20 Apr 2012

വൈഷ്ണ


 ചിമ്പൻ



മാലാഘമാര്‍, അതെ അങ്ങനെ ഒരു പ്രതിഭാസം ഉണ്ട്. അല്ലെങ്കില്‍ അവള്‍ ആരായിരുന്നു? എന്തിനു വന്നു? എവിടുന്നു വന്നു? തീര്‍ച്ചയായും അത് ഒരു മാലാഘാ തന്നെ ആയിരിക്കണം! അല്ലെങ്കില്‍ എന്റെ ജീവിതത്തിലെ നിര്‍ണായകമായ അവസരത്തില്‍ അവള്‍ എങ്ങനെ വന്നു? വഴിമുട്ടിയ സ്വപ്നങ്ങളും, നഷ്ടങ്ങളും നിരന്തരം വേട്ടയാടിയ എനിക്ക് പ്രകാശമായി അവള്‍ക്കു എങ്ങനെ എന്റെ അരികില്‍ എത്തിചേരാന്‍ സാധിച്ചു?
ഞാന്‍ അവിനാഷ്, എന്റെ തന്നെ വിലയിരുത്തല്‍ പ്രകാരം ഒതിങ്ങികൂടുന്ന പ്രകൃതം. ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു എനിക്ക്. പുതിയ കണ്ടെത്തലുകള്‍ നടത്തണം. അത് ലോകത്തിനു മുന്നില്‍ പ്രകാശിപ്പിക്കണം. അങ്ങനെ അങ്ങനെ പലതും. സ്വപ്‌നങ്ങള്‍ സാഷാല്‍കരിക്കാന്‍ ഞാന്‍ കുറച്ചൊക്കെ അധ്വാനിച്ചു. എന്റെ കൌമാരം ഞാന്‍ സ്വപ്നങ്ങല്‍ക്കായി ഒഴിഞ്ഞു വെച്ചു. കൌമാരത്തില്‍ യുവത്വം കൊതിക്കുന്ന വര്‍ണ്ണശഭളമായ ലോകത്തില്‍ നിന്ന് ഞാന്‍ വഴിമാറി സഞ്ചരിച്ചു. പക്ഷെ എന്നിട്ടും എനിക്കൊന്നും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലല്ലോ. ചുറ്റുപാടുകള്‍, അത് പലപ്പോഴും എന്റെ സ്വപ്നസാഷാല്‍ക്കാരങ്ങള്‍ക്ക് വിലങ്ങു തടിയായി.
കാലം മുന്നോട്ടു പോയി കൊണ്ടേയിരിക്കുന്നു, എന്റെ ജീവിതവും. പുറകോട്ടു നോക്കുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നത് കുറെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ മാത്രം. ഇത് വരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ എന്ത് നേടി? ഞാന്‍ കണ്ടിരുന്ന സ്വപ്‌നങ്ങള്‍ ഏതെങ്കിലും എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചോ? നേടുവാന്‍ ആഗ്രഹിച്ച എന്തെങ്കിലും എനിക്ക് നേടാന്‍ സാധിച്ചോ? ഇല്ല. പിന്നോട്ട് നോക്കുമ്പോള്‍ ഞാന്‍ കടന്നു വന്ന വഴികളില്‍ കാണാന്‍ സാധിച്ചത് ശൂന്യത മാത്രം. ഇത് വരെയുള്ള എന്റെ അധ്വാനം, ആഗ്രഹങ്ങള്‍, സ്വപ്‌നങ്ങള്‍ എല്ലാം വ്യര്‍ത്ഥമായി എന്നത് പരമമായ സത്യം. ഇനി എന്തിനു ഞാന്‍ മുന്നോട്ടു പോകണം? പോയാല്‍ തന്നെ ഏതു ലക്ഷ്യത്തിലേക്ക്? അറിയില്ല. ജീവിതം ഇവിടെ വെച്ച് അവസാനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതെ മരണം എനിക്കിനി കിട്ടാനുള്ള ഏറ്റവും വലിയ സൗഭാഗ്യമാകുന്നു. ഇത് വരെ നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച കാലമേ, എന്നോട് കനിവ് കാട്ടികൂടെ?
ജീവിതം നഷ്ടങ്ങള്‍ മാത്രം ബാക്കിയാക്കി എന്ന തോന്നല്‍ എന്നെ തളര്‍ത്തി. കളിച്ചു ഉല്ലസിച്ചു നടന്ന എന്റെ ജീവിതത്തില്‍ വിഷാദത്തിന്റെ കരിനിഴല്‍ പതിച്ചു. എന്റെ ചിന്തകള്‍ മുഴുവന്‍ എന്റെ നഷ്ടങ്ങളെ കുറിച്ച് മാത്രമായി. എന്റെ മനോനില ആകെ തകര്‍ന്നു.
ആ കാലഘട്ടത്തില്‍ ഒരിക്കല്‍ വീട്ടിലേക്കുള്ള ഒരു യാത്രയിലുള്ള ആ ഏതാനും നിമിഷങ്ങള്‍ എനിക്ക് എങ്ങനെ മറക്കുവാന്‍ സാധിക്കും! അന്ന് ഞാന്‍ ബസ് ഇറങ്ങി വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉണ്ട് ബസ് സ്‌റ്റോപ്പില്‍ നിന്ന് എന്റെ വീട്ടിലേക്കു. സ്വതവേ സ്വപ്നജീവിയായ എനിക്ക് നടത്തം അതിന്റെ ഒരു ഉപാധികൂടി ആയിരുന്നു. ചിന്തകള്‍ക്ക് ഇടയില്‍ ഉപബോധ മനസ്സ് നിയന്തിക്കുന്ന വെറും ഒരു പ്രക്രിയ മാത്രമായിരുന്നു എന്നെ സംബന്ധിച്ച് നടത്തം. അപ്പോള്‍ ചുറ്റുപാടുകള്‍ ഞാന്‍ ശ്രദ്ധിക്കാറെ ഇല്ലായിരുന്നു. അന്നും അത് പോലെ ഞാന്‍ പോവുകയായിരുന്നു.
ഏട്ടന്റെ വീട് എടെയാ?
ചിന്തകള്‍ക്ക് തടയിട്ടുകൊണ്ട് പോടുതനെ പിന്നില്‍ നിന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് പാല്‍പുഞ്ചിരി വിരിയിച്ചു നില്‍ക്കുന്ന കഷ്ടിച്ച് അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു കുട്ടി. ഏതാനും നിമിഷത്തെ മൌനത്തിനു ശേഷം ഞാന്‍ മറുപടി കൊടുത്തു.
എന്റെ വീട് ഇതിനടുത്ത് തന്നെയാണ്.
ഓ എന്റെ വീടും ഇട അടുത്ത. സുഭാഷ് നഗര്‍ കോളനിയില്‍. ഏട്ടന്‍ ആടയാണോ താമസിക്കുന്നത്?
അല്ല ഞാന്‍ ആനന്ദ് നഗര്‍ കോളനിന്റെ അടുത്താ. അതിലെ ആദ്യ വീടിന്റെ അപ്പര്‍ത്ത വീടെന്നെ.
ഓ അത് ശരി. ഏട്ടന്‍ ഏതു സ്‌കൂളിലാ പഠിക്കുന്നെ?
ഞാന്‍ സ്‌കൂളില്‍ പണ്ടേ പഠിച്ചു കഴിഞ്ഞതാ. ഇപ്പോ ബാഗ്ലൂരില്‍ നിന്നാണ് വരുന്നത്.
ഞാന്‍ ചിരിച്ചോണ്ട് മറുപടി പറഞ്ഞു.
ഏട്ടന്‍ ആട വര്‍ക്ക് ചെയ്യുകയാണോ?
അതെ വര്‍ക്ക് ചെയ്യുകയാണ്.
എടയാ വര്‍ക്ക് ചെയ്യുന്നത്?
അത് ഒരു കമ്പനിയിലാ.
സോഫ്റ്റ്‌വെയര്‍ കമ്പനിയിലാ ഏട്ടന്‍ വര്‍ക്ക് ചെയ്യുന്നേ?
അതെ…നീ സ്‌കൂളില്‍ നിന്ന് വരുന്നതാ?
ഞാന്‍ കുശലം ചോദിച്ചു.
അല്ല ഞാന്‍ ഇപ്പോ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞു വരുന്നതാ. ഇവിടത്തെ ചൈതന്യ ആര്‍ട്‌സ് സ്‌കൂളില്‍ ആണ് ഡാന്‍സ് പഠിക്കുന്നത്.
ഓ. എപ്പോളും ഇത് പോലെ ഒറ്റയ്ക്കാണോ വരുന്നത്.ആരും കൂട്ടാന്‍ വരില്ലേ?
അല്ല അച്ഛന്‍ കൂട്ടാന്‍ വെരല്‍ ഇണ്ട് അധികവും. വന്നിറ്റില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകും.
ഓ അത് ശെരി. നിന്റെ പെരെന്നാ?
എന്റെ പേര് വൈഷ്ണ. ഏട്ടന്റെ പെരെന്നാ?
അവിനാഷ്.
ഓ എനിക്ക് തോന്നി.
എന്ത്? കൌതുകത്തോടെ ഞാന്‍ ചോദിച്ചു.
ഏട്ടന്റെ പേര് അവിനാഷ് എന്ന് ആയിരിക്കും എന്നു എനിക്ക് തോന്നിനു.
ങേ!! അതെങ്ങേനെയാ?
അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.
അനക്ക് അങ്ങനെ തോന്നി.
അവളുടെ സംസാരം എന്നെ അതിശയിപ്പിച്ചു. ആരാണ് ഈ കുട്ടി. ഇവള്‍ എന്തിനാണ് എന്റെ പുറകെ വന്നത്. എന്നെ ഇതിനു മുമ്പ് ഇവള്‍ കണ്ടിട്ടുണ്ടോ? ഏയ് ഇല്ല ഒരിക്കലും ഇല്ല. പിന്നെ. ബാല്യത്തിന്റെ നിഷ്‌കളങ്കത ആയിരിക്കാം ഒരു പക്ഷെ.. എന്നാലും. !!
നിനക്ക് ഒറ്റയ്ക്ക് പോകാന്‍ പേടി ഇണ്ട? ഞാന്‍ ചോദിച്ചു…
പ്പ്…പേടി…പിന്നെ അനക്ക് പേടി ഒന്നുമില്ല…പേടി…ഞാന്‍ എത്ര പ്രാശ്യം ഇത് പോലെ പോയതാ.
ഹ ഹ ഹ…നിന്നെ ഞാന്‍ വീട്ടു കൊണ്ടാക്കി തരാം.
വേണ്ട വേണ്ട ഏട്ടന്‍ വെരേണ്ട…ഞാന്‍ പോയികൊള്ളാ.
ഞാന്‍ കൊണ്ടാക്കി തരാപ്പാ…’ ഞാന്‍ പിന്നെയും പറഞ്ഞു.
വേണ്ട വേണ്ട ഞാന്‍ പോയി കൊള്ളും…ഏട്ടന് റൈറ്റിലാ പോണ്ടെതു???’ ജങ്ഷന്‍ എത്തിയപ്പോള്‍ അവള്‍ ചോദിച്ചു.
അതെ അനക്ക് റൈറ്റിലാ പോണ്ടെതു
അനക്ക് ലെഫ്റ്റിലാ. അപ്പൊ ഞാന്‍ പോട്ടെ .. ഇനി എപ്പെങ്കിലും ഇത് പോലെ എങ്ങാനും കാണാം.
ആയികൊട്ടെ
ടാറ്റ കാണിച്ചു നമ്മള്‍ പിരിഞ്ഞു. കുറച്ചു മുന്നോട്ട് എത്തിയപ്പോള്‍ ഞാന്‍ അവളെ തിരിഞ്ഞു നോക്കി. അത്ഭുതം! അപ്പോള്‍ അവള്‍ എന്നെയും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു! ഒന്നും കൂടി കയ്യ് ഉയര്‍ത്തി ഞാന്‍ ടാറ്റ കാണിച്ചു.അവളും…
പിന്നീട് ഞാന്‍ അവളെ കണ്ടിട്ടേയില്ല. പലപ്പോഴും ആ സമയങ്ങളില്‍ ഞാന്‍ അവളെ അവിടെ കാത്തു നില്‍ക്കാറുണ്ട്.വേണമെങ്കില്‍ അവളുടെ പേരും ഡാന്‍സ് സ്‌കൂളും വെച്ച് അന്വഷിച്ചാല്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. പക്ഷെ എന്ത് കൊണ്ടോ എനിക്ക് അങ്ങനെ അന്വഷിച്ച് കണ്ടെത്താന്‍ തോന്നാറില്ല. ജീവിതം നഷ്ടങ്ങളുടെത് മാത്രമല്ല ഇത് പോലുള്ള ചെറിയ നെട്ടങ്ങളുടെതും കൂടി ആണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അവിചാരിതമായി വന്നെത്തി എന്റെ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ് സമ്മാനിച്ച അവളെ ഒരു മാലാഘയായി കാണുവാനാണ് എനിക്ക് താല്‍പ്പര്യം. എനിക്ക് മാത്രം ദൃശ്യമാവുന്ന തരത്തില്‍ സ്വര്‍ഗത്തില്‍ നിന്ന്  ദൈവം പറഞ്ഞു വിട്ട മാലാഘ !!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...