ഡോ.കെ.ജി.ബാലകൃഷ്ണന്‍
ഒച്ചയില്ലാതെ പാടുവാന്‍
എനിക്കിഷ്ടം.
രമണമൌനത്തില്‍ അലിയുവാന്‍.
നീശബ്ദത്തില്‍
അറിവ് കുടിയിരിക്കുന്നു.
നിലാവില്‍ കുളുര്‍മ.
വെയിലിന്ന് ചൂടുണ്ട്;
ത്വര, കാമം, ആവേഗം.
പാലില്‍ വെണ്ണ പോലെ.
അരണിയില്‍ അഗ്നി.
മഥനം അനിവാര്യം.
മൃതത്തില്‍ നിന്ന് അമൃതം;
ഒച്ചയില്ലാത്ത പാട്ട്.