20 Apr 2012

ഉത്തരം


ഒ.വി. ഉഷ

ആരായുന്നു നോട്ടം-
നോക്കരുതെന്ന
ഞാനെൻ ഭീതികളുടെ ദാസൻ
യാചിക്കുന്നു നോട്ടം:
ശൂന്യം പകലിരവുകളെല്ലാം
നിന്റെയുമന്റെയു,-
മാരെതിർ പറയാൻ
ശൈത്യം പൊഴിയുമിരുട്ടിൽ
പഴകിയുണങ്ങിയതൊക്കെക്കത്തി-
ച്ചിവിടെത്തീക്കാഞ്ഞിത്തിരി നേരമിരുന്നാൽ?
തണുപ്പിൻ കൂർത്ത നഖങ്ങൾ
മജ്ജയിലസ്ഥിയിലെഴുതിയ
വഴികളിലൂടെ
എത്ര നടന്നു
നീയറിയില്ല
ഞാനാ വഴികളുടെ ദാസൻ
കാലടിയിൽ പറ്റിയതമൃതോ
ചെളിയോ വിഷമോ...?
നോക്കരുതെന്നെ
ഞാനെൻ ഭീതികളുടെ ദാസൻ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...