ശ്രീദേവിനായര്‍
അക്ഷരങ്ങളെന്നും എന്റെ മോഹമായിരുന്നു.
എന്നെ സ്നേഹിച്ചിരുന്നു,
വെറുത്തിരുന്നു;
ഒപ്പം പ്രണയിച്ചിരുന്നു.
സ്നേഹത്തില്‍ അമ്മയായിരുന്നു,
ശാസനയില്‍ അച്ഛനായിരുന്നു,
നിയന്ത്രണത്തില്‍ ഏട്ടനും.
ചിലപ്പോഴൊക്കെ കാമുകനായിവന്ന്
എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.
അക്ഷരം എന്നുമെന്റെ പരാജയവുമായിരുന്നു.
അമ്മയായി സ്നേഹവും,
കാമുകനായി പ്രണയവും എന്നില്‍ നിന്നും
അപഹരിച്ചുകൊണ്ടേയിരുന്നു.
പിരിയാന്‍ നേരം അവര്‍ക്കു ഞാന്‍ കാത്തു
വച്ചിരുന്നതും രണ്ട്അക്ഷരം മാത്രം
“വിട!“