20 Apr 2012

കത്തുകൾ


പ്രിയപ്പെട്ട ശ്രീ പാര്‍വതി,
നന്നായി.ജീവിതത്തിന്റെ നടത്തകളെ
അര്‍ത്ഥപൂര്‍ണം കുറിച്ച് വച്ച
"stopping by woods on a snowy evening"
ഒരു പക്ഷെ  പ്രകൃതിയുടെ ആസ്വാദകന്‍
എന്ന് വിശേഷിപ്പിയ്ക്കപെട്ട wordsworth നേക്കാള്‍
ഭംഗിയായിത്തന്നെ പ്രകൃതിയെയും മനുഷ്യനെയും
കൂട്ടിയിണക്കി  കൊണ്ടുപോയ റോബര്‍ട്ട്‌ ഫ്രോസ്റ്റ് നെയും കൂട്ടിയതില്‍ സന്തോഷം.നന്നായി.

അച്യുതൻ വടക്കേടത്ത്



പ്രിയ ഫൈസല്‍ ബാവ..

ലേഖനം വായിച്ചു.ഉചിതമായ വിജയന്‍ അനുസ്മരണം.
ഞങ്ങള്‍ ഇന്ന് തസ്റാക്കില്‍ കൂടിയിരുന്നു.രാവിലെ മുതല്‍ ഉച്ച കഴിയും വരെ ഊണും ചായയും തദ്ദേശവാസികളുമായി സംവാദാത്മകമായ ഒരു  സര്‍ഗ്ഗസപര്യ.സാര്‍ത്ഥകമായിരുന്നു അതെന്നു പറയട്ടെ.താങ്കള്‍ എഴുതിയ വരികളിലൂടെ വിജയന്‍ സര്‍ മലയാളികളുടെ വഴികളിലേക്ക് തലയെടുപ്പോടെ വീണ്ടും വരുന്നതായി കാണുന്നു.
സ്നേഹത്തോടെ,
സുസ്മേഷ് ചന്ത്രോത്ത്.
ഫോണ്‍-9747873075

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...