20 Apr 2012

മണികണ്ഠൻ

കെ.ബി.വസന്തകുമാർ

“ദേഹബലം തന്നേ കാക്കും ,ദേവനിരുന്നരുളും
പൂങ്കാവനമിത് തേടിവരുന്നേ പുണ്യം നേടുന്നെ
പാദബലം തന്നേ പാവം ഭക്തനില്‍ അണയുന്നേ
പാര്‍വണശശികല പോലെവിളങ്ങും പാര്‍വണ മുഖകമലം!
പമ്പാതീര്‍ഥത്തിന്‍ സ്നാനം പാപം കഴുകുന്നേ,
പമ്പാ ഗണപതി ദര്‍ശനമെന്റെ വിഘ്നമൊഴിക്കുന്നെ..,
ശങ്കര നന്ദനനെ കാണാന്‍ ,ശബരീഗിരി കയറാന്‍
ശരണം തരണം സകലാശ്രയ നിന്‍ സന്നിധി പൂകീടാന്‍ ..!
കഠിനവ്രതം കൊണ്ടേ ഹൃദയം പരിപാവനമാക്കി ,
കരളില്‍ അയ്യാ നിന്നെയിരുത്തി പൊന്നമ്പലമാക്കി..!
പല വഴി താണ്ടീട്ടെ ഞങ്ങള്‍ പടി കയറാന്‍വന്നെ-
പരമേശ്വരസുത ദര്‍ശനമേകാന്‍ മടി കാണിക്കരുതേ …!!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...