പ്രഭാതസവാരി

 പ്രമോദ് കെ.പി

നാളെ വെളുപ്പിനെ എഴുനേറ്റു നടക്കണം. ഡോക്ടറെ വന്നു കണ്ടത് നന്നായി. കൊഴുപോക്കെ വന്നടിഞ്ഞു ശരീരം പണ്ടത്തെപോലെ വഴങ്ങുനില്ല. എപ്പോഴും ഓരോരോ അസ്വസ്ഥതകള്‍. ജോലിക്ക് പോകുന്നു വരുന്നു എന്നല്ലാതെ മറ്റു പ്രവര്‍ത്തനം ഒന്നുമില്ല. നടക്കുന്നതു തന്നെ വിരളം. ബൈക്കില്‍ പോകുന്നു, എവിടേക്കും. അല്ലെങ്ങില്‍ ഓട്ടോറിക്ഷയോ ബസോ. ഒരു കിലോമീറ്റര്‍ നടക്കുന്നത് തന്നെ ഭയങ്കര വിഷമം പിടിച്ച പണിയാണ്.
വയറാണ് ആദ്യം ചീര്‍ത്ത് ചാടിയതു. കുടവയര്‍ പണത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചു. പിന്നെ ശരീര ഭാഗങ്ങളില്‍ ലക്ഷണം കണ്ടു തുടങ്ങി. ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല. പിന്നെ അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ഡോക്ടറെ കണ്ടു. കൊളസ്ടോള്‍ തൊട്ടു എന്തൊക്കെ രോഗം മടിയന്മാര്‍ക്ക് വരും അതൊക്കെ എനിക്കുമുണ്ടുപോലും. മക്കള്‍ ഒരു നിലയിലേക്ക് വരുന്നത് വരെ ജീവിക്കണം, അല്ലെങ്കില്‍? അയാള്‍ക്ക്‌ ചിന്തിക്കുവാന്‍ കൂടി പേടിയായി. ഒരു രണ്ട്‌ ആഴ്ച കഴിഞ്ഞു വീണ്ടും ടെസ്റ്റ്‌ ഉണ്ട്. അതിനിടയില്‍ വിഴുങ്ങാന്‍ കുറെ ഗുളികകളും.
വീട്ടിലെത്തി കാര്യങ്ങള്‍ ചെറുതായി ഭാര്യയെ മാത്രം ധരിപിച്ചു. എത്ര നാളായി ഞാന്‍ഇത് പറയുന്നു എന്നുപറഞ്ഞു അവള്‍ നീരസം പ്രകടിപ്പിച്ചു. പഴയ കാന്‍വാസും ട്രാക്ക്‌ സൂട്ട് ഒക്കെ തിരഞ്ഞുപിടിച്ച് ഒരുക്കിവെച്ചു. അന്ന് രാത്രി ശരിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കുറച്ചു മുന്‍പേ ഇത് തോന്നണമായിരുന്നു എന്നൊരു ചിന്ത. എന്നാലും വൈകിയോന്നുമില്ല. കുറച്ചു ഗുളികയും ഭക്ഷണ ക്രമവും വ്യായാമവും കൊണ്ട് മാറാവുന്നതെയുളൂ. പിന്നെ എപ്പോളോ അയാള്‍ ഉറങ്ങി.
വെളുപ്പിനെ എഴുനേറ്റു അയാള്‍ പോയി. ഒരു അര മണിക്കൂര്‍ പോയിരിക്കും. ആരോ ഓടികിതച്ചു അവിടെ വന്നു വിളിച്ചു. അയാള്‍ പറഞ്ഞത് പൂര്‍ണമായി കേള്‍ക്കുന്നത് മുന്‍പേ അവര്‍ കുഴഞ്ഞു വീണു.
കത്തിച്ചു വെച്ച നിലവിളക്കിനു മുന്‍പില്‍ പ്രിയതമന്റെ അടുത്തിരിക്കുമ്പോള്‍ ആരോ പറയുന്നത് അവെക്തമായി അവര്‍ കേട്ടു.
ശരീരം നന്നാക്കുവാന്‍ ജോഗിഗിനു പോയതാ, പക്ഷെ ആയുസ്സ് ടിപ്പര്‍ലോറി കൊണ്ടുപോയി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ