ്ടായിരിക്കണം. ആ കണ്ണുനീര്‍ ഇപ്പോള്‍ ഉണങ്ങിക്കാനുമോ..?. ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടാവുമോ. ഇവിടെ വെച്ച് എന്നോട് പക്വമായി തന്റെ ഇഷ്ടം പറഞ്ഞ അവളുടെ രൂപം ഇപ്പോഴും ഓര്‍മയില്‍ വരുന്നു . “എനിക്കിഷ്ടാണ് ട്ടോ..”മുഖം കുനിച്ചു വിരലുകള്‍ കൊണ്ട് നിലത്തു ചിത്രം വരച്ചായിരുന്നില്ല അവളുടെ നില്പ്. എനിക്കൊന്നും തോന്നിയതെ ഇല്ല . ഒന്നും ശ്രദ്ധിക്കാത്ത പോലെ പുസ്തകങ്ങളുമായി പുറത്തെക്കിരങ്ങുംപോഴും അവള്‍ അവിടെ തന്നെ തരിച്ചു നില്‍ക്കുകയായിരുന്നു. “കുട്ടീ, തന്നെ ഒരു ഫ്രെണ്ടായ് മാത്രമേ ഞാന്‍ കാണുന്നുള്ളൂ.” പിറ്റേ ദിവസം അവളോട്‌ പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ഭാവം മാറുന്നതും അവള്‍ ക്ലാസ്സിലെക്കോടുന്നതും ഇന്നലെയെന്ന പോലെ തോന്നുന്നു.

അന്നൊന്നും ഒരു ഫീലും ചെയ്യാത്ത എനിക്ക് ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ട്. ” ഇപ്പൊ എന്തായി,അന്ന് ഞങ്ങള്‍ പറഞ്ഞത് പോലെ നീ ഖേദിച്ചില്ലേ..?” ചുവരിലെ ഫോടോ ഫ്രൈമില്‍ നിന്ന് കൂട്ടുകാര്‍ പരിഹസിക്കുന്നു. “ഡാ,നീ പ്രക്ടികലായി ചിന്തിക്കു, നിന്നെ ഇഷ്ടപ്പെടുന്ന കുട്ടിയെ സ്നേഹിക്കു, അല്ലാതെ മറ്റവളെ പിറകെ നടക്കേണ്ട.. “അവര്‍ അന്ന് ഉപദേശിച്ചതാണ് “അവളെക്കൊണ്ട് ഞാന്‍ ഇഷ്ടന്നു പറയിപ്പിക്കും.” കാണാം” – “ഓ കാണാം കാണാം”.. അഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് അവര്‍ വിജയിച്ചു അവളുടെ പ്രണയവും. അതാണ്‌ ചുവരിലെ ഫോട്ടോയില്‍ അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. ദൈവമേ, എനിക്കവളെ അറിയിക്കണം, ജീവിത യാത്രയില്‍ ഞാന്‍ പഠിച്ച പാഠം. നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക. മാഗസിനിലെ ആ കവിത പേജ് മാത്രമായി ഫോട്ടോ കോപ്പി എടുത്തു. പഴയ ലൈബ്രറി ഫയലുകള്‍ക്കിടയില്‍ നിന്ന് അവളുടെ അഡ്രസ്‌ തിരഞ്ഞു കണ്ടെത്തി.

പുറത്തു ചെറിയ ചാറ്റല്‍ മഴയുണ്ട്. ചോര്ച്ചയുണ്ടായിരുന്ന പഴയ ലൈബ്രറിയും, ഹോസ്റ്റല്‍ റൂമും, എല്ലാം ഒറ്റ നിമിഷം കൊണ്ട് ഓര്‍മയില്‍ വന്നു. സിനിമയില്‍ കാണിക്കുമ്പോലെ ആ കാലം എല്ലാം എന്റെ മുമ്പിലങ്ങു തെളിഞ്ഞു വന്നെങ്കില്‍…,..! ” നീയോ..?” ഫിസിക്സ്‌ സാര്‍ അങ്ങോട്ട്‌ വന്നു. “ഞാന്‍ കാണാന്‍ വരികയായിരുന്നു” ഞാന്‍ പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാല്‍ അത് മറന്നതാണ്. അവളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. മാഷ് അടുത്ത ഹവരിനുള്ള വിഷയത്തിനായി റഫര്‍ ചെയ്യാന്‍ പോവുകയാണ്. മാഷുടെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഈ ജോലിയുടെ ഒരു പ്രത്യേകതയാണ്. എന്ത് കൊണ്ടോ അതിനു പ്രത്യേക കഴിവ് തന്നെ വേണം. എനിക്കൊരു മാഷ് ആവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. “അദ്ധ്യാപകനെ ഉണ്ടാക്കുകയല്ല, ഉണ്ടാവുകയാണ് എന്ന് മുമ്പ് മാഷ്‌ പറഞ്ഞത് ശരിയാണ്. “എന്തെ വന്നെ..?” “എവിടെപ്പോയാലും കിട്ടാത്ത ബുക്സ് ഉണ്ടല്ലോ ഇവിടെ..” ഒരു കള്ളം പറഞ്ഞു. എന്നാല്‍ സത്യവുമാണ്. അവളുടെ ഈ കവിത തനിക്കിവിടുന്നല്ലാതെ വേറെ എവിടെപ്പോയലാണ് കിട്ടുക.
“മാഷെ..കൂടെ പഠിച്ച ഒരു കുട്ടിയെ മാത്രം കണ്ടില്ല.. ഫോട്ടോയിലേക്ക്‌ ചൂണ്ടി.. “അവള്‍ കോഴ്സ് കമ്പ്ലീറ്റ്‌ ആക്കിയിരുന്നില്ല.” ഓര്‍മയില്‍ നിന്നെടുത്തു കൊണ്ട് മാഷ്‌ പറഞ്ഞു. “നല്ല പഠിച്ചിരുന്ന കുട്ടിയായിരുന്നല്ലോ. അതോണ്ട് തന്നെയാണ് ഇപ്പോഴും ഓര്മ വന്നത് അത്തരക്കാരെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല.” ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി. “അവര്‍ സ്ഥലം മാറി പ്പോവുന്നെന്നു കേട്ട്, ” സത്യം അതാണോ, പ്രേമ നൈരശ്യമാണോ കാരണം, എന്നെ പ്പോലെ.. മഴയുടെ ചാറ്റല്‍ നിന്ന്. ഇന്റര്‍വെല്‍ സമയം. എന്റെ മനസ്സിലെ നൊമ്പരങ്ങളും, ജീവിതത്തില്‍ ഞാന്‍ പഠിച്ച പാടങ്ങളും ക്യാമ്പസ്‌ ഒട്ടാകെ കേള്‍ക്കും വിധം വിളിച്ചു പറഞ്ഞാല്‍, ഇത് പോലെ ഒരിക്കല്‍ പ്രണയം തേടിയുള്ള ഒരു യാത്ര അവര്ക് ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.
എല്ലാം വിധി. പുറത്തിറങ്ങി, അഡ്രസ്‌ നോക്കി, എനിക്ക് പോവേണ്ട ബസ്‌ കാത്തു. അഞ്ചു മിനിട്ടിനകം ബസ്‌ വന്നു. ഉച്ച സമയമായതു കൊണ്ട് കുറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യവയസ്കന്‍ കയറി. എന്റെ അടുത്ത് വന്നിരുന്നു. എത്രയോ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അയല്‍ക്കവിടെ പ്പോയി ഇരുന്നാലെന്താ.. അയാള്‍ പെട്ടന്നു പരിചയപ്പെട്ടു. അയാളെപ്പറ്റി തിരക്കിയില്ലേലും എന്റെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. വിവാഹ ക്കാര്യം വരെ. അവസാനം അയാള്‍ സ്വയം പരിചയപ്പെടുത്തി. വിവാഹ ദാല്ലലാണ്. ഇപ്പഴല്ലേ മനസ്സിലായത്. എന്നെ ഒന്ന് കല്ല്യാണം കഴിപ്പിച്ചു കളയാം എന്ന് ആ അദ്ദേഹത്തിന് ചിന്ത വന്നിരിക്കും. അതാണല്ലോ യാത്രയില്‍ വേസ്റ്റ് ആവുന്ന സമയത്തും അയാള്‍ തന്റെ കച്ചവടം പെരുപ്പിക്കുകയാണ്.
ബാഗില്‍ നിന്ന് കുറച്ചു പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈ നോട്ടക്കാരന്‍ ഷീറ്റുകള്‍ നിരത്തുംപോലെ എന്റെ കയ്യില്‍ തന്നു. ഞാന്‍ വെറുതെ ഒരു ഫോട്ടോ രസത്തിനു തത്തയെ പ്പോലെ കൊത്തിയെടുത്തു. എന്റെ ലക്‌ഷ്യം എത്തുന്നത്‌ വരെ സുന്ദരിമാരെ കണ്ടു കൊണ്ട് ബോറടിക്കാതെ ഇരിക്കാമല്ലോ. ഓരോ ഫോട്ടോകളും ഞാന്‍ നോക്കി. ഓരോ മുഖത്തെ പ്പറ്റിയുള്ള വിവരണവും കിട്ടി ക്കൊണ്ടിരുന്നു. അവരുടെ തറവാട്, ജോലി, അച്ഛന്റെ ജോലി, കുട്ടിയുടെ സൌന്ദര്യത്തെ പ്പറ്റിയുള്ള വിവരണം, പിന്നെ വരന്മാര്‍ക്കുണ്ടായിരിക്കേണ്ട കാര്യങ്ങള്‍., ചിലര്‍ക്ക്, ഡോക്ടര്‍, എഞ്ചിനീയര്, സര്‍ക്കാര്‍ ജീവനക്കാര്‍ ,ഡ്രൈവര്‍,ഗള്‍ഫ്‌.. എന്നിങ്ങനെ പോകുന്നു. എത്ര നിപുണമായാണ് അയാള്‍ ഇതെല്ലം പറയുന്നത്. ഇത്തരം ബ്രോകര്മാരോട് എന്തെന്നില്ലാത്ത ഒരു പുച്ഛം മുമ്പ് എനിക്കുണ്ടായിരുന്നു.
ഓരോ ഫോട്ടോകളും നോക്കി വിവരങ്ങളൊക്കെ കേട്ട ശേഷം അയാള്‍ക്ക് തിരിച്ചു കൊടുത്തുകൊണ്ടിരുന്നു. ഒന്നും എനിക്കിഷ്ടമാവതതിനാല്‍ അയാളുടെ മുഖത്ത് നിരാശ വന്നിരുന്നു. “എല്ലാം നല്ല കുട്ടികളല്ലേ” എന്ന് പറഞ്ഞില്ലെങ്കിലും അയാളുടെ മുഖഭാവം അങ്ങിനെ പറഞ്ഞു. അയാളുടെ അഭിപ്രായത്തില് ഏതു യുവാവിന്നും ഇഷ്ടപ്പെടുന്ന മുഖങ്ങളായിരുന്നു അതെല്ലാം. അവസാനം ഒരു ഫോടോ ഞാന്‍ തിരഞ്ഞെടുത്തു. ഇഷ്ടപ്പെട്ട പോലെ കുറെ നേരം നോക്കി നിന്ന്. “ഇതങ്ങു ഇഷ്ടപ്പെട്ടോ സാറേ..” എന്റെ ജീവിതത്തിലെ കണ്ണുകളെ വിശ്വസിക്കാനാവാത്ത സന്തര്ഭം അല്ഭുധ സ്ഥഭ്ധനായി നില്‍ക്കുകയായിരുന്നു ഞാന്‍.. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു “നല്ല കുട്ടിയാ, തറവാടും കൊള്ളാം. ഡോക്ടര്‍ ആവാന്‍ പടിക്കാ. ഇപ്പൊ ഡോക്റെര്‍ക്ക് ഡോക്ടര്‍ പോലീസിന് പോലീസെ എങ്ങിനീര്ക് എഞ്ചിനീയര്‍ അങ്ങനെയൊക്കെയാണല്ലോ വിവാഹ കമ്പോളത്തിലും. സാറിനു വേണേല്‍ നല്ല കാശുകാരു പെണ്‍കുട്ടികള്‍ വേറേം ഉണ്ട് കേട്ടോ.” . സന്തോഷതിന്നിടയിലും ഞാന്‍ തെല്ലൊന്നു ഞെട്ടി പ്പോയി. സാര്‍ ഗള്‍ഫ്‌ അല്ലെ, പറ്റിയ ഒരാള്‍ ഉണ്ട്. അയാള്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണിച്ചു കൊണ്ടിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആവുമെന്നും ദല്ലാള്‍ മുഖാന്തിരം ആ പെണ്‍കുട്ടിയെ കാണാന്‍ അവിടെ പ്പോകേണ്ടി വരുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇത്തവണ വിവാഹം കഴിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞതാണ്‌. . “ഇത് ആദ്യം അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ തിരഞ്ഞു മടുത്തു.” “ഇത്രേം പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരുത്തിയേം അമ്മക്ക് കിട്ടിയില്ലെന്നോ..” “നിനക്ക് യോജിച്ച കൊച്ചിനെ വേണ്ടെടാ..” “ഞാന്‍ ജില്ലാ കലക്ടരാന്നാ അമ്മേടെ വിചാരം. അമ്മ ഒന്ന് പുഞ്ചിരിച്ചതെയുള്ളൂ. ഇനി താന്‍ പെണ്ണ് കേട്ടുന്നെന്നു പറയുമ്പോള്‍ അമ്മ ഒന്ന് കളിയാക്കും.”ഇപ്പൊ എന്തെ ..”.രണ്ടു ദിവസം കഴിഞ്ഞു ദാല്ലളിനോപ്പം ആ വീട്ടിലേക്കു പെണ്ണ് കാണാന്‍ ചെന്ന്. എന്നെ നന്നായി പരിചയപ്പെടുത്തി. ഈയൊരു കല്യാണചെക്കന്റെ വേഷത്തില്‍ അവളെ കാണേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.
ചെറിയ ചായ കുടിച്ച ശേഷം അവളെ കാണാനുള്ള സമയമായി. ഒന്ന് തടിച്ചു സുന്ദരിയായിരിക്കുന്നു. എന്നെ ക്കണ്ടതും അവള്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാവുമോ. അതോ തോന്നലോ.. മുമ്പ് കണ്ട പരിജയം പോലും അവള്‍ കാണിച്ചില്ല. ഞാന്‍ ചോദിച്ചപ്പോള്‍, എന്തോ തിരിച്ചു പറഞ്ഞു. തന്റെ പ്രണയം അവള്‍ അറിഞ്ഞിരുന്നേല്‍ ഇതൊരു ചടങ്ങാക്കി മാറ്റാമായിരുന്നു. പക്ഷെ ഞാനൊരു വിവഹാലോച്ചകന്റെ വേഷത്തില്‍ ഇങ്ങനെ വരരുതായിരുന്നു എന്ന് മനസ്സില്‍ അലട്ടല്‍ തുടങ്ങി. ഞാന്‍ പഴയ കോളേജ് കുമാരന്റെ വേഷത്തിലേക്ക് മാറി. “എനിക്കിഷ്ടാണ് ട്ടോ..” അഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ അവളുടെ ഇഷ്ടത്തിന് മറുപടി കൊടുത്തു. ഒന്നും പറയാതെ നിര്‍വികാരിയായി അവള്‍ പോയി. കാലം ദിവ്യമായ പ്രണയത്തെ അവളുടെ ഹൃദയങ്ങളില്‍ നിന്ന് മായിച്ചതായി ഞാനറിഞ്ഞു. മരണത്തിനു പോലും അവസാനിപ്പിക്കാന്‍ പറ്റാത്തതാണ് പ്രണയം എന്ന് വെറുതെയാണ്. കാലം പ്രണയത്തിലും പരിണാമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.
പണ്ട് ഞാന്‍ പെരുമാറിയ പോലെ അവള്‍ റൂമില്‍ നിന്ന് പുറത്തു പോയി. ഞാന്‍ തരിച്ചു നിന്ന്. ആ പഴയ സംഭവം അവള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും, അല്ലേല്‍ അവളുടെ പണവും അന്തസ്സും കണ്ടു വന്ന ഒരാളിയിട്ടു മാത്രമായിട്ടാവും മനസ്സിലാക്കിയിട്ടുണ്ടാവുക. ഞാന്‍ അവളെ തേടി നടന്നതും അവസാനം ഈ വേഷത്തില്‍ ഇവിടെ വരാനുണ്ടായതുമായ സാഹചര്യം അവള്‍ക്കറിയില്ലല്ലോ. ദല്ലാളിനെ കണ്ടതും ഇവിടെ വരാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതിയിരുന്നു, എന്നാല്‍ അതെല്ലാം അബദ്ധമായി. അവളെ നേരിട്ട് വേറെ ഒരു അവസ്ഥയില്‍ കണ്ടിരുന്നേല്‍ അവള്‍ തന്റെ പ്രണയം മനസ്സിലാക്കിയേനെ. പിന്നീട് ഞാനെഴുതി.”നിന്‍ പ്രണയമാം ശരങ്ങള്‍ എന്നില്‍ പതിച്ചതെന്തേ നീ തിരിച്ചരിയാഞ്ഞേ..?എങ്കിലും പ്രതീക്ഷയുടെ ഒരു നേര്‍ത്ത കിരണം എന്നിലുണ്ടായിരുന്നു. വിവാഹ ധല്ലാലിന്റെ ഫോണ് കോളിനായി കാത്തിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…